കാര്‍ വില്‍ക്കുമ്പോള്‍ നല്ല വില കിട്ടണോ? ഏറ്റവും മികച്ചതും എളുപ്പമുള്ളതുമായ മാർഗങ്ങൾ

കാര്‍ എന്നത് മിക്കയാളുകളുടെയും സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും. ചിലര്‍ പുതിയ കാറുകള്‍ വാങ്ങി വര്‍ഷങ്ങളോളം ഉപയോഗിക്കും. ചിലയാളുകള്‍ ആണെങ്കില്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി പയറ്റിത്തെളിഞ്ഞ ശേഷം പുത്തന്‍ കാറിലോക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ശ്രമിക്കും. ഏതായാലും ഒരു ഘട്ടമെത്തുമ്പോള്‍ നിങ്ങളുടെ കൈയ്യിലുള്ള പഴയ കാര്‍ വില്‍ക്കേണ്ടതായി വരും.

പഴയ കാര്‍ വില്‍ക്കുമ്പോള്‍ നല്ല വില ലഭിക്കാനായിരിക്കും എല്ലാവരുടെയും ആഗ്രഹം. ഇന്ന് യൂസ്ഡ് കാറുകള്‍ വില്‍ക്കാനായി ഒത്തിരി മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പഴയ കാര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് ഉള്ളതാണീ ലേഖനം. നിങ്ങളുടെ പഴയ കാര്‍ ഏറ്റവും മികച്ച വിലയ്ക്ക് വില്‍ക്കുന്നതിനുള്ള ഫലപ്രദമായ ചില മാര്‍ഗങ്ങള്‍ ഞങ്ങള്‍ പറഞ്ഞുതരാം. അതിനായി തുടര്‍ന്ന് വായിക്കാം. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ മറക്കല്ലേ.

sell old car in india

പ്രൈവറ്റ് വില്‍പ്പന: യൂസ്ഡ് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികളുമായി നേരിട്ട് വില്‍പ്പന നടത്തുന്നതാണ് ഈ മാര്‍ഗം. ഇടനിലക്കാരെ ഒഴിവാക്കാന്‍ സാധിക്കുന്നതിനാല്‍ കാറിന് ആഗ്രഹിക്കു വില ലഭിക്കാനും കൂടുതല്‍ ലാഭം നേടാനും കഴിയും. ഒഎല്‍എക്‌സ്, ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഉപയോഗിക്കാം. മാര്‍ക്കറ്റിംഗ് മുതല്‍ വില്‍പ്പന വരെയുള്ള കാര്യങ്ങള്‍ ഇതില്‍ ഓരോ വ്യക്തികള്‍ തന്നെ ചെയ്യണം. ഈ മാര്‍ഗത്തിലൂടെ വണ്ടി വിറ്റഴിയാന്‍ അല്‍പ്പം സമയം കൂടുതല്‍ എടുത്തേക്കാമെന്നതാണ് പോരായ്മ.

ഡീലര്‍ഷിപ്പ് എക്സ്ചേഞ്ച്: എല്ലാ ഡീലര്‍ഷിപ്പുകളിലും നിങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കും. സൗകര്യത്തിനാണ് മുന്‍ഗണനയെങ്കില്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ഡീലര്‍ഷിപ്പില്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതാണ് നല്ലത്. പല ഡീലര്‍ഷിപ്പുകളും വണ്ടി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങളും നല്‍കുന്നു. പഴയ കാറുമായി ഡീലര്‍ഷിപ്പിലെത്തി പുത്തന്‍ കാര്‍ ഓടിച്ച് വീട്ടില്‍ പോകാം. സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂല്യം ഡീലര്‍ഷിപ്പുകാര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങളുടെ കാറിന് മികച്ച വില ലഭിക്കാന്‍ ഒന്നിലേറെ ഡീലര്‍ഷിപ്പുകളില്‍ കയറി വിലയിടുക.

tip to sell old car

യൂസ്ഡ് കാര്‍ ഡീലര്‍ക്ക് വില്‍ക്കാം: കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കാര്‍ വിറ്റ് ഒഴിവാക്കാന്‍ പറ്റിയ മാര്‍ഗമാണ് യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ക്ക് വില്‍ക്കുന്നത്. മാര്‍ക്കറ്റ് വില അനുസരിച്ചായിരിക്കും അവര്‍ കാര്‍ വാങ്ങുക. കാര്‍ വില്‍ക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല എന്നതാണ് ഇതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ഇവിടെയും ഒന്നിലേറെ ഡീലര്‍മാരെ സന്ദര്‍ശിച്ച് കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് വില്‍ക്കാം. ഇവിടെയും പ്രൈവറ്റ് വില്‍പ്പനയുടെ മൂല്യം പ്രതീക്ഷിക്കരുത്. കാരണം ഡീലര്‍മാര്‍ക്കും മുഖ്യം ലാഭമാണല്ലോ.

