ചലാൻ്റെ കാര്യത്തിൽ ഡബിൾ സെഞ്ചുറി, 270 ചലാനും ഒന്നര ലക്ഷം രൂപ പിഴയും ലഭിച്ച ലേഡി റൈഡർ
കേരളത്തിൽ എഐ ക്യാമറ സ്ഥാപിച്ചപ്പോൾ അപകടത്തിൻ്റെ എണ്ണം കുറയ്ക്കാൻ സാധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ കാര്യം നോക്കിയാൽ എഐ ക്യാമറകളും എല്ലാ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടും പലരും നിയമം തെറ്റിക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഇപ്പോഴിതാ ബംഗ്ലൂരുവിലെ ഒരു വനിത റൈഡറിന് ലഭിച്ചത് 270 ചലാനാണ്. അതോടൊപ്പം ഒന്നര ലക്ഷം രൂപ പിഴയും ലഭിച്ചിരിക്കുകയാണ്.
ഹെൽമറ്റ് പോലും ധരിക്കാതെ സ്‌കൂട്ടറിൽ ട്രിപ്പിൾ അടിച്ച് പോകുന്നതാണ് വൈറൽ. 1.36 ലക്ഷം രൂപയാണ് പിഴയായി ലഭിച്ചത്. ചിത്രത്തിൽ കാണുന്നത് പോലെ സ്ത്രീ ഒരു ആക്ടിവയിലാണ് സഞ്ചരിക്കുന്നത്. സത്യം പറഞ്ഞാൽ ആ വാഹനത്തിൻ്റെ വിലയേക്കാൾ കൂടുതലാണ് പിഴത്തുക. 270 തവണയാണ് റൈഡർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചത്. ഇവരുടെ ആക്ടിവ സ്കൂട്ടറും അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്.

ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുക, ഹെൽമറ്റ് ധരിക്കാതെ പില്യൺ റൈഡറെ കയറ്റുക, റോഡിൻ്റെ തെറ്റായ വശത്തുകൂടി വാഹനം ഓടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ട്രാഫിക് സിഗ്നലുകൾ ചാടുക എന്നിവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഗരത്തിനുള്ളിലെ സ്ത്രീയുടെ പതിവ് റൂട്ടിലുടനീളം സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ ഈ നിയമലംഘനങ്ങൾ പതിഞ്ഞിട്ടുണ്ട്.
നിയമലംഘകരെ നേരിടാൻ ട്രാഫിക് ഉദ്യോഗസ്ഥർ റോഡുകളിൽ നിൽക്കുന്നതിന് പകരമായി ട്രാഫിക് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും നിയമലംഘകർക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ പിഴ ചുമത്തുന്നതിനും നിരവധി മെട്രോ നഗരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി നിരീക്ഷണത്തിൻ്റെ പ്രാധാന്യം ഇതിലൂടെയുളള സംഭവത്തിലൂടെ പുറത്ത് വരുന്നത്.

ഇരുചക്ര വാഹനം ഓടിക്കുന്നവർ എപ്പോഴും ഹെൽമെറ്റ് ധരിക്കണം, കാരണം എന്തെങ്കിലും അപകടമുണ്ടായാൽ റൈഡർമാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വച്ചാൽ ഇവർ കാരണം സ്വയം അപകടമുണ്ടാകുന്നത് മാത്രമല്ല വഴിയാത്രക്കാരുടെ ജീവനും ഭീഷണിയുണ്ടായേക്കാം.
പിഴത്തുകയുടെ കാര്യങ്ങളിലേക്ക് വരികയാണെങ്കിൽ പൂജ്യം പിഴത്തുക വരുന്ന പ്രധാനം നിയമലംഘനങ്ങൾ ഏതൊക്കെയാണ് എന്ന് അറിഞ്ഞു വയ്ക്കുക, ചുവപ്പ് സിഗ്‌നല്‍ കാണിച്ചശേഷം മറികടക്കുക, സിഗ്‌നലുകളില്‍ സ്റ്റോപ്പ് ലൈന്‍ കഴിഞ്ഞ് വാഹനം നിര്‍ത്തുക, സീബ്രാലൈനില്‍ വാഹനം നിര്‍ത്തുക, ദേശീയപാതകളിലെ ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായി വാഹനങ്ങളെ മറികടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് പൂജ്യം പിഴയുടെ ചലാന്‍ നല്‍കുന്നത്.
പ്രധാന കവലകളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഉണ്ടാകാറുള്ളത് എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ക്യാമറകളിലും മോട്ടോര്‍വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ നേരിട്ടുമാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് വേണ്ടി നടപടി സ്വീകരിക്കാറുള്ളത്. പൂജ്യം തുകയാണ് ചലാനിലുളളത് എന്ന് കരുതി പലരും ഇത് വകവയ്ക്കാറില്ല, അത് കൊണ്ടാണ് മോട്ടോർ വാഹന വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ അളുകൾക്ക് ബോധവൽക്കരണം നടത്തുന്നത്.
സിഗ്‌നലുകളിലും മറ്റും പൊലീസുകാര്‍ കൃത്യനിര്‍വഹണം നടത്തുന്ന വേളയില്‍ ഏതെങ്കിലും വാഹനങ്ങള്‍ നിയമംലംഘിച്ച് കടന്ന് പോയാല്‍ അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താറുണ്ട്. ഉദാഹരണത്തിന് ഇരുചക്ര വാഹനത്തില്‍ മൂന്ന് പേരെ കയറ്റി ഓടിക്കുന്നതാണ് കാണുന്നതെങ്കില്‍ വാഹന ഉടമക്ക് ഈ ഫോട്ടോ തെളിവായി സ്വീകരിച്ച് പിഴ ചുമത്തും. അതുപോലെ സിഗ്‌നലുകളില്‍ ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസുകാര്‍ പകര്‍ത്തുന്നതും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.
ഇത്തരക്കാര്‍ക്ക് പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് പിഴ ഈടാക്കുന്നത്. നിങ്ങളുടെ വാഹനം മുകളില്‍ പറഞ്ഞ രീതിയിലോ സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിയാനും ഇന്ന് സംവിധാനമുണ്ട്. 'പരിവാഹന്‍' വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പിഴ ഉണ്ടോ എന്ന് നോക്കി അവ തീര്‍പ്പാക്കാവുന്നതാണ്.


Click it and Unblock the Notifications








