ബെംഗളുരുവില്‍ നിന്ന് 75 മിനിറ്റില്‍ മൈസൂര്‍ പിടിക്കാം! നാളെ തുറക്കുന്ന അതിവേഗ പാതയെ കുറിച്ച് അറിയേണ്ടതെല്ലാം

കേരളത്തില്‍ നിന്നുള്ള നിരവധിയാളുകള്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നറിയപ്പെടുന്ന ബെംഗളൂരു മഹാ നഗരത്തില്‍ ജോലി ചെയ്യുന്നുണ്ട്. ജോലി, ബിസിനസ് എന്നീ ആവശ്യങ്ങള്‍ കൂടാതെ ചുമ്മാ കറങ്ങാനും ബെംഗളൂരുവില്‍ പോകുന്നവര്‍ നിരവധിയാണ്. കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുന്ന ഒരു പ്രധാന പാതയാണ് ബെംഗളൂരു-മൈസൂര്‍ ഹൈവേ.

ഉത്തര കേരളത്തിലുള്ളവര്‍ അധികവും ബെംഗളൂരുവിലെത്താന്‍ കൂടുതലായും ആശ്രയിക്കുന്ന റൂട്ടാണിത്. മലയാളികള്‍ക്ക് കൂടി ഏറെ പ്രയോജനകരമാകുന്ന ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ നാളെ (മാര്‍ച്ച് 12) പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കുകയാണ്. ഈ അതിവേഗ പാതയെ കുറിച്ച് അറിയേണ്ടതെല്ലാമാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയ്ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു എക്സ്പ്രസ് വേ കൂടി തുറക്കാന്‍ ഒരുങ്ങുന്നത്.

ബെംഗളുരുവില്‍ നിന്ന് 75 മിനിറ്റില്‍ മൈസൂര്‍ പിടിക്കാം! നാളെ തുറക്കുന്ന അതിവേഗ പാതയെ കുറിച്ച് അറിയേണ്ടതെല്ലാം

നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കും.

ദേശീയ പാത 275-ന്റെ ഭാഗമായ പുതിയ എക്സ്പ്രസ് വേയില്‍ നാല് റെയില്‍ മേല്‍പ്പാലങ്ങള്‍, ഒമ്പത് വലിയ പാലങ്ങള്‍, 40 ചെറിയ പാലങ്ങള്‍, 89 അണ്ടര്‍പാസുകളും മേല്‍പ്പാലങ്ങളും ഉണ്ടായിരിക്കുമെന്ന് കേന്ദ്ര ഹൈവേ ഗതാഗത വകുപ്് മന്ത്രി നിതിന്‍ ഗഡ്കരി വെള്ളിയാഴ്ച വ്യക്തമാക്കി. പാത കര്‍ണാടകയുടെ ഗതാഗത മേഖലയിലുള്ള വളര്‍ച്ചക്ക് വലിയ സംഭാവന നല്‍കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ബെംഗളുരുവില്‍ നിന്ന് 75 മിനിറ്റില്‍ മൈസൂര്‍ പിടിക്കാം! നാളെ തുറക്കുന്ന അതിവേഗ പാതയെ കുറിച്ച് അറിയേണ്ടതെല്ലാം

10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ടോള്‍ ഫീസ് നടപ്പാക്കിയ ശേഷം എക്സ്പ്രസ് വേയില്‍ ടൂവീലറുകളും, ത്രീവീലറുകളും ഉപയോഗിക്കുന്നത് ഹൈവേ അതോററിറ്റി നിരോധിച്ചു. ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് ഏകദേശം 135 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഹൈവേ അതോറിറ്റി ടോള്‍ ഫീസ് നടപ്പിലാക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബംഗളൂരു-നിദാഘട്ട പാതയിലെ ടോള്‍ പിരിവ് ആയിരിക്കും ആദ്യം ആരംഭിക്കുക. ഇത് അടുത്തയാഴ്ച തുടങ്ങിയേക്കും.

