വാസുവിന് ആരുടേയും ഓശാരം വേണ്ട! ഇന്ത്യയിലെ ആദ്യ ഓട്ടോണമസ് വാഹനവുമായി മൈനസ് സീറോ

ബെംഗളൂരു ആസ്ഥാനമായുള്ള ഓട്ടോണമസ് ഡ്രൈവിംഗ് സ്റ്റാർട്ടപ്പായ മൈനസ് സീറോ, ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് വാഹനമാണെന്ന് അവകാശപ്പെടുന്ന zPod അവതരിപ്പിച്ചു. വളരെ കൗതുകമുണർത്തുന്ന എന്നാൽ സിമ്പിളായ ഡിസൈനിലാണ് വാഹനം വരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനി വികസിപ്പിച്ചെടുത്ത മുഴുവൻ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയും zPod ഷോക്കേസ് ചെയ്യുന്നു.

തങ്ങൾ ഒരു ഓട്ടോമോട്ടീവ് നിർമ്മാതാക്കൾ അല്ല, മറിച്ച് മറ്റ് നിർമ്മാതാക്കൾക്ക് അവരുടെ ADAS സ്യൂട്ട് മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ നൽകുന്ന ഒരു ടെക് സ്ഥാപനമാണ് എന്നാണ് മൈനസ് സീറോ പറയുന്നത്. zPod എന്നത് കമ്പനി കൈവരിക്കാൻ ശ്രമിക്കുന്ന ലക്ഷ്യത്തിന്റെ ഒരു സാങ്കേതിക പ്രദർശനം മാത്രമാണ് ഇത് എന്ന് മൈനസ് സീറോ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആദ്യ ഓട്ടോണമസ് വാഹനവുമായി മൈനസ് സീറോ

ട്രാഫിക്കിലെ തിരക്കും റോഡപകടങ്ങളും അവയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പരിക്കുകളും മരണങ്ങളും കുറയ്ക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് മൈനസ് സീറോ സൂചിപ്പിക്കുന്നു. ബെംഗളൂരുവിലെ ഒരു ഉദാഹരണം മാത്രം കണക്കിലെടുത്താൽ, നഗരം ഓരോ ദിവസവും ട്രാഫിക്കിൽ ഓരോ മണിക്കൂറിലും 2.5 ലക്ഷം ലിറ്റർ ഫ്യുവൽ മാത്രം പാഴാക്കുന്നു.

കാര്യക്ഷമതയില്ലായ്മയുടെ ഈ ചെലവുകൾ എല്ലാം ഒരുമിച്ച് കൂട്ടിച്ചേർക്കുമ്പോൾ ഒരു വർഷ കാലയളവിൽ നമ്മുടെ രാജ്യത്തിന് വരുന്ന നഷ്ടം എന്നത് 22 ബില്ല്യൺ ഡോളറോളമാണ് എന്ന് മൈനസ് സീറോയുടെ COO ഗുർസിമ്രാൻ കൽറ പറയുന്നു. പുത്തൻ സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ഇത് കാര്യക്ഷമമായി പരിഹരിക്കാനാവും.

ഇന്ത്യയിലെ ആദ്യ ഓട്ടോണമസ് വാഹനവുമായി മൈനസ് സീറോ

പല ഓട്ടോണമസ് വാഹനങ്ങളിൽ നിന്നും വ്യത്യസ്‌തമായി, zPod LIDAR (ലൈറ്റ് ഡിറ്റക്ഷൻ ആന്റ് റേഞ്ചിംഗ്) ഉപയോഗിക്കുന്നില്ല, എന്നാൽ മുന്നിലും പിന്നിലും സൈഡിലുമായി ആകെ മൊത്തം ആറ് ക്യാമറകളുടെ ഒരു ശ്രേണി തന്നെ ഉപയോഗിക്കുന്നു. ടെക് നിർമ്മാതാക്കൾ തങ്ങളുടെ ട്രൂ വിഷൻ ഓട്ടോണമി കൺസെപ്റ്റും പ്രദർശിപ്പിച്ചു, ഇത് തടസ്സങ്ങൾക്കിടയിൽ നാവിഗേറ്റ് ചെയ്യുന്നതിനായി മേൽപ്പറഞ്ഞ ക്യാമറകളിൽ സെൻസറായി ഉപയോഗിക്കുന്നു.

