ജസ്റ്റ് ബാംഗ്ലൂര്‍ തിംഗ്‌സ്; ഓട്ടോ ഡ്രൈവറായി പേയ്മന്റ് ആപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍; കാരണം അറിയാമോ?

ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന സ്ഥലമാണ് കര്‍ണാടകയിലെ ബെംഗളൂരു. ഈ നഗരത്തെ കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും പല കാര്യങ്ങളാണ് മനസ്സിലേക്ക് വരിക. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണെങ്കില്‍ ബെംഗളൂരു നഗരത്തിന് മാത്രം അവകാശപ്പെടാനാകുന്ന കാര്യങ്ങളെ കുറിച്ച് 'പീക്ക് ബെംഗളൂരു മൊമന്റ്‌സ്' എന്ന ടാഗിലുള്ള പോസ്റ്റുകള്‍ കണ്ടിട്ടുണ്ടാകും.

നഗരത്തിലെ കുപ്രസിദ്ധിയാര്‍ജിച്ച ട്രാഫിക്കിനിടെ ലാപ് ഓണാക്കി ജോലി ചെയ്യുക, ഭക്ഷണം കഴിക്കുക, പച്ചക്കറി അരിയുക എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ചെയ്യുന്ന നഗരവാസികളുടെ ടൈം മാനേജ്‌മെന്റ് അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അതുപോലെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നയാളുകള്‍ വരെ അധിക വരുമാനത്തിനായി മറ്റ് സൈഡ് ബിസിനസുകള്‍ ചെയ്യുന്നതും വാര്‍ത്തയാകാറുണ്ട്.

bengaluru auto driver

യാത്രക്കാരനെ റൈഡിന് പിക്കപ്പ് ചെയ്യാനായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ വന്ന ഒരു റാപിഡോ ഡ്രൈവറുടെ വരെ ഇത്തരത്തില്‍ 'പീക്ക് ബെംഗളൂരു മൊമന്റ്‌സില്‍' ഉള്‍പ്പെടുന്നവയാണ്. ഇക്കഴിഞ്ഞ ദിവസം മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സില്‍ മനസ്വി സക്സേന എന്ന ഉപഭോക്താവ് പങ്കുവെച്ച അത്തരമൊരു സംഭവമാണിപ്പോള്‍ വൈറലായത്. ഊബര്‍ ഓട്ടോ ബുക്ക് ചെയ്തപ്പോള്‍ തന്റെ ഡ്രൈവറായി എത്തിയത് ഫിന്‍ടെക് സ്ഥാപനത്തിന്റെ ചീഫ് ഗ്രോത്ത് ഓഫീസറാണെന്നാണ് മാനസ്വി എക്‌സില്‍ കുറിച്ചത്.

മോമണി എന്ന മൊബൈല്‍ പേയ്മെന്റ് ആപ്പിന്റെ സഹസ്ഥാപകനാണ് മാനസ്വി സക്സേന. നമ്മ യാത്രിക്കായി യൂസര്‍ റിസര്‍ച്ച് നടത്തുകയായിരുന്നു ജസ്‌പേ പേയ്‌മെന്റ് ആപ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസര്‍ എന്നാണ് സക്‌സേന പറയുന്നത്. യാ്രതക്കിടെ ഫിന്‍ടെക് സ്ഥാപനത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ താനുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും സക്‌സേന പോസ്റ്റിന്റെ താഴെ കമന്റ് ബോക്‌സില്‍ വിവരിക്കുന്നുണ്ട്.

അദ്ദേഹം സംസാരിക്കുന്നത് കേട്ടാല്‍ ഒരു ഉപഭോക്താവിനെ അഭിമുഖം നടത്തുകയാണെന്ന് തോന്നുന്നുണ്ടായിരുന്നില്ലെന്നും നല്ല ഒഴുക്കോടെ ഔപചാകരികതയില്ലാത്ത സംഭാഷണമായിരുന്നുവെന്നും സക്‌സേന പറഞ്ഞു. എന്നിരുന്നാലും അദ്ദേഹം എല്ലാ ചോദ്യങ്ങളും ശരിയായി കൃത്യമായി ചോദിച്ചുവെന്നും വളരെ സ്പഷ്ടമായ വാക്കുകള്‍ ആയതിനാല്‍ മാത്രമാണ് തനിക്ക് സംശയം തോന്നിയതെന്നും സക്‌സേന പറഞ്ഞു.

ഏതായാലും പോസ്റ്റ് ബാംഗ്ലൂരിയന്‍സ് വൈറലാക്കി. ഒക്ടോബര്‍ 10-ന് പങ്കുവെച്ച പോസ്റ്റിന് ഇതിനോടകം 68,000-ത്തോളം കാഴ്ചക്കാരെ നേടി. ആയിരക്കണക്കിനാളുകള്‍ വിവിധ തലക്കെട്ടുകളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. സക്‌സോനയുടെ പോസ്റ്റിന് കീഴില്‍ നിരവധി നെറ്റിസണ്‍സ് തങ്ങളുടെ സംശയങ്ങളുമായി എത്തി. ഒരാള്‍ക്ക് ഈ ഗ്രോത്ത് ഓഫീസറുടെ നമ്പര്‍ ലഭിച്ചോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. മറ്റൊരാള്‍ റൈഡ് തുടങ്ങുന്നതിന് മുമ്പ് ഈ പറഞ്ഞ ഉദ്യോഗസ്ഥന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നോ എന്നറിയാനായിരുന്നു താല്‍പര്യം.

യാത്രയിലുടനീളം അദ്ദേഹം തന്നെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നാണ് സക്‌സേന മറുപടി നല്‍കിയത്. തന്റെ കോ-ഫൗണ്ടര്‍ മുമ്പ് ജസ്‌പേയില്‍ ജോലി ചെയ്തിരുന്നു എന്ന് പറഞ്ഞപ്പോള്‍ ആണ് സവാരിയുടെ അവസാനം അദ്ദേഹം താന്‍ ആരാണെന്ന് പറഞ്ഞതെന്ന് സക്‌സേന വ്യക്തമാക്കി. ഷാന്‍ എംഎസ് എന്നാണ് ജസ്‌പേ ചീഫ് ഗ്രോത്ത് ഓഫീസറുടെ പേര്. 2021-ലാണ് അദ്ദേഹം ഫിന്‍ടെക് സ്ഥാപനത്തില്‍ ജോലിക്ക് കയറിയതെന്നാണ് ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഐഐഎം ബാംഗ്ലൂരില്‍ നിന്നാണ് ഷാന്‍ എംബിഎ ബിരുദം കരസ്ഥമാക്കിയതെന്നും കാണാം. ഹൈവ്‌മൈന്‍ഡ്‌സ്, ക്യുവര്‍.ഫിറ്റ്, ബൗണ്‍സ്, സിബിഒ എന്നിവയോടൊപ്പവും ഷാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇതുപോലെ തന്റെ ഓട്ടോയില്‍ സവാരി ചെയ്ത യാത്രക്കാരന് പണമടക്കാനായി സ്മാര്‍ട്‌വാച്ചിലെ ക്യുആര്‍ കോഡ് വെച്ചുനീട്ടിയ ഓട്ടോ ഡ്രൈവറും അടുത്ത കാലത്ത് വൈറലായിരുന്നു. നമ്മയാത്രി ആപ്പില്‍ ഓട്ടോ ബുക്ക് ചെയ്ത ഉപഭോക്താവ് തന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

More from DriveSpark

Article Published On: Saturday, October 14, 2023, 11:05 [IST]
English summary
Bengaluru man finds his auto driver was fintech firm justpays chief growth officer viral post
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X