സിനിമ കാണുന്ന സമയം കൊണ്ട് ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലെത്താം! ദക്ഷിണേന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഹൈവേ

ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ ഏറ്റവും സുപ്രധാനമായ സംഗതിയാണ് മികച്ച ഗതാഗത സംവിധാനങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് നമ്മുടെ രാജ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഒത്തിരി അതിവേഗ പാതകളുടെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതായി നമുക്ക് എല്ലാവര്‍ക്കും അറിയാം.

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ട് നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ അതില്‍ സുപ്രധാനമായ ഒന്നാണ്. രണ്ട് മെട്രോ നഗരങ്ങളും തമ്മിലുള്ള യാത്രസമയം രണ്ട് മണിക്കൂറായി ചുരുക്കാന്‍ ഹൈവേ വഴി സാധിക്കും. റോഡ് മാര്‍ഗം നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലെത്താന്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയെടുക്കും.

bengaluru chennai expressway

മാത്രമല്ല രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങള്‍ തമ്മിലുള്ള ദൂരം 300 കിലോമീറ്ററില്‍ നിന്ന് 262 കിലോമീറ്ററായി കുറയ്ക്കാനും പുതിയ പാത വഴി സാധിക്കും. കര്‍ണാകക്കും തമിഴ്‌നാടിനും പുറമെ ആന്ധ്രപ്രദേശില്‍ കൂടിയും പാത കടന്ന് പോകുന്നുണ്ട്. ഈ അതിവേഗ പാതയുടെ വരവ് അന്തര്‍സംഥാന യാത്രാസൗകര്യം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല മൂന്ന് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളുടെ വികസനത്തിന് വലിയ ഉര്‍ജ്ജം പകരും.

യാത്രാസമയം ഗണ്യമായി കുറക്കുന്നുവെന്ന് മാത്രമല്ല ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിനും ഉയര്‍ന്ന ട്രാഫിക്കും പരിസ്ഥിതി മലിനീകരണവും നേരിടുന്ന പ്രദേശങ്ങള്‍ ഒഴിവാക്കുന്നതിനും എക്സ്പ്രസ് വേ ഫലപ്രദമാണ്. ആന്ധ്രാപ്രദേശിലെയും കര്‍ണാടകയിലെയും തന്ത്രപ്രധാനമായ വ്യാവസായിക കേന്ദ്രങ്ങളെ ചെന്നൈ തുറമുഖവുമായി ബന്ധിപ്പിക്കുന്നത് മുതല്‍ ലോജിസ്റ്റിക്കല്‍ ചെലവുകള്‍ കാര്യക്ഷമമായി നിയന്ത്രിക്കുന്നത് വരെ എക്‌സ്പ്രസ് വേ വഴിയുള്ള നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലുടനീളം നാഷനല്‍ ഹൈവേ അതോറിറ്റി നിര്‍മിക്കുന്ന 36 ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേകള്‍ ഉള്‍പ്പെടുന്ന ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണ് ഈ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ പദ്ധതി. 'ന്യൂ അലൈന്‍മെന്റ്' എന്ന് വിളിക്കപ്പെടുന്ന പദ്ധതി ചെന്നൈയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന്‍െ ബെംഗളൂരുവിലെ ഹോസ്‌കോട്ടുമായി ബന്ധിപ്പിക്കും. 2022 മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ എക്സ്പ്രസ് വേ പദ്ധതിക്ക് തറക്കല്ലിട്ടത്.

മൊത്തം 262 കിലോമീറ്ററാണ് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ വ്യാപിച്ചുകിടക്കുന്നത്. ഇതില്‍ 85 കിലോമീറ്റര്‍ തമിഴ്‌നാട്ടിലൂടെയും 71 കിലോമീറ്റര്‍ ആന്ധ്രയിലൂടെയും 106 കിലോമീറ്റര്‍ കര്‍ണാടകയിലൂടെയുമാണ് കടന്ന് പോകുന്നത്. കര്‍ണാടകയിലെ ഹോസ്‌കോട്ടെ, ബംഗാര്‍പേട്ട്, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (കെജിഎഫ്), ആന്ധ്രയിലെ പലമാനെര്‍, ചിറ്റൂര്‍, തമിഴ്‌നാട്ടിലെ റാണിപേട്ട്, ശ്രീപെരുംപെത്തൂര്‍ എന്നിവയാണ് റൂട്ടില്‍ വരുന്ന പ്രധാന നഗരങ്ങള്‍.

എക്സ്പ്രസ് വേയില്‍ 240 കിലോമീറ്റര്‍ 8 ലെയ്ന്‍ പാതയും ബാക്കി 22 കിലോമീറ്റര്‍ എലിവേറ്റഡുമായിരിക്കും. 17,930 കോടി രൂപ ചെലവിടുന്ന ഈ ബൃഹത്തായ പദ്ധതിക്കായി ഏകദേശം 2650 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് എക്സ്പ്രസ് വേയുടെ നിര്‍മാണം പുരോഗമിക്കുന്നത്. കര്‍ണാടകയിലെ ഹോസ്‌കോട്ട് മുതല്‍ ബേതമംഗല വരെയുള്ള 62.6 കിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍.

ബേതമംഗല മുതല്‍ ആന്ധ്രാപ്രദേശിലെ ഗുഡിപാല വരെയുള്ള 85 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. 106 കിലോമീറ്റര്‍ ദൂരം വരുന്ന മൂന്നാം ഘട്ടത്തില്‍ ഗുഡിപാലയെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരുമായി ബന്ധിപ്പിക്കും. ഇത് കൂടാതെ ചെന്നൈയെയും കര്‍ണാടകയിലെ സുപ്രധാന തുറമുഖ നഗരമായ മംഗലാപുരത്തെയും ബദ്ധിപ്പിക്കുന്ന ഹൈവേയും കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ബെംഗളൂരുവിലൂടെയാകും ഈ പാത കടന്നുപോകുക.

അടുത്ത വര്‍ഷം ജനുവരിയില്‍ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ഹൈവേ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2024 മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തികരിക്കുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. ചെന്നൈ ബാംഗ്ലൂര്‍ എക്സ്പ്രസ്വേ പദ്ധതി നൂതന അടിസ്ഥാന സൗകര്യങ്ങള്‍ക്കും തടസമില്ലാത്ത അന്തര്‍ സംസ്ഥാന കണക്റ്റിവിറ്റിക്കും സാഹചര്യമൊരുക്കുന്നു.

More from DriveSpark

Article Published On: Friday, October 6, 2023, 12:14 [IST]
English summary
Bengaluru chennai expressway key features and factors explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X