മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

മൺസൂൺ എന്നത് തണുത്ത കാറ്റും ചാറ്റൽ മഴയുമായി വൈകുന്നേരത്ത് ഒരു ലോംഗ് ഡ്രൈവ് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ കാലമാണ്. എന്നാൽ മൺസൂൺ അടുക്കുമ്പോൾ നമ്മൾ ഇത്തരത്തിൽ ചിന്തിക്കുന്നത് വളരെ അപൂർവമാണ്.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

മഴക്കാലം എന്നത് യഥാർഥത്തിൽ വെള്ളക്കെട്ടുള്ള റോഡുകൾ, മുഷിഞ്ഞ കാർ ഇന്റീരിയറുകൾ, മോത്തത്തിൽ വളരെ കുറഞ്ഞ വിസിബിലിറ്റി എന്നിവയെല്ലാം കൈകാര്യം ചെയ്യേണ്ട സമയമാണ്. നാം എല്ലാവരും അത്യാവശം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കാലമാണിത്.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

എന്നാൽ ഈ സമയത്തെ വിവേകപൂർണ്ണമായി നേരിട്ടാൽ വിഷമിക്കേണ്ടതില്ല. ഇതിന് ശരിയായ കാർ ആക്‌സസറികൾ തെരഞ്ഞെടുക്കുകയും ശരിയായ അളവിലുള്ള തയ്യാറെടുപ്പുകളുമായി മൺസൂണിനെ വരവേൽക്കാം. ഈ മഴക്കാലത്ത് വാങ്ങാൻ കഴിയുന്ന അഞ്ച് മികച്ച മൺസൂൺ ആക്‌സസറികൾ ഇതാ!

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

പ്രിവെന്റോ കാർ ബോഡി കവർ

വാഹനത്തിന് മൺസൂൺ ബുദ്ധിമുട്ടായിരിക്കും. മഴക്കാലത്ത് നമുക്ക് ഒഴിച്ച് കൂടാനാകാത്ത ഒരു കാർ ആക്സസറി എന്നത് കാർ കവറാണ്. ഏതൊരു കാർ കവറിനും നിങ്ങളുടെ വാഹനത്തെ മഴയിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

എന്നിരുന്നാലും, മഴക്കാലത്ത് ഉയർന്ന ഹ്യുമിഡിറ്റയിൽ നിന്ന് വാഹനത്തെ സംരക്ഷിക്കുന്ന ഒരു കാർ കവർ നിങ്ങൾക്ക് വേണമെങ്കിൽ, ഞങ്ങൾ പ്രിവന്റോ കാർ ബോഡി കവർ ശിപാർശ ചെയ്യുന്നു. വർഷം മുഴുവനും ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഇത് കാറിനെ സംരക്ഷിക്കുന്നതിനാൽ ഈ ബോഡി കവർ ഒരു മികച്ച നിക്ഷേപമാണ്.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

കാർ എയർ പ്യൂരിഫയർ

മഴക്കാലത്ത് വായുവിലെ ഈർപ്പം നിങ്ങളുടെ കാറിനെ പൂപ്പൽ, ബാക്ടീരിയ എന്നിവയുടെ ബ്രീഡിംഗ് കേന്ദ്രമാക്കി മാറ്റിയേക്കാം. ഈർപ്പത്തിന്റെ ഫലമായി നിങ്ങളുടെ കാറിന് ദുർഗന്ധം വമിക്കാനും തുടങ്ങും. അതിനാൽ ഒരു എയർ പ്യൂരിഫയർ നിങ്ങളുടെ കാറിനുള്ളിലെ വായു ശുദ്ധമാക്കാനും നിങ്ങളുടെ കാർ ഇന്റീരിയറുകൾ പുതുമയോടെ നിലനിർത്താനും സഹായിക്കുന്നു.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

