ബാംഗ്ലൂരില്‍ ടാക്‌സിക്കാരുടെ മാസവരുമാനം 75000! ഇത് അറിഞ്ഞാല്‍ ടെക്കികള്‍ വരെ രാജിവെക്കും
ഇന്നത്തെ സാഹചര്യത്തില്‍ യുവതലമുറ വൈറ്റ് കോളര്‍ ജോലികള്‍ ഏറെ ഇഷ്ടപ്പെടുന്നു. ജോലി സമ്മര്‍ദം കൂടുതലാണെങ്കിലും മികച്ച ശമ്പളവും മികച്ച ആനുകൂല്യങ്ങളും തങ്ങളുടെ ജീവിത നിലവാരം ഏറെ ഉയര്‍ത്തുമെന്നതിനാലാണ് പലരും ഇത്തരം ജോലികള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഓഫീസ് ജോലി ആണെങ്കിലും പ്രതീക്ഷിക്കുന്ന വേതനം ഇല്ലാതെ ജീവിതം തള്ളി നീക്കുന്നവരും നിരവധിയാണ്. ഇന്ത്യയിലെ പല മഹാ നഗരങ്ങളിലുമുള്ള ചായക്കടക്കാര്‍ക്ക് തങ്ങളേക്കാള്‍ സാലറിയുണ്ടെന്ന കാര്യം സങ്കടത്തോടെ വിസ്മരിക്കുന്നവരും ഒത്തിരിയാണ്. അതുകൊണ്ട് ബെംഗളൂരു പോലുള്ള മഹാനഗരങ്ങളില്‍ എത്തുന്ന മലയാളി പിള്ളേര്‍ ബിസിനസ് ഐഡിയകള്‍ പങ്കുവെക്കുമ്പോള്‍ ആദ്യം വരുന്നത് ഒരു ചായക്കട അല്ലെങ്കില്‍ ബേക്കറി തുടങ്ങിയാലോ എന്നതായിരിക്കും.
ഇതുപോലെ തന്നെ സ്റ്റാറ്റസ് നോക്കാതെ ഇരുന്നാല്‍ പ്രതിദിനം ആയിരങ്ങള്‍ സമ്പാദിക്കാന്‍ പറ്റിയ മറ്റ് പല ജോലികളും ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ക്യാബ് ഡ്രൈവര്‍മാരുടെ ജോലി. കര്‍ണാടക തലസ്ഥാനവും ഇന്ത്യയുടെ സിലിക്കണ്‍വാലിയുമായ ബെംഗളൂരുവില്‍ ക്യാബ് ഓടിക്കുന്ന ഒരാളുടെ പ്രതിദിന വരുമാനം കേട്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസണ്‍സ് ഇപ്പോള്‍.

ക്യാബില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഡ്രൈവറോട് താങ്കള്‍ ഒരു ദിവസം എത്ര രൂപ സമ്പാദിക്കുന്നുവെന്ന് ചോദിച്ചത്. മറുപടി കേട്ട് അദ്ദേഹം ഞെട്ടി. തനിക്ക് പ്രതിദിനം 3,000 മുതല്‍ 4,000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഓല ക്യാബുകള്‍ ഓടിച്ച് ഡ്രൈവര്‍ അധിക വരുമാനം നേടുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു.
'ഞാന്‍ ഇന്ന് ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങാന്‍ വേണ്ടി ക്യാബ് ബുക്ക് ചെയ്തു. ഡ്രൈവറുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ വരുമാനത്തെക്കുറിച്ച് ചോദിച്ചു. പ്രതിദിനം താന്‍ 3000 മുതല്‍ 4000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി. മാസം 25 ദിവസം ജോലി ചെയ്യുകയാണെങ്കില്‍ 75,000 രൂപ വരും. പെട്രോള്‍ ചെലവ് കുറച്ചതിന് ശേഷവും ആവശ്യത്തിന് പണം ഉണ്ടാവുമെന്ന് അയാള്‍ പറഞ്ഞു' റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി.

