നിസാൻ മാഗ്നൈറ്റ് വാങ്ങുന്നില്ലെങ്കിൽ ലിസ്റ്റിൽ വേറെ ടീംസ് ഉണ്ട്, ടാറ്റ മുതൽ മഹീന്ദ്ര വരെ

ഉത്സവ സീസണിൽ ഒരു പുതിയ കാർ വാങ്ങുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അത് കൊണ്ട് തന്നെ മിക്കവരും എല്ലാ ഷോറൂമുകളിലും കയറി ഇറങ്ങുന്ന പതിവ് കാണുന്നതാണ്. ഉത്സവ സീസണിൽ എല്ലാവരുടേയും കണ്ണുടക്കുന്ന ഒരു മോഡലാണ് നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌‌ലിഫ്റ്റ്. നിസാന്‍ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ വില വെറും 5.99 ലക്ഷം രൂപയാണ്. മുഖം മിനുക്കലിന് ശേഷം സാധാരണയായി കാര്‍ നിര്‍മാതാക്കള്‍ വില ഉയര്‍ത്തുന്നത് സാധാരണമാണെങ്കിലും നിസാന്‍ ആ പാത സ്വീകരിച്ചിട്ടില്ല. ഈ കാറിന്റെ ടോപ് എന്‍ഡ് വേരിയന്റിന് 11.50 ലക്ഷം രൂപയാണ് വില. എക്‌സ്-ഷോറൂം വിലകളാണിത്.

ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ വിലയില്‍ കാര്‍ ലഭ്യമാകുക. 10,000 ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത് കഴിഞ്ഞാല്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വണ്ടി വേണ്ടവര്‍ വേഗം ബുക്ക് ചെയ്യുന്നതാണ് നല്ലത്. നിസാന്‍ മാഗ്‌നൈറ്റിന്റെ രൂപകല്‍പ്പനയെ കുറിച്ച് പറയുമ്പോള്‍ മൊത്തത്തില്‍ കാറില്‍ പുതുമ കൊണ്ടുവരാന്‍ കമ്പനി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ മോഡലിനോട് കിടപിടിക്കുന്ന മറ്റ് ബ്രാൻഡുകൾ കൂടി നോക്കിയാലോ, അത് ഏതൊക്കയെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ലിസ്റ്റിൽ ആദ്യം ജനപ്രിയ മോഡലായ ടാറ്റ നെക്സോൺ തന്നെയാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഉൾപ്പടെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള വാഹനത്തിന് സെലിബ്രിറ്റികൾക്കിടയിലും വലിയ സ്വീകാര്യതയാണുള്ളത്. സുരക്ഷക്കൊപ്പം എല്ലാത്തരം മോഡേൺ ഫീച്ചറുകളാലും ടാറ്റയുടെ കോംപാക്‌ട് എസ്‌യുവി സമ്പന്നമാണ്. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സബ്-4 മീറ്റർ എസ്‌യുവിക്കുള്ളത്.

മോഡലിന്റെ 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിന് 110 bhp പവറിൽ 260 Nm torque നൽകാനാവും. അതേസമയം 1.2 ലിറ്റര്‍ റെവോട്രോണ്‍ 120 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കും. 6 മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് നെക്സോണിനുള്ളത്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ ഇലക്ട്രിക്കിലും സിഎൻജിയിലും വരെ നെക്സോൺ ലഭ്യമാണ്. അടുത്തിടെയാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പിൽ വാഹനം ലഭ്യമായി തുടങ്ങിയത്.

അടുത്തത് മാരുതി സുസുക്കി ബ്രെസയാണ്. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ കൊമ്പനായ ബ്രെസയും മൈലേജ് കണക്കുകളിൽ അടിപൊളിയാണെന്ന് ഏവർക്കുമറിയാം. 6,000 ആർപിഎമ്മിൽ പരമാവധി 103.1 bhp കരുത്തും 4,400 ആർപിഎമ്മിൽ 136.8 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് ഇപ്പോഴും സാധിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് സ്വന്തമാക്കാനാവുന്നത്.

K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 19.89 കിലോമീറ്ററാണ്. നോൺ സ്‌മാർട്ട് ഹൈബ്രിഡ് വേരിയന്റുകളുമായി (Lxi, VXi MT) താരതമ്യപ്പെടുത്തുമ്പോൾ ZXi, ZXi+ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 2.51 കിലോമീറ്റർ കൂടുതൽ മൈലേജ് കിട്ടും.

പിന്നെ മികച്ച ഒരു ഓഫറാണ് മഹീന്ദ്ര XUV 3XO. അതിശയിപ്പിക്കുന്ന ഡിസൈൻ, ആഡംബരമായ ഇന്റിരിയറുകൾ, ലെവൽ 2 ADAS പോലുള്ള നൂതന സാങ്കേതികവിദ്യകൾ, മികച്ച സുരക്ഷാ നടപടികൾ എന്നിവയെല്ലാമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. MX1, MX2, MX3, AX5, AX7 വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

XUV300-യിൽ ഉണ്ടായിരുന്ന അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് XUV 3XO വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, ഡയറക്ട്-ഇഞ്ചക്ഷൻ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. മൂന്നിലും പെർഫോമൻസും കാര്യക്ഷമതയും ഒരുപോലെ കിട്ടുമെന്നതാണ് പ്രത്യേകത. എംസ്റ്റാലിയൻ TGDi ആയാലും ടർബോ ഡീസൽ ആയാലും മികച്ച ഇൻ-ക്ലാസ് പവറും ടോർക്കുമാണ് മുഖമുദ്ര.

XUV300-യിൽ ഉണ്ടായിരുന്ന അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് XUV 3XO വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, ഡയറക്ട്-ഇഞ്ചക്ഷൻ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. മൂന്നിലും പെർഫോമൻസും കാര്യക്ഷമതയും ഒരുപോലെ കിട്ടുമെന്നതാണ് പ്രത്യേകത. എംസ്റ്റാലിയൻ TGDi ആയാലും ടർബോ ഡീസൽ ആയാലും മികച്ച ഇൻ-ക്ലാസ് പവറും ടോർക്കുമാണ് മുഖമുദ്ര.

More from DriveSpark

Article Published On: Monday, October 7, 2024, 21:58 [IST]
English summary
Best cars for buying in festival season tata nexon to mahindra xuv 3x0
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X