ഓണ്‍ലൈന്‍ കാര്‍ സെയില്‍സ് ഏജന്‍സികള്‍: കാറുകള്‍ എളുപ്പത്തില്‍ വില്‍ക്കുന്നതിനുള്ള ആധുനിക മാര്‍ഗമാണിത്. ഒഎല്‍എക്‌സ്, സ്പിന്നി, കാര്‍സ്24 തുടങ്ങിയ വെബ്സൈറ്റുകളിലൂടെ കാര്‍ ഓണ്‍ലൈനായി വില്‍ക്കാം. അവര്‍ നേരിട്ട് നിങ്ങളുടെ സ്ഥലത്ത് വന്ന് കാര്‍ പരിശോധന നടത്തി വിലയിടും. മിക്ക പേപ്പര്‍ വര്‍ക്കുകളും അവര്‍ തന്നെ കൈകാര്യം ചെയ്യുമെന്നതാണ് ഒരു മെച്ചം. വേഗത്തില്‍ വണ്ടി വില്‍ക്കാന്‍ സാധിക്കുമെങ്കിലും ഇവര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനിടയുണ്ട്. ഒന്നിലേറെ പ്ലാറ്റ്‌ഫോമുകളില്‍ പരിശോധിച്ച് മികച്ച ഓഫര്‍ നല്‍കുന്നവരെ പരിഗണിക്കാം.

vehicle scrappage centre

കാര്‍ സ്‌ക്രാപ്പിംഗ്: കാര്‍ വളരെ പഴക്കമുള്ളതും ഉപയോഗശൂന്യവുമാണെങ്കില്‍ നിങ്ങളുടെ മുന്നിലുള്ള ഒരേയൊരു ഓപ്ഷന്‍ കാര്‍ സ്‌ക്രാപ്പിംഗ് അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പൊളിക്കാന്‍ കൊടുക്കുക എന്നതാണ്. സൗകര്യപ്രദവും വേഗതയേറിയതുമായ പ്രക്രിയയാണ് ഇതിന്റെ പ്രധാന നേട്ടം. എന്നാല്‍ വില വളരെ കുറവായിരിക്കും. സ്‌ക്രാപ്പിംഗിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

നിങ്ങളുടെ വണ്ടി യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ മികച്ച വില ലഭിക്കാന്‍ സാധ്യത ഇല്ലാത്ത ഒന്നാണെങ്കില്‍ സ്‌ക്രാപ്പിംഗിന് നല്‍കുന്നതാകും നല്ലത്. നിങ്ങളുടെ പക്കലുള്ള കാര്‍ അപൂര്‍വമായ വിന്‍േറജ് മോഡല്‍ ആണെങ്കില്‍ ലേലത്തില്‍ വെക്കുന്നതാകും നല്ലത്. ലേല ഫീസും പ്രവചനാതീതമായ വിലയുമാണ് ഇതിന്റെ ദോഷങ്ങള്‍. കരുതല്‍ വില നിശ്ചയിക്കുകയും പ്രമുഖരായ ഏജന്‍സികളെ ലേലം ഏല്‍പ്പിക്കുകയും ചെയ്യുന്നത് ഗുണകരമാകും.

tip to sell old car

പിന്നെ ഉള്ള ഒരു മാര്‍ഗം കുറച്ച് ഓള്‍ഡ് സ്‌കൂളാണ്. നിങ്ങളുടെ വണ്ടി കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വില്‍ക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ആ മാര്‍ഗം സ്വീകരിക്കാം. നീറ്റായി കൊണ്ടുനടക്കുന്ന വണ്ടിയാണെങ്കില്‍ ധൈര്യമായി സുഹൃത്തുക്കള്‍ക്ക് നല്‍കാം. ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ വണ്ടി വിറ്റുപോകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. വിശ്വാസം എന്നത് ഇവിടെയും വലിയൊരു ഘടകമാണ്. അതുകൊണ്ട് നിങ്ങളുടെ കാറിന്റെ കണ്ടീഷനെ കുറിച്ച് വാങ്ങാന്‍ വരുന്ന വ്യക്തിയോട് സത്യസന്ധമായി കാര്യങ്ങള്‍ പറയുക.

നിങ്ങള്‍ ഉപയോഗിക്കുന്ന വണ്ടിയെ നല്ല പോലെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് പിന്നീടും കണ്‍മുന്നില്‍ കാണുന്നത് സന്തോഷകരമായ കാര്യമാണല്ലോ്. നിങ്ങള്‍ മുകളില്‍ പറഞ്ഞ ഏത് രീതിയില്‍ വണ്ടി വില്‍ക്കാന്‍ ശ്രമിച്ചാലും അത് ഏറ്റവും മികച്ച കണ്ടീഷനില്‍ അല്ലെങ്കില്‍ വൃത്തിയില്‍ വേണം പ്രദര്‍ശിപ്പിക്കാന്‍. കാര്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ എടുത്തുചാടി തീരുമാനത്തില്‍ എത്താതെ അല്‍പ്പം ക്ഷമ വെച്ചുപുലര്‍ത്തുന്നതും മികച്ച ഡീല്‍ ലഭിക്കാന്‍ സഹായകമാകും.

More from DriveSpark

Article Published On: Monday, May 27, 2024, 14:30 [IST]
English summary
Best and easy methods to sell used car complete guide in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X