മൈനസ് സീറോ പറയുന്നതനുസരിച്ച്, ഇവികളോ ഇന്റേണൽ കംബഷൻ എഞ്ചിൻ മോഡലുകളോ അങ്ങനെ നിലവിലുള്ള ഏത് തരം വാഹനങ്ങളിലും, ഈ കൺസെപ്റ്റ് അഡാപ്റ്റ് ചെയ്യാനാകും. എഞ്ചിൻ കൺട്രോൾ മൊഡ്യൂളിനൊപ്പം വരുന്ന നിലവിൽ വിപണിയിൽ ലഭ്യമായ ഏത് കാറുകളിലേക്കും തങ്ങളുടെ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ റെട്രോഫിറ്റ് ചെയ്യാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആദ്യ ഓട്ടോണമസ് വാഹനവുമായി മൈനസ് സീറോ

ഓട്ടൊണമസ് വാഹനങ്ങളുടെ വികസന സമയത്ത് നേരിടുന്ന വിലകൂടിയ ഹാർഡ്‌വെയർ, എക്സ്റ്റൻസീവ് ഡാറ്റയുടെ ആവശ്യകത, സങ്കീർണ്ണമായ ട്രാഫിക് സാഹചര്യങ്ങളിലൂടെയുള്ള നാവിഗേഷൻ, അനിയന്ത്രിതമായ ഇൻഫ്രാസ്ട്രക്ചർ എന്നിവ പോലുള്ള ചില പ്രധാന പ്രശ്‌നങ്ങൾ AI പരിഹരിക്കുമെന്ന് മൈനസ് സീറോ അവകാശപ്പെടുന്നു. നെച്ചർ ഇൻസ്‌പൈർഡ് AI (NIA) എന്നാണ് തങ്ങളുടെ പുതിയ AI -യെ നിർമ്മാതാക്ക വിളിക്കുന്നത്.

മുകളിൽ സൂചിപ്പിച്ചതുപോലെ, zPod അതിന്റെ ക്യാമറ സ്യൂട്ട് ഉപയോഗിച്ച് ഏത് തരം ഭൂപ്രദേശത്തും പാരിസ്ഥിതിക ചുറ്റുപാടിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓട്ടോണമസ് വാഹനമാണ്. വാഹനത്തിന് ഓട്ടോണമസ് ലെവൽ 5 വരെ സ്കെയിൽ അപ്പ് ചെയ്യാൻ കഴിയുമെന്നാണ് മൈനസ് സീറോ അവകാശപ്പെടുന്നത്. യഥാർത്ഥ ലോക സാഹചര്യങ്ങളിൽ അടിസ്ഥാനപരമായി മനുഷ്യന്റെ ഇടപെടൽ ഇല്ലാതെ അതിന്റെ AI സാങ്കേതികവിദ്യ ഉപയോഗിച്ച് തനിയെ പ്രവർത്തിക്കാൻ ഇതിന് കഴിയും.

zPod എന്നത് നാല് സീറ്റുകളുള്ള ഒരു ഇലക്ട്രിക് വാഹനമാണ്, പരസ്പരം അഭിമുഖീകരിക്കുന്ന സീറ്റുകളാണ് വാഹനത്തിലുള്ളത്, കൂടാതെ ഒരു പരമ്പരാഗത കാറിന്റെ കൺട്രോളുകളും ലേയൗട്ടും ഇതിനില്ല എന്നതും ശ്രദ്ധേയമാണ്. ഡ്രൈവിംഗ് എല്ലാം AI തന്നെയാണ്, കൂടാതെ ഒരു തീരുമാനം എടുക്കുന്നതിന് ക്യാമറകൾ പകർത്തിയ ചിത്രങ്ങളിൽ നിന്നുള്ള എല്ലാ വിവരങ്ങളും ലൈവായി വാഹനം പ്രോസസ്സ് ചെയ്യുന്നു.

ക്യാമറ സ്യൂട്ടിന്റെ ഉപയോഗം ചെലവ് കുറയ്ക്കാൻ സഹായിക്കും എന്നാണ് മൈനസ് സീറോ പറയുന്നത്. സമീപഭാവിയിൽ, zPod-ന്റെയും അതിന്റെ AI സാങ്കേതികവിദ്യയുടെയും ഉപയോഗം കാമ്പസിലെ മൊബിലിറ്റിയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ പറയുന്നു. പൊതു റോഡുകളിൽ അല്ലാതെ സ്കൂൾ/കോളജ് കാമ്പസുകൾ, റെസിഡൻഷ്യൽ ഏരിയകൾ, ടെക് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ zPod ഉപയോഗിക്കാം.

എന്നാൽ രസകരമെന്നു പറയട്ടെ, zPod പ്രൊഡക്ഷനിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അത് വികസിപ്പിച്ചെടുത്ത AI അടിസ്ഥാനമാക്കിയുള്ള ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ ഒരു ഷോകേസ് മാത്രമായിരുന്നു ഇത് എന്നുമാണ് മൈനസ് സീറോ പറയുന്നത്. ഡ്രൈവർ കേന്ദ്രീകൃതമല്ലാത്ത വാഹന രൂപകൽപ്പനയ്ക്കുള്ള പുതിയ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ മറ്റ് വാഹന നിർമ്മാതാക്കൾക്ക് zPod ഒരു പ്രചോദനമാകും എന്നാണ് കമ്പനിയുടെ വാദം.

More from DriveSpark

Article Published On: Monday, June 5, 2023, 16:46 [IST]
English summary
Bengaluru based startup company minus zero showcases zpod autonomous concept vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X