ഇന്ത്യയിലെ മികച്ച 10 എയർലൈനുകൾ
ഇന്ത്യയിൽ നിരവധി എയർലൈൻ കമ്പനികളുണ്ട് അതിൽ ടോപ്പ് ക്ളാസ് സർവീസും ഫെസിലിറ്റിയും വാഗ്ദാനം ചെയ്യുന്നവ വളരെ വിരളമാണ്. വിദേശ എയർലൈൻ കമ്പനികളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ എയർലൈൻസിന് ചില പോരായ്മകൾ ഉണ്ട്. കസ്റ്റമർ സ്റ്റിസ്ഫാക്ഷൻ, സർവീസ് എന്നിവയിലുണ്ടായ കുറവുകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ കമ്പനികൾ.
ഇതിൽ മികച്ച നിലവാരം പുലർത്തുന്ന ചില എയർലൈൻസുകളെ ചുവടെ പരിചയപ്പെടുത്തുന്നു.

ഇൻഡിഗോ
ജാർഗൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയർലൈനാണ് ഇൻഡിഗോ. ഇന്ത്യയിലെ ലോ-കോസ്റ്റ് എയർലൈൻ കമ്പനി കൂടിയാണിത്. 2006ൽ ആണ് ഇത് നിലവിൽ വന്നത്. 38 ഡെസ്റ്റിനേഷനുകളെ കണക്ട് ചെയ്തുകൊണ്ട് 633 ഫ്ളൈറ്റുകളാണ് ദിവസേന സർവീസ് നടത്തുന്നത്. ഇതിൽ 5 ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളും ഉൾപ്പെടും. കസ്റ്റമർ സാറ്റിസ്ഫാക്ഷനിലും സമയ നിഷ്ടപാലിക്കുന്നതിലും മുൻനിരയിലാണ് ഇൻഡിഗോ.

സ്പൈസ് ജെറ്റ്
2005ൽ ആണ് സ്പൈസ് ജെറ്റ് സ്ഥാപിതമായത്. ഏറ്റവുമധികം യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നതിൽ നാലാമത് നിൽക്കുന്ന എയർലൈനാണിത്. 41ഡെസ്റ്റിനേഷനുകളിലേക്ക് 34 എയർക്രാഫ്റ്റുകളാണ് സർവീസ് നടത്തുന്നു. നിലവിൽ 270ലധികം ഫ്ളൈറ്റുകളാണ് കമ്പനിക്കുള്ളത്. "വി ഡു ഇറ്റ് വിത്ത് ഓൾ അവർ ഹാർട്ട്" ഇതാണ് കമ്പനിയുടെ പരസ്യവാചകം.

ജെറ്റ് എയർവേസ്
മുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ എയർലൈൻ കമ്പനിയാണ് ഇത്. ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ ഉള്ളതിലും കൂടുതൽ പാസെഞ്ചറിനെ ഉൾക്കൊള്ളിക്കുന്നതിലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എയർലൈനാണ് ജെറ്റ് എയർവേസ്. 74 ഡെസ്റ്റിനേഷനുകളിലേക്കായി 300 ഫ്ളൈറ്റുകൾ സർവീസ് നടത്തുന്നു.

എയർ ഇന്ത്യ
എയർ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എയർലൈനാണിത്. ഏറ്റവുമധികം ഡോമെസ്റ്റിക് മാർക്കറ്റ് ഷെയർ ഉള്ള ഒരു വലിയ എയർലൈൻ കമ്പനി തന്നെയാണിത്. ഇത് 1932ൽ ആണ് സർവീസ് നടത്താനാരംഭിച്ചത്. 85 ഡെസ്റ്റിനേഷനുകളിലേക്ക് ഇവ സർവീസ് നടത്തുന്നു.ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായിരുന്നുയിത്. ചില സാമ്പത്തിക പ്രശ്നങ്ങളും, സർവീസിലെ പോരായ്മകൾ മൂലം നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. "യുവർ പ്ളേസ് ഇൻ ദി സ്കൈ" ഇതാണ് കമ്പനിയുടെ പരസ്യവാചകം.

