നാലു കോടിയുടെ ബെന്‍റ്ലിക്ക് തീയൊന്നും ഒരു പ്രശ്നമല്ല — വീഡിയോ
തിരക്ക് പിടിച്ച നമ്മുടെ പൊതുനിരത്തുകളില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതും ഉരസുന്നതുമെല്ലാം സ്ഥിരമായി കാണാവുന്നതാണ്. മിക്കവരും തങ്ങളുടെ വാഹനവുമായി യാത്ര ചെയ്യുമ്പോള്‍ ഈ സാഹചര്യം നേരിട്ടിട്ടുണ്ടാവും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാല്‍ വാഹനത്തില്‍ ബോഡിയില്‍ സക്രാച്ച് അഥവാ വരകളുണ്ടാവുകയും പെയിന്റ് നഷ്ടമാവുകയും ചെയ്യുന്നു.

എന്നാല്‍ ആഢംബര കാറുകള്‍ക്കാണ് ഈ ഗതി നേരിടേണ്ടി വരുന്നതെങ്കില്‍ റീ പെയിന്റിംഗിന് തന്നെ വന്‍ തുക ചെലവാക്കേണ്ടി വരും. ഈ പ്രശ്‌നങ്ങള്‍ക്ക് തടയിടാനായി നിരവധി പോംവഴികളാണ് ഇന്ന് വിപണിയിലുള്ളത്.

പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം, നാച്ചുറല്‍ വാക്‌സ്, സെറാമിക്ക് കോട്ടിംഗ് തുടങ്ങിയവ ഉപയോഗിച്ച് വാഹനത്തിലെ പെയിന്റിന് കൂടുതല്‍ സുരക്ഷ നല്‍കാവുന്നതാണ്. മികച്ച സെറാമിക്ക് കോട്ടിംഗ് എങ്ങനെയാണ് വാഹനങ്ങളിലെ പെയിന്റെ സംരക്ഷിക്കുന്നതെന്ന് കാണിച്ച് തരുന്ന വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡായ ബെന്റലിയിടെ കോണ്ടിനെന്റല്‍ GT ഫ്‌ളയിംഗ് സ്പര്‍ മോഡലാണ് വീഡിയോയിലുള്ളത്. 9H സെറാമിക്ക് പ്രോ പെയിന്റ് പ്രൊട്ടക്ഷന്റെ ഗുണമാണ് വീഡിയോയില്‍ കാണാനാവുന്നത്.
Most Read:വരാനിരിക്കുന്ന പുതിയ എട്ട് മഹീന്ദ്ര എസ്‌യുവികള്‍

3.41 ലക്ഷം രൂപ വില വരുന്ന V8 എഞ്ചിനിലും 3.93 ലക്ഷം രൂപ വില വരുന്ന W12 എഞ്ചിനിലും ഈ കാര്‍ ലഭ്യമാണ്. ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ് ഇരുവിലകളും. ഏകദേശം മൂന്ന് ദിവസങ്ങളെടുത്തിരുന്നു ഈ പെയിന്റെ പ്രൊട്ടക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാവാനെന്നാണ് വീഡിയോയില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.

സെറാമിക്ക് കോട്ടിംഗിന്റെ നിലവാരം കാണിച്ച് തരാനായി വീഡിയോയിലുള്ളരാള്‍ കാറിന്റെ ബോണറ്റില്‍ അല്‍പ്പം ഇന്ധനം പുരട്ടിയതിന് ശേഷം തീപിടിപ്പിച്ചു. കുറച്ച് നേരം ബോണറ്റിലെ മുകളില്‍ തീ കത്തി നിന്നതിന് ശേഷം ഇവര്‍ തീയണച്ചു.

ശേഷം വെള്ളം സ്‌പ്രേ ചെയ്ത് തീ കത്തിയ ഭാഗം തുടച്ചു. എന്നാല്‍ ബോണറ്റില്‍ തീപിടിച്ചതിന്റെ ഒരു ലക്ഷണവുമില്ല എന്ന് മാത്രമല്ല മറ്റൊരു തരത്തിലുള്ള പോറലും ബോണറ്റിലെ പെയിന്റിന് സംഭവിച്ചില്ല.

സെറാമിക്ക് കോട്ടിംഗ് ഇല്ലാത്ത വാഹനത്തിലാണ് ഈ പരീക്ഷണം നടത്തിയതെങ്കില്‍ വളരെ മോശമായ രീതിയില്‍ വാഹനത്തിന് കേടുപാട് പറ്റിയേനെ. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നിന്ന് വാഹനത്തിന്റെ ബോഡിയ്ക്ക് മികച്ച സംരക്ഷണമാണ് സെറാമിക്ക് കോട്ടിംഗുകള്‍ നല്‍കുന്നത്.
Most Read:മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

ഇവ കാറിന്റെ പെയിന്റിന് മുകളിലായി ദൃഢമായ ആവരണമൊരുക്കുന്നു. ഇതിനാല്‍ നേരിയ തോതിലുള്ള സ്‌ക്രാച്ച് പോലുമേല്‍ക്കാതെ വാഹനം സുരക്ഷിതമാവുന്നു. എന്നാല്‍ ഈ മാര്‍ഗം വളരെ ചെലവ് കുറഞ്ഞതാണെന്ന് കരുതണ്ട.
വാഹനത്തിന്റ വലുപ്പത്തിനനുസരിച്ച് ആയിരങ്ങളില്‍ തുടങ്ങി ലക്ഷങ്ങളില്‍ വരെ എത്തുന്നുണ്ട് സെറാമിക്ക് കോട്ടിംഗ്. ഇത് കാരണമാണ് ആഢംബര കാറുകള്‍ സ്വന്തമായുള്ള മിക്കവരും ഈ രീതി പരീക്ഷിക്കാതെ ചെലവ് കുറഞ്ഞ വാക്‌സിംഗ് പോലുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇവിടെ ബെന്റ്‌ലി മോഡലില്‍ നടത്തിയ സെറാമിക്ക് കോട്ടിംഗിന്റെ ആകെ ചെലവിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.
Source: Cartoq


Click it and Unblock the Notifications








