ചീത്ത വിളികേള്‍ക്കുന്നവര്‍ക്ക് കിട്ടിയത് സമ്മാനം! അയച്ചത് ആരെന്ന് അറിഞ്ഞപ്പോള്‍ മെക്കാനിക്കുകള്‍ ഞെട്ടി

ഒരു കാര്‍ വാങ്ങുകയെന്നത് ഇന്നത്തെ കാലത്ത് താരതമ്യേന എളുപ്പമാണ്. ബാങ്കുകളും നിരവധി ധനകാര്യ സ്ഥാപനങ്ങളും കാര്‍ വാങ്ങുന്നതിന് ആകര്‍ഷകമായ തവണ വ്യവസ്ഥയില്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സാധാരണക്കാരായ ആളുകളില്‍ പലരും കാര്‍ വാങ്ങാന്‍ മടിക്കുന്നത് ഇന്ധനചെലവ്, പരിപാലന ചെലവ് എന്നീ ഇനത്തില്‍ ഒരു സംഖ്യ മാസ ബജറ്റില്‍ നിന്ന് നീക്കി വെക്കേണ്ടി വരുമെന്ന കാരണം കൊണ്ടാണ്. എന്നാല്‍ കുടുംബത്തില്‍ ഒരു കാര്‍ ഉണ്ടെങ്കില്‍ അതുകൊണ്ടുള്ള ഉപകാരം പറഞ്ഞറിയിക്കാന്‍ പറ്റില്ല. പല ആളുകളും ആശിച്ച് മോഹിച്ച് കാറുകള്‍ വാങ്ങാറുണ്ടെങ്കിലും ചില കമ്പനികളുടെ വില്‍പ്പനാനന്തര സര്‍വീസുകളെ കുറിച്ച് പരാതികള്‍ ഉന്നയിക്കുന്നത് കാണാം.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഇത്തരത്തില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കാറിന്റെ മോശം രീതിയില്‍ കൈകാര്യം ചെയ്തു, റിപ്പയറിംഗ് മോശമാണ്, മെയിന്റനന്‍സിനായി പറഞ്ഞതില്‍ കൂടുതല്‍ സമയമെടുക്കുന്നു എന്ന് ചൊല്ലി നിരവധി പരാതികളാണ് ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കാറുള്ളത്. എന്നാല്‍ ഏതെങ്കിലും സര്‍വീസ് സെന്റര്‍ മികച്ച സേവനം ലഭ്യമാക്കിയാല്‍ അതിനെ അഭിനന്ദിച്ച് ആരെങ്കിലും പോസ്റ്റ് ഇടാറുണ്ടോ?. വളരെ ചുരുക്കമായിരിക്കുമെന്ന് മാത്രമല്ല ചിലപ്പോള്‍ പലരും കണ്ടിട്ടേ ഉണ്ടാകില്ല.

ceo impressed volkswagen service gifts cake

എന്നാല്‍ തന്റെ കാര്‍ മികച്ച രീതിയില്‍ 'പണിത' സര്‍വീസ് സെന്ററിനെ അഭിനന്ദിക്കുകയും അവിടെ ജോലി ചെയ്യുന്ന മെക്കാനിക്കുകള്‍ക്ക് കേക്ക് സമ്മാനിക്കുകയും ചെയ്ത ഒരു വ്യക്തിയുണ്ട്. കര്‍ണാടക തലസ്ഥാന നഗരിയായ ബാംഗ്ലൂരിലാണ് സംഭവം. ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി മുതലാളിയാണ് കക്ഷി. ദീപക് കനഗരാജു എന്നാണ് കക്ഷിയുടെ പേര്. മൈക്രോസ്റ്റാര്‍ട്ടപ്പ്.കോം എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ദീപക് കനകരാജു.

അടുത്തിടെ അബാംഗ്ലൂരിലെ സര്‍ജാപൂര്‍ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ദീപക്കിന്റെ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് കാര്‍ അപകടത്തില്‍ പെട്ടു. ഒരു ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് റിയര്‍ ഡോറുകളും ടയറുകളും തകര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹം കാര്‍ അടുത്തുള്ള ഫോക്‌സ്‌വാഗണ്‍ സര്‍വീസ് സെന്ററില്‍ എത്തിച്ചത്. കാര്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയിലാകാന്‍ ഏതാനും ആഴ്ചകള്‍ എടുക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്.

ceo impressed volkswagen service gifts cake

എന്നാല്‍ ദീപക്കിനെ ഞെട്ടിച്ച് പറഞ്ഞതിനേക്കാള്‍ വേഗത്തില്‍ പണി തീര്‍ത്ത് നല്‍കുകയായിരുന്നു ഫോക്‌സ്‌വാഗണിലെ മെക്കാനിക്കുകള്‍. തന്റെ കാര്‍ നല്ല കണ്ടീഷനാക്കി തിരിച്ച് തന്ന മെക്കാനിക്കുകള്‍ക്കായി സ്‌പോട്ടില്‍ അദ്ദേഹം ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്ത് നല്‍കി. അപകടകരമായ സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന കാര്‍ സര്‍വീസ് സെന്റര്‍ മെക്കാനിക്കുകളുടെ സേവനം വിലമതിക്കാത്തതാണെന്ന് സൂചിപ്പിച്ച് കൊണ്ടും അവരെ പ്രശംസിച്ചും ദീപക് സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇനില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു.

ദീപക് കനഗരാജു സമ്മാനിച്ച കേക്കിന്‍െ ചിത്രം സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ അദ്ദേഹത്തിന് അയച്ച് കൊടുത്തിരുന്നു. ഈ ചിത്രം സഹിതമാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി സിഇഒ ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റ് വൈറലായെന്ന് മാത്രമല്ല ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ശ്രദ്ധയിലും പെട്ടു. പോസ്റ്റ് പങ്കുവെച്ചതിന് ദീപകിന് നന്ദി അറിയിച്ച ജര്‍മന്‍ കമ്പനി അദ്ദേഹത്തിന്റെ അഭിനന്ദനം വിദഗ്ധരായ മെക്കാനിക്കുകളുടെ കര്‍ത്തവ്യബോധത്തിനുള്ള പ്രതിഫലമാണെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ കുറിച്ചു.

പണം നല്‍കി ചെയ്യുന്ന സേവനമാണെങ്കില്‍ പോലും ദീപകിന്റെ പ്രവര്‍ത്തി ആ ജീവനക്കാര്‍ക്ക് നല്‍കിയ സന്തോഷം വളരെ വലുതായിരിക്കും. കാരണം മിക്ക ഉപഭോക്താക്കളും ഇതുപോലുള്ള മെക്കാനിക്കുകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാറില്ല. സ്വന്തം മുതലാളിമാര്‍ പോലും. ചീത്ത വിളി മാത്രമാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. സമൂഹത്തിന്റെ എല്ലാ തുറയിലുള്ളവരെയും ബഹുമാനിക്കാന്‍ ശ്രമിക്കണമെന്നാണ് ദീപക് കനകരാജ് കാണിച്ച് തരുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനി മുതലാളിയുടെ ഈ പ്രവര്‍ത്തിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 30, 2025, 15:33 [IST]
English summary
Bengaluru startup ceo sent cake to mechanics who fixed volkswagen t roc as a token of appreciation
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X