ഓലയുമായി ചേര്‍ന്ന് മറ്റൊരു ക്യാബ് കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്ക് അധിക വരുമാനം കൂടി നേടാന്‍ സാധിക്കുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. തന്റെ കുട്ടികളെ നല്ല സ്‌കൂളില്‍ ചേര്‍ത്ത് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ തനിക്ക് സാധിക്കുന്നതായും അദ്ദേഹം അഭിമാനത്തോടെ പറയുന്നു. എത്ര നാളായി ക്യാബ് ഓടിക്കുന്നുവെന്ന് പോസ്റ്റ് പങ്കുവെച്ച വ്യക്തി ചോദിച്ചു.
2019-ല്‍ തന്റെ മുന്‍ ജോലി നഷ്ടപ്പെട്ട അന്ന് തൊട്ട് വളയം പിടിക്കാന്‍ തുടങ്ങിയതാണെന്നാണ് ക്യാബ് ഡ്രൈവര്‍ പറയുന്നത്. രണ്ട് ദിവസം മുമ്പാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെക്കപ്പെട്ടത്. ഇതിന് 300-ലധികം അപ്‌വോട്ടുകള്‍ ലഭിച്ചു. നിരവധി പേരാണ് പോസ്റ്റിനോട് കമന്റുകളിലൂടെ പ്രതികരിച്ചത്. നിരവധി പേര്‍ തങ്ങളുടെ പരിചയക്കാര്‍ ടാക്‌സി ഓടിച്ച് ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്ന കാര്യങ്ങള്‍ എഴുതി.
'ഇത് വളരെ യുക്തിസഹവും വിശ്വസനീയവുമാണ്. എന്റെ സുഹൃത്തിന്റെ സഹോദരന്‍ ഓല ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. അവന്‍ സാധാരണയായി എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ പിക്കപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ധനച്ചെലവുകളും ഇഎംഐയുമെല്ലാം കിഴിച്ച് മാസം 80,000 രൂപ സമ്പാദിക്കുന്നു. യെലഹങ്കയില്‍ സ്വന്തമായി വീടുള്ള അവന്‍ സ്വന്തം നാട്ടില്‍ സ്ഥലവും വാങ്ങി. കഠിനാധ്വാനവും ആത്മാര്‍ത്ഥയുമുണ്ടെങ്കില്‍ ഈ ബിസിനസില്‍ ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും' ഒരു നെറ്റിസണ്‍ എഴുതി.
ഓഫീസ് ക്യാബായി ഓടി മാത്രം തന്റെ പരിചയക്കാരന്‍ പ്രതിമാസം 30,000 രൂപ സമ്പാദിക്കുന്നുവെന്നും മറ്റ് ആപ്പുകള്‍ക്കായി സവാരി നടത്തി അധിക വരുമാനം നേടുന്ന ഒരാളെ തനിക്ക് പരിചയമുണ്ടെന്നും ഒരാള്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ രാവും പകലുമില്ലാതെ സര്‍വീസ് നടത്തുന്നത് ഇവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ആളുകള്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
ഏതായാലും ബെംഗളൂരുവിലെ ക്യാബ് ഡ്രൈവറുടെ പ്രതിമാസ വരുമാനം കേട്ടാല്‍ നഗരത്തിൽ കുറഞ്ഞ വരുമാനത്തില്‍ പണിയെടുക്കുന്ന ടെക്കികൾ അടക്കമുള്ളവർ പലരും മാറി ചിന്തിക്കാന്‍ സാധ്യതയുണ്ട്. നമ്മുടെ നാട്ടിലും കൃത്യമായി ക്യാബ് ഓടിക്കുന്നവര്‍ക്ക് മികച്ച വരുമാനം നേടാന്‍ സാധിക്കുന്നതിനാല്‍ ജോലി ഒന്നും ശരിയാകാത്തവര്‍ക്കും വേണമെങ്കില്‍ ഒരുകൈ നോക്കാം.


Click it and Unblock the Notifications








