കുറഞ്ഞ വിലക്ക് കൂടുതൽ നേടാം! ഈ ഡെമോ കാറുകള്‍ വില്‍പ്പനക്ക് വന്നാല്‍ കണ്ണുംപൂട്ടി വാങ്ങാം...

ഡെമോ കാറുകള്‍ അല്ലെങ്കില്‍ ടെസ്റ്റ് ഡ്രൈവ് വെഹിക്കിളുകളെ കുറിച്ച് അധികം പേര്‍ക്കും അറിയാമായിരിക്കും. സാധാരണ യൂസ്ഡ് കാര്‍ ആയി ഇവയെ അവഗണിക്കാന്‍ സാധിക്കില്ല. കാരണം പുത്തന്‍ കാറിന്റെയും സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും ഇടയിലാണ് ഇവയുടെ സ്ഥാനമെന്ന് പറയാം. ടിവി, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ പോലെ തന്നെ ഡെമോ കാറുകള്‍ അല്ലെങ്കില്‍ ഡെമോണ്‍സ്‌ട്രേഷന്‍ കാറുകള്‍ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കും.

നമ്മള്‍ ഒരു ബേക്കറിയിലോ അല്ലെങ്കില്‍ ഒരു ഐസ്‌ക്രീം പാര്‍ലറിലോ പോയാല്‍ രുചി നോക്കാനായി സാമ്പിള്‍ വാങ്ങിനോക്കില്ലേ. ഈ സാമ്പിള്‍ പോലെയാണ് ഡെമോ കാറുകള്‍ എന്ന് പറയാം. ഈ കാറുകള്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഉപഭോക്താവ് തന്നെ തീരുമാനത്തിലേക്ക് എത്തുന്നത് എന്നതിനാല്‍ തന്നെ ഉയര്‍ന്ന ക്വാളിറ്റിയുള്ള ഉല്‍പ്പന്നമായിരിക്കും ഡെമോ കാര്‍ ആയി എത്തിക്കുക.

demo car

കാറിലുള്ള എല്ലാ മികച്ച ഫീച്ചറുകളും ഈ കാറില്‍ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഡെമോ കാറുകളും വൈകാതെ വില്‍പ്പനയ്ക്ക് എത്താറുണ്ട്. അധികം ഓടിയിട്ടില്ലാത്ത ഈ കാറുകള്‍ ചുളുവിലക്ക് സ്വന്തമാക്കാമെന്നതാണ് പ്രധാന നേട്ടം. വമ്പന്‍ തുക മുടക്കാതെ നിങ്ങളുടെ ഇഷ്ട മോഡലിലെ എല്ലാ ലക്ഷ്വറിയും ആസ്വദിക്കാനാകും.

ഇക്കാരണത്താലാണ് ചിലര്‍ ഡെമോ കാറുകള്‍ വാങ്ങാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. കാര്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ലഭ്യതയ്ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് ഡെമോ കാറുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഡീലര്‍ഷിപ്പുകളുമായി വില പേശി നിങ്ങളുടെ പോക്കറ്റിന് താങ്ങുന്ന വിലക്ക് അവ വീട്ടിലെത്തിക്കാം. വില്‍പ്പനയ്ക്ക് ലഭ്യമായ ഡെമോ കാറുകളില്‍ ഏറ്റവും മികച്ചവ ഏതാണ് എന്ന് നമുക്ക് നോക്കാം.

maruti baleno

മാരുതി സുസുക്കി ബലേനോ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് കാറാണ് മാരുതി ബലേനോ. ഉയര്‍ന്ന ഇന്ധനക്ഷമതയും മികവുറ്റ ഫീച്ചറുകളുമാണ് ബലേനോയെ ജനപ്രിയമാക്കുന്നത്. 8.38 ലക്ഷം രൂപ മുതലാണ് മാരുതി ബലേനോയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ബലേനോയുടെ ഒരു ഡെമോ കാര്‍ ലഭ്യമാണെങ്കില്‍ മുന്നും പിന്നും ആലോചിക്കാതെ വാങ്ങാവുന്നതാണ്.

ഡെമോ ആയതിനാല്‍ തന്നെ സൂക്ഷ്മമായ പരിശോധന നടത്തിയ ശേഷം മാത്രമേ വാങ്ങാവൂ എന്ന് ഓര്‍മിപ്പിക്കട്ടെ. ഡെമോ കാറില്‍ വല്ല പോറലോ കേടുപാടുകളോ ഉണ്ടോ എന്നുറപ്പിക്കാന്‍ ഒന്ന് രണ്ട് പ്രാവശ്യം ടെസ്റ്റ് ഡ്രൈവ് നടത്തുക. ഡെമോ കാറുകള്‍ ചിലപ്പോള്‍ ഷോറൂം ജീവനക്കാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ വണ്ടിയെടുക്കുന്നതിന് മുമ്പ് നല്ല രീതിയില്‍ പരിശോധനക്ക് വിധേയമാക്കണം.

honda city

ഹോണ്ട സിറ്റി: ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മോഡലാണ് ഹോണ്ട സിറ്റി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ മോഡലാണിത്. പതിറ്റാണ്ടുകളായി വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്ന സിറ്റിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്തിടെ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ഹൈബ്രിഡ് എഞ്ചിനടക്കം രണ്ട് വേരിയന്റുകളില്‍ സിറ്റി വാങ്ങാനാകും.

