വെല്‍ക്കം പപ്പിക്കുട്ടി വെല്‍ക്കം! ലക്ഷ്വറി കാര്‍ വാങ്ങാന്‍ ശേഷിയുണ്ടായിട്ടും ഇന്‍സ്റ്റ സുന്ദരി വാങ്ങിയ കാര്‍
ഇന്ത്യയില്‍ ഇന്നും ഒരു കാര്‍ സ്വന്തമാക്കുകയെന്ന സ്വപ്‌നവുമായി ജീവിക്കുന്നവര്‍ നിരവധിയാണ്. ഒരു മാരുതി കാര്‍ വാങ്ങാനുള്ള പൈസ മാത്രമാണ് ലക്ഷ്യമെങ്കിലും പലരുടെയും സ്വപ്‌ന വാഹനം ഏതെങ്കിലും ആഡംബര കാര്‍ ആയിരിക്കും. അതിനുള്ള സമ്പാദ്യം കൈയ്യില്‍ ഇല്ലാത്തതിനാല്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും 'ഗിവ്എവേ' കോണ്ടസ്റ്റുകളില്‍ ഭാഗ്യപരീക്ഷണം നടത്തുന്ന ഒത്തിരി കൂട്ടുകാരുണ്ട്. ഇന്നത്തെ തലമുറയിലെ ബഹുഭൂരിപക്ഷം വരുന്ന യൂത്തന്‍മാരോടും സ്വപ്‌ന വാഹനം ഏതാണെന്ന് ചോദിച്ചാല്‍ ഏതെങ്കിലും ഹൈ-എന്‍ഡ് ലക്ഷ്വറി കാര്‍ അല്ലെങ്കില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് കാര്‍ ആയിരിക്കും പറയുക. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരു ബാംഗ്ലൂരുകാരിയെയാണ് പരിചയപ്പെടുത്താന്‍ പോകുന്നത്.
അവരുടെ പേര് രചന മഹാദിമാനെ എന്നാണ്. ഇവര്‍ ഒരു സാധാരണ ബാംഗ്ലൂര്‍ പെണ്‍കൊടിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 1.50 ലക്ഷത്തോളം ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് കക്ഷി. നമുക്കറിയാം ഇന്ന് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എല്ലാം തന്നെ ലക്ഷങ്ങള്‍ പൊടിച്ച് ആഡംബര കാറുകള്‍ വാങ്ങിയാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്. എന്നാല്‍ ഇവിടെ രചന വാങ്ങിയത് ഒരു വിന്‍േറജ് ക്ലാസിക് കാര്‍ മോഡലായ പ്രീമിയര്‍ പദ്മിനിയാണ്.

ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. കാരണം കുട്ടിക്കാലം തൊട്ട് താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ആഗ്രഹമായിരുന്നു പ്രീമിയര്‍ പത്മിനി. ഇതിനായി വര്‍ഷങ്ങളോളം അവള്‍ കാത്തിരുന്നു. ഒടുവില്‍ 2024 അവസാനത്തോടെ സ്വപ്‌നം സാക്ഷാത്കരിച്ച് അവള്‍ പ്രീമിയര്‍ പദ്മിനി സ്വന്തമാക്കി. സ്വപ്‌ന കാര്‍ സ്വന്തമാക്കിയ വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ രചനയെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്.
യഥാര്‍ത്ഥത്തില്‍ ഈ കാര്‍ വാങ്ങുമ്പോള്‍ അത് നല്ല നിലയിലായിരുന്നില്ല. മാസങ്ങള്‍ എടുത്ത് റിപ്പയര്‍ ചെയ്ത കാറിന് കിടിലന്‍ ബ്ലൂ പെയിന്റുമടിച്ച് കുട്ടപ്പനാക്കിയിരിക്കുകയാണ് രചന. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌ന വാഹനം ജന്മദിനത്തിനാണ് അവള്‍ വാങ്ങിയത്. വഴിയില്‍ കാണുന്ന പദ്മിനി കാറുകള്‍ എല്ലാം ശ്രദ്ധിച്ച യുവതി സ്‌കെച്ചുകള്‍ തയാറാക്കുകയും അതിന് അനുസരിച്ച് തന്റെ കാര്‍ പണിതിറക്കുകയുമായിരുന്നു.

