സൂപ്പർബൈക്ക് ഉടമകളെ നിങ്ങൾക്ക് സ്വാഗതം; ഈ മാളിൽ നിങ്ങളുടെ ബൈക്ക് സേഫായിരിക്കും
രാജ്യത്ത് നിരവധി സൂപ്പർബൈക്ക് ഉടമകളുണ്ട്. ബൈക്കുടമകൾ നേരിടുന്ന പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ ബൈക്കുമായി പുറത്തേക്കിറങ്ങിയാൽ നല്ലൊരു പാർക്കിങ്ങ് ലഭിക്കുക എന്നതാണ്. മെട്രോ നഗരങ്ങളിലാണ് കൂടുതലായി സൂപ്പർബൈക്കുകൾ കാണുന്നത്. കൊച്ചി, ബംഗ്ലൂർ എന്നിവടങ്ങളിലൊക്കെ കൂടുതലായി സൂപ്പർ ബൈക്കുകൾ കാണാൻ സാധിക്കും. ഒരു സൂപ്പർബൈക്ക് പോയാൽ നോക്കാത്തവരായി ആരും തന്നെ കാണില്ല. ചിലർ അതിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കുന്നതും കാണാം. ഒരു ഷോപ്പിങ്ങ് മാളിൽ പോയാൽ സൂപ്പർ ബൈക്ക് പാർക്ക് ചെയ്തിട്ട് പോകുമ്പോൾ പല ഉടമകൾക്കും ഉളളിൽ ഒരു ഭയമുണ്ട് ഏതെങ്കിലും സാമൂഹികവിരുദ്ധർ ബൈക്കിൽ പോറൽ വീഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്യുമോ എന്ന്.
എന്നാൽ നിങ്ങൾ ബംഗ്ലൂരുവിലെ നെക്സസ് മാളിലേക്ക് ആണ് വരുന്നതെങ്കിൽ ഒന്നും പേടിക്കേണ്ട നിങ്ങളുടെ സൂപ്പർബൈക്കിനായി ഒരു പ്രത്യേക പാർക്കിങ്ങ് ഏരിയ തന്നെ ഒരുക്കിയിട്ടുണ്ട്. ചിലപ്പോൾ ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പർബൈക്ക് പാർക്കിങ്ങ് ബേ ആണോ എന്ന് തോന്നിയേക്കാം. കാരണം ഇത് വരെ അങ്ങനെ സൂപ്പർബൈക്കുകൾക്കായി ഒരു പ്രത്യേക പാർക്കിങ്ങ് ഏരിയ എങ്ങും കണ്ടിട്ടില്ല.

സൂപ്പർ ബൈക്കുകളുടെ കാര്യത്തിലേക്ക് വന്നാൽ ആദ്യം മനസിലേക്ക് വരുന്ന പേര് ഹോണ്ട എന്നായിരിക്കും. ഹോണ്ടയുടെ സൂപ്പർബൈക്കുകൾക്ക് ഒരു പ്രത്യേക ആരാധകകൂട്ടം തന്നെയുണ്ട് എന്ന് വേണം പറയാൻ. കഴിഞ്ഞ മാസം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ സ്‌പോര്‍ട്‌സ് ബൈക്കുകളായ CBR650R, CB650R എന്നിവ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചിരുന്നു.
9.20 ലക്ഷം രൂപയാണ് ഹോണ്ട CB650R മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. അതേസമയം CBR650R-ന്റെ പ്രാരംഭ വില 9.99 ലക്ഷം രൂപയായാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളത്. 2025 ഓട്ടോ എക്സ്പോയിൽ കമ്പനി രണ്ട് മോഡലുകളും അവതരിപ്പിച്ചിരുന്നു. ഡിസൈന്‍ വശം നോക്കുമ്പോള്‍ പുതിയ രണ്ട് ബൈക്കുകള്‍ക്കും മുന്‍ പതിപ്പിനേക്കാള്‍ കുറച്ച് അപ്ഗ്രേഡുകള്‍ ലഭിക്കുന്നു. എന്നിരുന്നാലും മൊത്തത്തിലുള്ള ഡിസൈന്‍ സമാനമാണ്.

രണ്ടിലും പുതുക്കിയ ഹെഡ്ലാമ്പ്, CB മോഡലിന് പുതിയ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, CBR-ല്‍ ഒരു പുതിയ ഫെയറിംഗ് ഡിസൈന്‍, രണ്ടിലും ഷാര്‍പ്പര്‍ ടെയില്‍ സെക്ഷന്‍ എന്നിവയാണ് ശ്രദ്ധേയമായ അപ്ഡേറ്റുകള്‍. കാന്‍ഡി ക്രോസ്‌മോസ്ഫിയര്‍ റെഡ് മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ CB650R ലഭ്യമാണ്. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്. എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ CBR650R വാങ്ങാം.
ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ഒരേ 649 സിസി എഞ്ചിനാണ് തുടിപ്പേകുക. 95 bhp പവറും 63 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ബൈക്കുകളുടെ യൂറോപ്പ്യന്‍ സ്‌പെക്കുകള്‍ക്കും ഇതേ മോട്ടോര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ മോഡലില്‍ ഈ എഞ്ചിന്റെ പവര്‍ ഔട്ട്പുട്ടില്‍ ചെറിയ മാറ്റമുണ്ട്. അതുകൊണ്ട് തന്നെ നല്ല സ്‌റ്റൈലന്‍ ബൈക്കിന് കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും.
പവര്‍ അല്‍പ്പം കുറയുന്നതല്ലാതെ ഹോണ്ട ഈ ബൈക്കുകളുടെ മെക്കാനിക്കല്‍ വശം മറ്റ് മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. രണ്ട് ബൈക്കുകളിലും ഇന്‍വെര്‍ട്ടഡ് ടെലിസ്‌കോപ്പിക് ഷോവ 41 mm സെപ്പറേറ്റ് ഫംഗ്ഷന്‍ ഫോര്‍ക്ക് ബിഗ് പിസ്റ്റണ്‍ (SFF-BP), പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് എന്നിവയുണ്ട്. ട്വിന്‍ റേഡിയലി മൗണ്ടഡ് 310 mm ഫ്രണ്ട് ഡിസ്‌കുകളും 240 mm സിംഗിള്‍ റിയര്‍ ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








