കാറിനുളളിൽ സുഗന്ധപൂരിതമാക്കാൻ ഇവർ സഹായിക്കും; മികച്ച എയർ ഫ്രഷ്നർ ആക്സസറികളെ പരിചയപ്പെടാം

എപ്പോഴും വാഹനത്തിൻ്റെ എക്സ്റ്റീരിയർ മികച്ചതാക്കാനാണ് പലരും ശ്രമിക്കുന്നത്, എന്നാൽ കാറിൻ്റെ ഇൻ്റീരിയർ വൃത്തിയായി സൂക്ഷിക്കുന്ന ചുരുക്കം ചിലരേയുളളു എന്നു വേണം പറയാൻ. കാരണം വാഹനത്തിൻ്റെ ഇൻ്റീരിയറിലെ ഫ്ലോർ മാറ്റ് മാത്രം എടുത്ത് കുടഞ്ഞിടുന്നവരുണ്ട്. അങ്ങനെ അല്ല ചെയ്യേണ്ടത്. പല വസ്തുക്കളും വാഹനത്തിൽ കൊണ്ടുവരാറുണ്ട്, ഉദാഹരണത്തിന് പഴുത്ത പഴങ്ങൾ, ഭക്ഷണസാഗ്രികളെല്ലാം വാഹനത്തിൽ വയ്ക്കുമ്പോൾ അതിൻ്റെ ഗന്ധം വാഹനത്തിനുളളിൽ തങ്ങി നിൽക്കാനുളള സാധ്യത വളരെ കൂടുതലാണ്. എല്ലാവരും ചെയ്യുന്നത് പോലെ ഗ്ലാസ് അൽപ്പം താഴ്ത്തിയിട്ട് ഓടിക്കുന്നത് അത്ര ഫലപ്രദമായ കാര്യമല്ല. ചിലർ എയർ ഫ്രഷ്നറിൻ്റെ അളവ് കൂട്ടിവയ്ക്കും.

അങ്ങനെ ഉള്ളപ്പോൾ നിങ്ങളുടെ കാറിൽ വയ്ക്കാൻ സാധിക്കുന്ന മികച്ച എയർ ഫ്രെഷ്നറുകൾ ഏതൊക്കെ എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. സാധാരണ തൂക്കിയിടുന്ന എയർ ഫ്രെഷ്നറുകൾ മാത്രമല്ല, ആമസോണിൽ നിരവധി കിടിലൻ ലുക്കുളള ആക്സസറികളുണ്ട്. അതൊക്കെ ഒന്ന് പരിയചയപ്പെട്ടിരിക്കുന്നത് നല്ലതാണ്, വാഹനത്തിൻ്റെ അകത്തളം കുറച്ചു കൂടി ലുക്കായി കാണപ്പെടാൻ ഇത് സഹായിക്കുന്നു എന്നതാണ് പ്രത്യേകത.

best air freshner accessories for car

പല വാഹനങ്ങളുടേയും ഡാഷ്ബോർഡിൽ ഒരു ഹെലികോപ്റ്റർ അല്ലെങ്കിൽ വിമാനം ഒക്കെ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ, അത് സോളാറിൽ പ്രവർത്തിക്കുന്നതാണെന്ന് കാണുമ്പോൾ മനസിലാകും, എന്നാൽ അതൊരു എയർ ഫ്രെഷ്നറാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അതേ, അതൊരു എയർ ഫ്രെഷ്നറാണ്. ആമസോണിൽ നിങ്ങൾ ഒരു എയർ ഫ്രെഷ്നറിന് വേണ്ടി തിരയുമ്പോൾ ആദ്യം തന്നെ നിങ്ങൾക്ക് ഇത് ലഭിക്കും. കാണാനും ലുക്കാണ് എന്നതാണ് ഇതിലേക്ക ആകർഷിക്കുന്ന ഒരു കാര്യം.

ഇനി അത്തരം ആക്സസറികളോട് താൽപ്പര്യം ഇല്ലാത്തവരാണ് എങ്കിൽ സാധാരണ രീതിയിൽ കാറിൻ്റെ റിയർ വ്യൂ മിററിൽ തൂക്കിയിടുന്ന എയർ ഫ്രെഷ്നറുകളും ലഭ്യമാണ് കേട്ടോ. അതോടൊപ്പം തന്നെ ഗോദറേജിൻ്റെ നിരവധി എയർ ഫ്രെഷ്നർ നിങ്ങൾക്ക് ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്. 200 രൂപ മുതൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം.

ഇപ്പോൾ മഴക്കാലമാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ അതു കൊണ്ട് തന്നെ വാഹനത്തിൻ്റെ ഇൻ്റീരിയറിൽ ഉളള മാറ്റ് നനഞ്ഞാലും ദുർഗന്ധത്തിനുളള സാധ്യതകളുണ്ട്. അത് കൊണ്ട് മാറ്റ് പരമാവധി നനയാതിരിക്കാൻ ശ്രമിക്കുക. നനഞ്ഞ കുട വാഹനത്തിനുളളിൽ സൂക്ഷിക്കുന്നതും ദുർദന്ധം വമിക്കാൻ സാധ്യതയുണ്ട്. സിലിക്ക ജെൽ ഉപയോഗിച്ചാൽ വാഹനത്തിൻ്റെ ഉളളിലെ ദുർഗന്ധം ഒഴിവാക്കാൻ സാധിക്കും എന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

മഴക്കാലത്ത് റോഡിലെ ചെളികൾ തെറിപ്പിച്ച് ആവേശത്താടെ വരുമ്പോൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, പല വസ്തുക്കളും നിങ്ങളുടെ കാറിൻ്റെ ബോഡിയിൽ പറ്റിപ്പിടിച്ചിരിക്കും. അത് ചിലപ്പോൾ നിങ്ങളുടെ പെയിൻ്റ് വരെ ഇളക്കി കളയും. അതുകൊണ്ട് കൃത്യമായ ഇടവേളയില്‍ കഴുകുന്നത് കാറുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഏറെ സഹായിക്കുമെന്ന് ഓർക്കുക. കാറുകള്‍ കഴുകുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മുതല്‍ കഴുകുന്ന രീതി വരെ ശ്രദ്ധിക്കണം.

കാറിന്റെ സംരക്ഷണത്തിൽ പെയിന്റ് പോയാൽ വണ്ടിയൊന്ന് വിൽക്കണമെന്ന് തോന്നിയാൽ പോലും പ്രതീക്ഷിക്കുന്ന വില കിട്ടിയെന്നു വരില്ല. അതിനാൽ കാറിന്റെ പെയിന്റിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധതന്നെയാണ് വേണ്ടത്. ബോഡിയുടെ ഒരു ചെറിയ ഭാഗം പെയിന്റടിക്കാൻ വലിയ ചെലവാണുള്ളത്. മാത്രമല്ല സ്റ്റോക്ക് കണ്ടീഷനിൽ കിട്ടാനും വലിയ പാടാണ്. ഇന്റീരിയർ അല്ലെങ്കിൽ മറ്റ് ഭാഗങ്ങൾ പരിപാലിക്കുന്നത് പോലെ തന്നെ ബോഡിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, June 11, 2025, 21:32 [IST]
English summary
Best air freshner accessories for car in amazon all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X