നിദാഘട്ടയ്ക്കും മൈസൂരുവിനുമിടയില്‍ രണ്ടാം ഘട്ടം പിന്നീട് നടപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടോള്‍ പ്ലാസകള്‍ക്ക് 10-ലധികം ഗേറ്റുകളുണ്ടായിരിക്കും. വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാന്‍ ഫാസ്ടാഗ് പാതകളും ഉണ്ടായിരിക്കും. അതിവേഗ പാതയില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടായിരിക്കും. ചന്നപട്ടണയില്‍ പാതയോരത്ത് ഇതിനായി 30 ഏക്കര്‍ സ്ഥലത്ത് സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം, വിശ്രമമുറികള്‍, പെട്രോള്‍ പമ്പ്, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങള്‍ ഈ സ്‌റ്റോപ്പുകളില്‍ ഒരുക്കും.

എക്‌സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഈ സൗകര്യങ്ങളെല്ലാം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ശ്രീരംഗപട്ടണ്, മാണ്ഡ്യ, ബിഡഡി, രാമനഗര, ചന്നപട്ടണ, മദ്ദൂര്‍ എന്നിവിടങ്ങളിലായി ടൗണുകള്‍ ഒഴിവാക്കി അഞ്ച് ബൈപാസുകളും എക്‌സ്പ്രസ് വേയുടെ ഭാഗമായി പണിതിട്ടുണ്ട്. പ്രധാനമായും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഈ ബൈപ്പാസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എക്‌സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കര്‍ണാടക പൊലീസ് നിരവധി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ബെംഗളുരുവില്‍ നിന്ന് 75 മിനിറ്റില്‍ മൈസൂര്‍ പിടിക്കാം! നാളെ തുറക്കുന്ന അതിവേഗ പാതയെ കുറിച്ച് അറിയേണ്ടതെല്ലാം

നാളെ ചടങ്ങ് നടക്കുന്നതിനാല്‍ യാത്രക്കാര്‍ സ്വീകരിക്കേണ്ട ബദല്‍ റൂട്ടുകളും അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൈസൂരില്‍ നിന്ന് മാണ്ഡ്യ വഴി ബെംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങള്‍ മൈസൂര്‍-ബന്നൂര്‍-കിരുഗവലു-ഹലഗുരു-കനകപുര-ബെംഗളൂരു റോഡ് വഴി പോകണമെന്നാണ് നിര്‍ദേശം. മൈസൂരില്‍ നിന്ന് മാണ്ഡ്യ വഴി തുംകൂരിലേക്കുള്ള വാഹനങ്ങള്‍ മൈസൂര്‍-ശ്രീരംഗപട്ടണ-പാണ്ഡവപുര-നാഗമംഗല-ബെല്ലൂര്‍ ക്രോസ്-തുംകൂര്‍ റോഡ് വഴി പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. തുംകൂരില്‍ നിന്ന് മാണ്ഡ്യ വഴി മൈസൂരിലേക്കുള്ള വാഹനങ്ങള്‍ തുംകൂര്‍-ബെല്ലൂര്‍ ക്രോസ്-നാഗമംഗല-പാണ്ഡവപുര-ശ്രീരംഗപട്ടണം-മൈസൂര്‍ റോഡ് വഴി പോകണമെന്നാണ് അധികാരികള്‍ ആവശ്യപ്പെടുന്നത്.

ബെംഗളൂരുവില്‍ നിന്ന് മൈസൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബെംഗളൂരു-ചന്നപട്ടണ-ഹലഗുരു-മലവള്ളി-കിരുഗവലു-ഹലഗുരു-ബന്നൂര്‍-മൈസൂര്‍ റോഡ് വഴി പോകണമെന്നാണ് നിര്‍ദേശം. ബെംഗളൂരുവില്‍ നിന്ന് മദ്ദൂര്‍ വഴി എംഎം ഹില്‍സിലേക്ക് പോകുന്ന വാഹനങ്ങള്‍ ബെംഗളൂരു-ഹലഗുരു-മലവള്ളി-കൊല്ലെഗാല-എംഎം ഹില്‍സ് റോഡ് വഴി പോകണമെന്നും പറയുന്നുണ്ട്. ബെംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരമായിരിക്കും ഈ റോഡ്. നാട്ടിലെത്താനുള്ള യാത്രാസമയം ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇവിടുത്തെ മലയാളികള്‍ ഹാപ്പിയാണ്.

More from DriveSpark

Article Published On: Saturday, March 11, 2023, 14:30 [IST]
English summary
Bengaluru mysuru expressway inauguration tomorrow everything you want to know in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X