കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

ഇന്ത്യൻ വിപണിയിൽ ഏഴ് സീറ്റർ കാറുകളുടെ ഡിമാൻഡിൽ ഗണ്യമായ വർധനയുണ്ട്. വിപണിയിലെ ഏഴ് സീറ്റർ എസ്‌യുവികളുടെയും എംപിവികളുടെയും വിൽപ്പന കണക്കുകളിൽ നിന്ന് ഇത് വ്യക്തമാണ്.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന മികച്ച അഞ്ച് ഏഴ് സീറ്റർ എസ്‌യുവികളുടെയും എംപിവികളുടെയും പട്ടികയാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെക്കുന്നത്.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

റെനോ ട്രൈബർ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ നിലവിൽ ട്രൈബർ മൾട്ടി യൂട്ടിലിറ്റി വാഹനം വിപണിയിൽ വിൽക്കുന്നു. ഈ മോഡലിന് ഏഴ് സീറ്റ് ഓപ്ഷനുകളുണ്ട്. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് ക്യാബിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കുന്നതിന് അവസാന വരി സീറ്റുകൾ പൂർണ്ണമായും നീക്കംചെയ്യാൻ കഴിയും.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും താങ്ങാവുന്ന ഏഴ് സീറ്റർ കാറുകളിൽ ഒന്നാണിത്. അടിസ്ഥാന വേരിയന്റിന് 5.50 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് വേരിയന്റിന് 7.95 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

1.0 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിനാണ് റെനോ ട്രൈബർ എംപിവിയുടെ ഹൃദയം. ഇത് 70 bhp കരുത്തും 96 Nm പീക്ക് torque ഉം നൽകുന്നു. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

ഡാറ്റ്സൻ ഗോ+

ആഗോള വിപണികളിൽ നിന്ന് ഡാറ്റ്സൻ ബ്രാൻഡിനെ സാവധാനം ഒഴിവാക്കാൻ നിസാൻ തീരുമാനിച്ചു. എന്നിരുന്നാലും, ഡാറ്റ്സൻ കാറുകൾ ഇപ്പോഴും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

ബ്രാൻഡിന്റെ എൻട്രി ലെവൽ എം‌യുവി, ഡാറ്റ്സൻ ഗോ+ നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന ഏഴ് സീറ്റർ കാറാണ്. ടോപ്പ്-സ്പെക്ക് മോഡലിന് 7.0 ലക്ഷം രൂപ വരെ മാത്രം വിലയുള്ള എംയുവി 4.26 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമാണ്.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഗോ+ -ന്റെ ഹൃദയം. ഇത് 76 bhp പവറും 104 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉൾപ്പെടുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

മഹീന്ദ്ര ബൊലേറോ

മഹീന്ദ്രയുടെ കടുപ്പമേറിയ ബൊലേറോ നിലവിൽ ഇന്ത്യയിലെ ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ്. 2000 -ൽ പുറത്തിറങ്ങിയതിനുശേഷം വാഹനത്തിന്റെ 13 ലക്ഷത്തിലധികം യൂണിറ്റുകൾ കമ്പനി വിറ്റു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

ബൊലേറോ ലൈഫ്‌സ്റ്റൈൽ എസ്‌യുവി B4, B6, B6 Opt എന്നീ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്. ഇവയക്ക് യഥാക്രമം 8.62 ലക്ഷം, 9.36 ലക്ഷം, 9.61 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്. 1.5 ലിറ്റർ എംഹോക്ക്75 ഡീസൽ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

യൂണിറ്റ് 75 bhp കരുത്തും 210 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് വഴി പിൻ വീലുകളിലേക്ക് പവർ കൈമാറ്റം ചെയ്യപ്പെടുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

മഹീന്ദ്ര ബൊലേറോ നിയോ

മഹീന്ദ്ര പുതിയ ബൊലേറോ നിയോ എന്ന പേരിൽ TUV 300 കോംപാക്ട് എസ്‌യുവിയെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. എസ്‌യുവി TUV 300 -ന് സമാനമാണ്. എന്നിരുന്നാലും, പുതിയ ഗ്രില്ല്, പുതിയ ലൈറ്റിംഗ് സിസ്റ്റം, അലോയികൾ എന്നിവയുടെ രൂപത്തിൽ ഇതിന് ചില ഡിസൈൻ മാറ്റങ്ങൾ ലഭിക്കുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

N4, N8, N10 എന്നീ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. യഥാക്രമം 8.48 ലക്ഷം, 9.48 ലക്ഷം, 9.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. പവറിനായി, സബ് കോംപാക്റ്റ് എസ്‌യുവി ഒരു ബിഎസ് VI കംപ്ലയിന്റ് 1.5 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നു. ഇത് 100 bhp കരുത്തും 260 Nm torque ഉം പുറപ്പെടുവിക്കുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

വാഹനത്തിന്റെ torque ഔട്ട്‌പുട്ട് അതിന്റെ മുൻഗാമിയേക്കാൾ 20 Nm കൂടുതലാണ്. പുതിയ ബൊലേറോ നിയോ ഏഴ് സീറ്റർ എസ്‌യുവിക്ക് സ്റ്റാൻഡേർഡായി RWD (റിയർ-വീൽ ഡ്രൈവ്) ലഭിക്കുന്നു, ടോപ്പ് എൻഡ് N10 ട്രിമിനായി മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ നീക്കിവച്ചിരിക്കുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

മാരുതി എർട്ടിഗ

മാരുതി സുസുക്കി എർട്ടിഗ നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവികളിൽ ഒന്നാണ്. ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങളുടെ വരവിൽ ഡീസൽ പതിപ്പ് നിർത്തലാക്കിയതിനാൽ എം‌പി‌വി പെട്രോൾ, സി‌എൻ‌ജി പതിപ്പുകളിലാണ് വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

7.78 ലക്ഷം മുതൽ 10.56 ലക്ഷം രൂപ വരെയാണ് എർട്ടിഗ എംപിവിയുടെ എക്സ്-ഷോറൂം വില. സി‌എൻ‌ജി പതിപ്പ് VXi ട്രിമിൽ വാഗ്ദാനം ചെയ്യുന്നു, അതിന്റെ വില 9.47 ലക്ഷം രൂപയാണ്.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഈ എഞ്ചിൻ 103 bhp കരുത്തും, 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

കുറഞ്ഞ ചെലവിൽ കൂടുതൽ ഇടം; ഇന്ത്യയിൽ 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന ഏഴ് സീറ്റർ കാറുകൾ

സി‌എൻ‌ജി പതിപ്പിൽ 1.5 ലിറ്റർ എഞ്ചിൻ 91 bhp കരുത്തും 122 Nm torque ഉം പുറപ്പെടുവിക്കുന്നു, ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സുമായി ജോടിയാക്കുന്നു.

Most Read Articles

Malayalam
English summary
Best 7 Seater Cars Available In India Under Rupees 10 Lakh Budget. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X