നിങ്ങളുടെ കാർ പുതുമയോടെ സൂക്ഷിക്കുന്നതിനു പുറമേ, കാർബൺ എയർ പ്യൂരിഫയറിന് കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ നിങ്ങളുടെ കാറിനെ സുരക്ഷിതമാക്കാൻ കഴിയും. ഫോർമാൽഡിഹൈഡ്, ബാക്ടീരിയ, പോളൻ, സ്മോക്ക്, പൂപ്പൽ, പൊടി, ദുർഗന്ധം എന്നിവയുൾപ്പെടെ 99 ശതമാനം PM 2.5 കണങ്ങളെ നീക്കം ചെയ്യുന്ന ഒരു HEPA ഫിൽട്ടറും ആക്ടിവേറ്റഡ് കാർബൺ ഘടനകളുമായാണ് പ്യൂരിഫയർ വരുന്നത്.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

ആന്റി ഫോഗ് മെംബ്രേൻ

നിങ്ങളുടെ ORVM -കൾക്ക് ഒരു ആന്റി-ഫോഗ് മെംബ്രേൻ ഇല്ലെങ്കിൽ, ഈ മൺസൂൺ ആക്സസറി ഇപ്പോൾ തന്നെ വാങ്ങാൻ ഞങ്ങൾ ശിപാർശ ചെയ്യുന്നു. മഴക്കാലത്തെ കാഴ്ചക്കുറവ് അപകടങ്ങളുടെ പ്രധാന കാരണമാണ്.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

വളരെ എളുപ്പത്തിൽ ആന്റി-ഫോഗ് മെംബ്രേൺ ഘടിപ്പിക്കാൻ സാധിക്കും. ഇത് നിങ്ങളുടെ മൺസൂൺ റൈഡുകൾ കൂടുതൽ സുരക്ഷിതവും സ്റ്റിയറിംഗിന് പിന്നിലുള്ളവയ്ക്കും യാത്രക്കാർക്കും കൂടുതൽ റിലാക്സേഷനും നൽകുന്നു.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

റെയിൻ റിപ്പല്ലന്റ് വാക്സ്

ORVM ദൃശ്യപരതയ്ക്ക് പുറമേ, കനത്ത മഴയിൽ വിൻഡ് സ്ക്രീൻ വ്യൂവും വികലമാകും. റെയിൻ റിപ്പല്ലന്റ് വാക്സ് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. ഈ ഉൽപന്നം ഒരു സോൾവെന്റ് ബേസ്ഡ് ഗ്ലാസ് ട്രീറ്റ്മെന്റ് സൊല്യൂഷനാണ്, അത് നിങ്ങളുടെ ഗ്ലാസിൽ ഒരു വാട്ടർ റിപ്പെലെന്റ് ലെയർ രൂപപ്പെടുകയും കനത്ത മഴക്കാലത്ത് ദൃശ്യപരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

ഫ്ലോർ മാറ്റ്

മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ ഉൾവശം വൃത്തിയായി സൂക്ഷിക്കാനുള്ള ഒരു മാർഗ്ഗം കഴുകാവുന്ന ഫ്ലോർ മാറ്റുകൾ ആണ്. ഈ കാർ ആക്സസറികൾ വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യവുമാണ്.

മഴക്കാലത്തെ വിവേകപൂർവ്വം നേരിടാം; മൺസൂണിൽ അനിവാര്യമായ മികച്ച കാർ ആക്സസറികൾ

നിങ്ങളുടെ കാർ മോഡലിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത കസ്റ്റം ഫ്ലോർമാറ്റുകൾ ഇന്ന് വിപണിയിൽ ധാരാളം ലഭ്യമാണ്.

ഈ അഞ്ച് ആക്‌സസറികളും മഴക്കാലത്തിനായി നന്നായി തയ്യാറെടുക്കാൻ നിങ്ങളെ സഹായിക്കുന്നു.

Most Read Articles

Malayalam
English summary
Best accessories to keep your car safe during monsoon season
Story first published: Sunday, October 10, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X