എയർ ഇന്ത്യ എക്സ്പ്രെസ്
2004ൽ തുടങ്ങി 2005 ൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ഒരു പ്രമുഖ വിമാന കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രെസ്. ഇതൊരു ലോ കോസ്റ്റ് എയർലൈൻ കൂടിയാണിത്. മിഡിൽ ഈസ്റ്റിലേക്കും സൗത്ത്ഈസ്റ്റ് ഏഷ്യയിലേക്കും ഇവ സർവീസ് നടത്തുന്നു. 175 ഫ്ളൈറ്റുകളാണ് ആഴ്ചതോറും സർവീസ് നടത്തുന്നത്.

ഗോ എയർ
മുബൈ കേന്ദ്രീകരിച്ചുള്ള മറ്റൊരു ലോകോസ്റ്റ് എയർലൈനാണ് ഗോ എയർ. 2005ലാണിത് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിലെ 22 സിറ്റികളിലേക്കായി 140 ഡേയ്‌ലി ഫ്ളൈറ്റുകളും 975 വീക്കിലി ഫ്ളൈറ്റുകളും സർവീസ് നടത്തുന്നു. മാർക്കറ്റ് ഷെയറില്‍ അഞ്ചാം സ്ഥാനത്തുളള എയർലൈനാണിത്.

ജെറ്റ് കണക്ട്
ജെറ്റ് എയർവേസിന്റെ മറ്റൊരു ലോകോസ്റ്റ് എയർലൈനാണിത്. 1991ൽ മുംബൈ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചു. 43ഡെസ്റ്റിനേഷനുകളിലേക്കായി 9 എയർക്രാഫ്റ്റുകൾ സർവീസ് നടത്തുന്നു."ഇമോഷണലി യുവേഴ്സ്" എന്നതാണ് കമ്പനിയുടെ പരസ്യവാചകം.

എയർഏഷ്യ ഇന്ത്യ
2014ൽ പ്രവർത്തനമാരംഭിച്ച എയർലൈനാണ് എയർഏഷ്യ ഇന്ത്യ. 10 ഡെസ്റ്റിനേഷനുകളിലേക്കായി 5 എയർക്രാഫ്റ്റുകൾ സർവീസ് നടത്തുന്നു." നൗ എവരി വൺ കാൻ ഫ്ളൈ" എന്നതാണ് കമ്പനിയുടെ പരസ്യവാചകം.

എയർ കോസ്റ്റ
വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു ടോപ്പ് റേറ്റഡ് എയർലൈനാണിത്. 2013ലാണിത് പ്രവർത്തനമാരംഭിച്ചത്. രണ്ട് എംബ്രറര്‍ ഇ-170 എയർക്രാഫ്റ്റുകൾ ഉപയോഗിച്ചാണ് ഇത് സർവീസ് നടത്തിയത്. 9 ഡെസ്റ്റിനേഷനുകളിലേക്കായി 4എയർക്രാഫ്റ്റുകൾ സർവീസ് നടത്തുന്നു." ഹാപ്പി ഫ്ളൈയിംഗ്" എന്നതാണ് കമ്പനിയുടെ പരസ്യവാചകം.

വിസ്താര എയർലൈൻസ്
ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു പ്രമുഖ എയർലൈനാണിത്. 10 ഡെസ്റ്റിനേഷനുകളിലേക്കായി 245വീക്കിലി ഷെഡ്യുൾഡ് സർവീസുകൾ നടത്തുന്നു. 2013ലാണിത് പ്രവർത്തനമാരംഭിച്ചത്. പ്രീമിയം എക്കണോമി സിറ്റുകൾ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യത്തെ എയർലൈനാണിത്.


Click it and Unblock the Notifications








