ഡ്രൈവറുടെ ശമ്പളം ലാഭം! ചൈനീസ് നിര്‍മിത ട്രെയിന്‍ ഇന്ത്യയിലെത്തിച്ച മെട്രോ ഏതെന്നറിയണോ?
ചൈനയില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവറില്ലാ ട്രെയിന്‍ (Driverless Train) ചൊവ്വാഴ്ച ചെന്നൈ തുറമുഖത്തെത്തി. ഡ്രൈവറില്ലാത്ത ഈ ട്രെയിന്‍ രാജ്യത്തെ ഒരു വന്‍ നഗരത്തിലെ മെട്രോ സര്‍വീസിനായാണ് എത്തിച്ചിരിക്കുന്നത്. ഏത് മെട്രോയാണ് ഇത് വാങ്ങിയത് എന്നതടക്കമുള്ള വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ തുടര്‍ന്ന് വായിക്കാം.
ഇന്ത്യയിലുടനീളം ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നുള്ള ഇത്തരരത്തിലൊരു ട്രെയിനിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വിപുലമായ മെട്രോ സര്‍വീസുകളില്‍ ഒന്നായ ബാംഗ്ലൂരിലെ 'നമ്മ മെട്രോക്ക്' വേണ്ടിയാണ് ഇത് കടല്‍ കടന്നെത്തിയത്. നിലവില്‍ നിര്‍മാണത്തിലുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈനിലൂടെയാകും ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക.

ചൈനയില്‍ നിന്ന് കപ്പല്‍ മാര്‍ഗം ചെന്നൈ തുറമുഖത്തേക്ക് ചൈനീസ് നിര്‍മിത ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ എത്തിയിട്ടുണ്ടെങ്കിലും നമ്മ മെട്രോയിലെ യെല്ലോ ലൈന്‍ റൂട്ട് കമ്മീഷന്‍ ചെയ്യുന്നത് വര്‍ഷങ്ങളായി വൈകുകയാണ്. എങ്കിലും ചെന്നൈയില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളിള്‍ യെല്ലോ ലൈനിലൂടെ മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷകള്‍ നല്‍കുന്നു. ചെന്നൈ തുറമുഖത്ത് നിന്ന് കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കുന്ന മുറക്ക് ഡ്രൈവറില്ലാ ട്രെയിന്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും.
ഈ ആവശ്യത്തിനായി ഈ മെട്രോ റെയില്‍ കോച്ചുകള്‍ ഏതാനും ദിവസങ്ങള്‍ കൂടി ചെന്നൈ തുറമുഖത്ത് തുടരുമെന്നാണ് കരുതുന്നത്. അതിനുശേഷം വലിയ കണ്ടെയ്നര്‍ ലോറികള്‍ വഴിയാണ് ഇവ റോഡ് മാര്‍ഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നത്. കര്‍ണാടക തലസ്ഥാന നഗരിയില്‍ എത്തിച്ച ശേഷം ഈ കോച്ചുകള്‍ അസംബിള്‍ ചെയ്യും. ഇലക്ട്രോണിക്സ് സിറ്റിയിലെ ഹെപ്പഗോഡി ഡിപ്പോയില്‍ നടക്കുന്ന അസംബിള്‍ ജോലികള്‍ക്ക് ചൈനയില്‍ നിന്നുള്ള വിദഗ്ധ എഞ്ചിനീയര്‍മാര്‍ മേല്‍നോട്ടം വഹിക്കും.

ഇവര്‍ ഇതിനോടകം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ശേഷം പ്രോട്ടോടൈപ്പ് ട്രെയിന്‍ നമ്മ മെട്രോയുടെ യെല്ലോ ലൈനിലൂടെ ട്രയല്‍ റണ്‍ നടത്തും. പരീക്ഷണയോട്ടം നടത്തിയ ശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് കമീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റിക്ക് കൈമാറും. ഈ ജോലികള്‍ മെത്തത്തില്‍ പൂര്‍ത്തിയാക്കാന്‍ അഞ്ചോ ആറോ മാസമെടുക്കും. നിലവില്‍ ചെന്നൈ തുറമുഖത്ത് എത്തിയ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ വികസിപ്പിച്ചെടുത്തത് ചൈനയില്‍ നിന്നുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിആര്‍ആര്‍സി നാന്‍ജിംഗ് പുജെന്‍ കോ ലിമിറ്റഡാണ്.
ഈ ചൈനീസ് കമ്പനിയും ബെംഗളൂരു മെട്രോ റെയില്‍ ട്രാന്‍പോര്‍ട്ട്‌കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ 2019-ല്‍ ഏകദേശം 1,578 കോടി രൂപയ്ക്കാണ് ഈ ട്രെയിന്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടത്. 216 കോച്ചുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറാണ് ചൈനീസ് കമ്പനി നേടിയത്. മെയ് മാസത്തോടെ രണ്ട് ട്രെയിനുകളും ജൂണ്‍ മുതല്‍ എല്ലാ മാസവും രണ്ട് ട്രെയിനുകള്‍ കൂടി വീതവും ബെംഗളൂരുവിലെത്തുമെന്നാണ് ബിഎംആര്‍സിഎല്‍ പ്രതീക്ഷിക്കുന്നത്. ഈ ഡ്രൈവറില്ലാ ട്രെയിനുകള്‍ 90 സെക്കന്‍ഡ് ഫ്രീക്വന്‍സിയില്‍ ഓടുന്നു.

ഓരോ കോച്ചിനും 21 മീറ്റര്‍ നീളമുണ്ട്.നമ്മ മെട്രോയുടെ യെല്ലോ ലൈനിന് ആകെ 19.15 കിലോമീറ്റര്‍ നീളമുണ്ട്. ബൊമ്മസാന്ദ്രയ്ക്കും ആര്‍വി റോഡിനും ഇടയിലുള്ള യെല്ലോ ലൈനില്‍ 16 സ്റ്റേഷനുകള്‍ ഉണ്ടാകും. ജയദേവ ഹോസ്പിറ്റല്‍, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, ഇലക്ട്രോണിക്‌സ് സിറ്റി എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രദേശങ്ങള്‍ ഈ ലൈനിലാണ് വരിക. ഇത് ബൊമ്മസാന്ദ്രയെ വളരെ തിരക്കേറിയ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് പ്രദേശവുമായി ബന്ധിപ്പിക്കുന്നു.
പദ്ധതി പ്രകാരം ഈ മാസം യെല്ലോ ലൈന്‍ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പണി തീരാത്തതിനാല്‍ ഉദ്ഘാടനം വൈകും. ഡ്രൈവറില്ലാ മെട്രോ സര്‍വീസുകള്‍ അപകടകരമാണോ സുരക്ഷിതമാണോ എന്നീ ചര്‍ച്ചകളും ഇനി ഉയരും. പലപ്പോഴും ട്രെയിന്‍ അപകടങ്ങളുടെ കാരണങ്ങള്‍ പലപ്പോഴും മനുഷ്യന്‍മാരുടെ അശ്രദ്ധയാണ്. ഇത്തരം പിഴവുകള്‍ ഒഴിവാക്കാന്‍ ഡ്രൈവറില്ലാത്ത മെട്രോ റെയില്‍ സര്‍വീസുകള്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മ മെട്രോയുടെ ഈ നീക്കത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.
Source: Deccan Herald


Click it and Unblock the Notifications