പ്രീമിയര്‍ പദ്മിനിയെ കുറിച്ച് രചന പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്‌സില്‍ വിന്‍േറജ് കാര്‍ പ്രേമികള്‍ അഭിനന്ദനങ്ങള്‍ ചൊരിയുകയാണ്. ആളുകള്‍ ആഡംബര കാറുകള്‍ അന്വേഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് ഒരു വലിയ കാര്യമാണെന്നാണ് ഒരാള്‍ എഴുതിയത്. താാന്‍ കാര്‍ ഓടിക്കാന്‍ പഠിച്ചതും ഡ്രൈവിംഗ് ടെസ്റ്റ് പോലും നടത്തിയത് ഒരു പ്രീമിയര്‍ പദ്മിനിയിലാണെന്നും സ്വപ്‌ന വാഹനം വാങ്ങിയതിന് അഭിനന്ദനങ്ങള്‍ എന്നും ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിച്ചു.
വിലകൂടിയ ആഡംബര കാറുകളും സ്പോര്‍ട്സ് കാറുകളും ഏറെയുള്ള നഗരമാണ് ബാംഗ്ലൂര്‍. ഇവിടെ സ്‌പോര്‍ട്‌സ് കാറുകളില്‍ ചീറിപ്പാഞ്ഞ് പോകുന്ന പെണ്‍കുട്ടികളെയും ഏറെ കാണാം. എന്നാല്‍ തന്റെ നീല നിറത്തിലുള്ള പ്രീമിയര്‍ പദ്മിനിയുടെ വളയം പിടിച്ച് രചന റോഡില്‍ ഇറങ്ങിയാല്‍ അവര്‍ എല്ലാം പിറകില്‍ നില്‍ക്കേണ്ടി വരും.

ഹിന്ദുസ്ഥാന്‍ അംബാസഡര്‍ പോലെ പോലെ ഇന്ത്യക്കാര്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത കാര്‍ ആണ് പ്രീമിയര്‍ പദ്മിനി. 1970-കളിലും 1980-കളിലും ഇന്ത്യന്‍ നിരത്തുകള്‍ അടക്കി ഭരിച്ച മോഡലുകളില്‍ ഒന്നായിരുന്നു ഇത്. ഫിയറ്റായിരുന്നു ഈ കാര്‍ നിര്‍മിച്ചിരുന്നത്. ഒരുകാലത്ത് രജനികാന്ത്, മമ്മൂട്ടി, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖ സിനിമ താരങ്ങളുടെയെല്ലാം വാഹനം പ്രീമിയര്‍ പദ്മിനിയായിരുന്നു.
പിന്നീട് കൂടുതല്‍ ഇന്ധനക്ഷമതയും കുറഞ്ഞ വിലയുമുള്ള മാരുതി സുസുക്കി കാറുകള്‍ സജീവമായതോടെ പ്രീമിയര്‍ പദ്മിനിയുടെ ജനപ്രീതി ഇടിയുകയും മെല്ലെ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകാനും തുടങ്ങി. മുംബൈയിലെ ടാക്‌സിവാലകളുടെ പ്രിയപ്പെട്ട കാര്‍ കൂടിയായിരുന്നു പദ്മിനി. ഈ 'കാലിപീലി' ടാക്‌സികള്‍ 2023-ല്‍ മാത്രമാണ് നിരത്തൊഴിഞ്ഞത്. പഴയ മലയാള സിനിമകള്‍ എടുത്ത് നോക്കിയാലും നിങ്ങള്‍ക്ക് നിരവധി പ്രീമിയര്‍ പദ്മിനി കാറുകള്‍ കാണാന്‍ സാധിക്കും.


Click it and Unblock the Notifications