11.62 ലക്ഷം രൂപ മുതലാണ് അഞ്ചാം തലമുറയില്‍ എത്തിനില്‍ക്കുന്ന സിറ്റിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഹൈബ്രിഡ് വേരിയന്റായ സിറ്റി e:HEV സ്വന്തമാക്കാന്‍ 18.89 ലക്ഷം രൂപ മുതല്‍ മുടക്കേണ്ടതായി വരും. സെഡാന്‍ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിറ്റി മികച്ച ഓപ്ഷന്‍ ആയിരിക്കും.

hyundai creta

ഹ്യുണ്ടായി ക്രെറ്റ: മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഏറ്റവും കുടുതല്‍ വില്‍പ്പനയുള്ള മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഫാമിലി കാര്‍ നോക്കുന്നവരും ബിസിനസ്മാന്‍മാരും വരെ ക്രെറ്റയുടെ ഫാന്‍സാണ്. നിങ്ങള്‍ ഒരു എസ്‌യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. പുതിയ കാര്‍ തന്നെ വേണമെന്നില്ലെങ്കില്‍ ഹ്യുണ്ടായി ഡീലര്‍ഷിപ്പില്‍ വിളിച്ച് ക്രെറ്റയുടെ ഡെമോ കാര്‍ ലഭ്യമാണോ എന്ന് അന്വേഷിക്കാം.

മൊത്തം ആറ് വേരിയന്റുകളിലാണ് ക്രെറ്റ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ക്രെറ്റ ലഭ്യമാണ്. 10.9 ലക്ഷം മുതല്‍ 17.5 ലക്ഷം വരെയാണ് ജനപ്രിയ എസ്‌യുവിയുടെ എക്‌സഷോറൂം വില പോകുന്നത്. ഇതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരാന്‍ പോകുന്നതിനാല്‍ ഡെമോ പീസ് ലഭ്യമാകാന്‍ സാധ്യത കൂടുതലാണ്.

toyota fortuner

ടൊയോട്ട ഫോര്‍ച്യൂണര്‍: ഫുള്‍സൈസ് എസ്‌യുവികളിലെ രാജാവാണ് ടെയോട്ട ഫോര്‍ച്യൂണര്‍. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട വാഹനങ്ങളില്‍ ഒന്നും കൂടിയാണിത്. ഓഫ്‌റോഡിംഗ് ശേഷിയുള്ള എസ്‌യുവി തേടുന്നവര്‍ക്ക് ഫോര്‍ച്യൂണറിന്റെ ഡെമോ കാര്‍ ലഭ്യമാണോയെന്ന് അന്വേഷിക്കാം. ഇന്ത്യയില്‍ 33 ലക്ഷം രൂപയിലധികമാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ എക്സഷോറൂം വില വരുന്നത്.

ടാറ്റ നെക്സോണ്‍ ഇവി: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോണ്‍ ഇവി. നെക്‌സോണ്‍ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ മാസമാണ് ടാറ്റ പുറത്തിറക്കിയത്. മികച്ച റേഞ്ചും സേഫ്റ്റിയും നൂതന ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന നെക്‌സോണ്‍ ആധുനിക രൂപത്തിലാണ് മുഖംമിനുക്കി എത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ഡെമോ പതിപ്പ് വില്‍പ്പനക്ക് ലഭ്യമാകാന്‍ സാധ്യത കൂടുതലാണ്. ഐസിഇ കാറില്‍ നിന്ന് ഇലക്ട്രിക്കിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നയാളാണ് നിങ്ങളെങ്കില്‍ നെക്‌സോണ്‍ ഇവി പരിഗണിക്കാവുന്നതാണ്. 14.74 ലക്ഷം രൂപ മുതലാണ് നെക്‌സോണ്‍ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക്ക് ആയതിനാല്‍ സൂക്ഷ്മമായ പരിശോധനക്കും ഗവേഷണത്തിനും ശേഷമായിരിക്കണം തീരുമാനത്തിലെത്താന്‍.

ഏകദേശം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ ബജറ്റ് ഫ്രണ്ട്‌ലിയായ ഫീച്ചര്‍ സമ്പന്നമായ കാറുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡെമോ കാറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. വിലക്കുറവിനൊപ്പം പെട്ടുന്നുള്ള ഉടമസ്ഥാവകാശവും നേടാം. എന്നാം വളരെ കുറഞ്ഞ മോഡലുകളാണ് തെരഞ്ഞെടുക്കാനുണ്ടാവുക എന്നതും കാറിന് കുഞ്ഞുകുഞ്ഞു പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നത് മാത്രമാണ് ന്യൂനതകള്‍. ഏതായാലും നിങ്ങള്‍ ഒരു ഡെമോ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മുകളില്‍ പറഞ്ഞ മോഡലുകള്‍ പരിഗണിക്കാം.

More from DriveSpark

Article Published On: Friday, September 22, 2023, 8:30 [IST]
English summary
Best demo cars to buy in india maruti baleno to tata nexon ev details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X