ഒന്ന് പാർക്ക് ചെയ്തപ്പോൾ പോക്കറ്റ് കീറി, വാലറ്റ് പാർക്കിങ്ങിന് ഇങ്ങനേയും പണി കിട്ടാം

നക്ഷത്ര ഹോട്ടലുകളിലും മാളുകളിലും അത് പോലെ തന്നെ പല ഹോട്ടലുകളിലും ഉളള സംവിധാനമാണ് വാലറ്റ് പാർക്കിങ്ങ്. പാർക്കിങ്ങ് എപ്പോഴും ഒരു തലവേദനയാണ്. അത് കൊണ്ടാണ് പലപ്പോഴും വാലറ്റ് പാർക്കിങ്ങിൽ ആശ്രയിക്കുന്നത്. എന്നാൽ വാലറ്റ് പാർക്കിങ്ങിൽ ചെറിയ ഒരു പ്രശ്മനമുണ്ട്. നമ്മുടെ വാഹനം മറ്റൊരാൾക്ക് കൊടുക്കാൻ തന്നെ നമ്മൾക്ക് മനസ് വരില്ല. ബംഗ്ലൂരുവിൽ ഒരു സ്ത്രീ തൻ്റെ ഒന്നര കോടി വിലയുള്ള തൻ്റെ മെർസിഡീസ് ബെൻസ് ഇവി വാലറ്റ് പാർക്കിങ്ങിന് വേണ്ടി കൊടുത്ത തൻ്റെ ബെൻസ് കാർ വാലറ്റ് വ്യക്തികൾ തൂണിൽ ഇടിച്ച് നാശനഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. ഡ്രൈവർമാർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിട്ടുണ്ട്.

മെര്‍സിഡീസിന്റെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് EQS . ബ്രാന്‍ഡിന്റെ ഇന്ത്യയിലെ മുന്‍നിര മോഡലിന്റെ വില 1.62 കോടി രൂപയാണ്. EQS നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ വീണ്ടും മുടക്കണം. EQS 580 4Matic എന്ന ഫുള്ളി ലോഡഡ് വേരിയന്റില്‍ മാത്രമാണ് ഈ കാര്‍ രാജ്യത്ത് വില്‍പ്പനക്കെത്തുന്നത്. 107.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്കില്‍ നിന്നാണ് ഈ ലക്ഷ്വറി ഇവി പവര്‍ എടുക്കുന്നത്.

valet crashed Mercedes benz

ഫുള്‍ചാര്‍ജില്‍ EQS 857 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് കണക്കാണിത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഇതിന് മാറ്റങ്ങള്‍ വന്നേക്കാം. 200 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്റററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 30 മിനിറ്റ് മതി. ബെന്‍സിന്റെ ആഡംബര കാര്‍ ആയതിനാല്‍ ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിന്‍ ഇവിക്ക് ലഭിക്കുന്നു.

56 ഇഞ്ച് MBUX ഹൈപ്പര്‍സ്‌ക്രീന്‍, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മസാജ് സീറ്റുകള്‍ എന്നിവയെല്ലാം ശ്രദ്ധേയ ഫീച്ചറുകളാണ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) , 9 എയര്‍ബാഗുകള്‍ എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രിക് കാര്‍ ആണെങ്കില്‍ കൂടി രാജ്യത്തെ സെലിബ്രിറ്റികള്‍ ഇപ്പോള്‍ മെര്‍സിഡീസ് EQS വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

valet crashed Mercedes benz

ഇന്ത്യയില്‍ 200,000 പാസഞ്ചര്‍ വാഹനങ്ങള്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന ആദ്യത്തെ ആഡംബര കാര്‍ ബ്രാന്‍ഡ് എന്ന അസുലഭ നേട്ടമാണ് മെര്‍സിഡീസ് ബെന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചക്കന്‍ പ്ലാന്റില്‍ നിന്ന് മെര്‍സിഡീസിന്റെ ഫ്ലാഗ്ഷിപ്പ് ഇവി മോഡലായ EQS എസ്‌യുവി പുറത്തിറക്കിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

1995-ലാണ് മെര്‍സിഡീസ് ഇന്ത്യയില്‍ കാര്‍ അസംബ്ലിംഗ് ആരംഭിച്ചത്. ആദ്യത്തെ 50,000 യൂണിറ്റുകള്‍ അസംബിള്‍ ചെയ്യാനായി കമ്പനി 19 വര്‍ഷമെടുത്തു (1995-2014). എന്നിരുന്നാലും, വെറും 9 വര്‍ഷത്തിനുള്ളില്‍ മെര്‍സിഡീസ് 100,000 കാറുകള്‍ എന്ന ഉല്‍പ്പാദന നാഴികക്കല്ല് മറികടന്നു. 2023-ല്‍ മെര്‍സിഡീസ് ഇന്ത്യയില്‍ 1.5 ലക്ഷം കാറുകളുടെ ഉത്പാദനം എന്ന റെക്കോര്‍ഡ് മറികടന്നു.

valet crashed Mercedes benz

ഇപ്പോള്‍ വെറും 2 വര്‍ഷവും 3 മാസവും കൊണ്ടാണ് ശേഷിക്കുന്ന 50,000 കാറുകള്‍ നിര്‍മ്മിച്ച് 2 ലക്ഷം എന്ന മാജിക് നമ്പര്‍ പിന്നിട്ടത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇന്ത്യയിലെ കാര്‍ വില്‍പ്പനയില്‍ മെര്‍സിഡീസ് വിവിധ നാഴികക്കല്ലുകള്‍ താണ്ടിയിട്ടുണ്ട്. 2015-ലാണ് ജര്‍മ്മനിയില്‍ നിര്‍മ്മിച്ചതും ആഗോളതലത്തില്‍ പ്രശസ്തമായതുമായ മെര്‍സിഡീസ് മെയ്ബാക്ക് S 500 ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചത്.

2022-ലാണ് മെര്‍സിഡീസ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ പ്രധാനമായും കമ്പനി ഇവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഗ്ലോബല്‍ ലൈനപ്പിലുള്ള മോഡലുകള്‍ ഒന്നിന് പിറകെ ഒന്നായി കമ്പനി ഇന്ത്യയില്‍ എത്തിക്കുന്ന തിരക്കിലാണ്. ഒരു പതിറ്റാണ്ട് കൊണ്ട് മെര്‍സിഡീസിന്റെ ഇന്ത്യയിലെ കാര്‍ ഉത്പാദനം 470 ശതമാനമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ മെര്‍സിഡീസ് വാഹന നിര്‍മാണശാല പെട്രോള്‍/ഡീസല്‍ കാറുകളും ഇലക്ട്രിക് കാറുകളും ഒരേ സ്ഥലത്ത് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

valet crashed Mercedes benz

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 3, 2025, 14:31 [IST]
English summary
Bengaluru valet crashed mercedes benz damage is estimated around 20 lakh
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X