പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

എസ്‌യുവികളുടെയും ക്രോസ്ഓവറുകളുടെയും ജനപ്രീതി ഇന്ത്യയിൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. വിൽപ്പന ചാർട്ടുകളിൽ എക്കാലത്തേയും ഉയർന്ന ഡിമാൻഡും വളർച്ചയുമാണ് ഇവ രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും, ഇന്ത്യയിൽ ഇപ്പോഴും ചില ജനപ്രിയ ഹാച്ച്ബാക്കുകൾ ബാക്കിയുണ്ട്.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

വാഹന പ്രേമികളും ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളും ഫൺ-ടു-ഡ്രൈവ് ഫാക്ടറിനായി എസ്‌യുവികളേക്കാൾ സെഡാനുകളും ഹാച്ച്ബാക്കുകളും തെരഞ്ഞെടുക്കുന്നു.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

എന്നിരുന്നാലും, വിപണിയിലെ താങ്ങാനാവുന്ന വിഭാഗത്തിൽ ലഭ്യമായ ഹാച്ച്ബാക്കുകളിൽ ഏറ്റവും ഫൺ-ടു-ഡ്രൈവ് മോഡൽ ഏതാണ്? ഇതേ സംബന്ധിച്ച് ഞങ്ങളുടെ അഭിപ്രായത്തിലുള്ള ചില ചോയ്‌സുകൾ ഇവിടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

ഫോക്‌സ്‌വാഗണ്‍ പോളോ TSI:

പോളോയ്ക്ക് ഇന്ത്യൻ വിപണിയിൽ നല്ല പ്രായമുണ്ട്, വർഷങ്ങളായി വാഹനം ഒരേ പ്ലാറ്റ്ഫോം നിലനിർത്തുന്നു. എന്നിട്ടും, ഫോക്‌സ്‌വാഗണ്‍ പോളോ TSI ഒരു വാഹന പ്രേമി ഹാച്ച്ബാക്ക് തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും മികച്ച ചോയ്സ് ആയി ഇന്നും തുടരുന്നു.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പോളോയ്ക്ക് ശക്തി പകരുന്നത്, ഇത് പരമാവധി 110 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വളരെ മിനുസമാർന്നതും ഷോർട്ട് ത്രോയുമായാണ് വരുന്നത്.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

കൃത്യമായ സ്റ്റിയറിംഗും മികച്ച സസ്പെൻഷനും ഉപയോഗിച്ച്, ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഈ സജ്ജീകരണം ഫോക്‌സ്‌വാഗണ്‍ പോളോയെ അനുവദിക്കുന്നു. പോളോയിൽ നിങ്ങൾക്ക് ഏറ്റവും പുതിയ ഫീച്ചറുകളും സവിശേഷതകളും ലഭിച്ചേക്കില്ലെങ്കിലും, പോളോ TSI ഓടിക്കുന്നത് നിങ്ങൾ തീർച്ചയായും ആസ്വദിക്കും.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

ഹ്യുണ്ടായി i20 N-ലൈൻ:

ഹ്യുണ്ടായി പ്രീമിയം പെർഫോമൻസ് ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഈയിടെ പ്രവേശിച്ചത് ഏറ്റവും പുതിയ i20 N- ലൈൻ അവതരിപ്പിച്ചുകൊണ്ടാണ്. 120 bhbp പരമാവധി കരുത്ത് വികസിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി വാഹനത്തിൽ ഫിക്സ് ചെയ്തിരിക്കുന്നത്.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

എന്നിരുന്നാലും, N-ലൈനിൽ ഒരു മാനുവൽ ട്രാൻസ്മിഷന്റെ ലഭ്യതയില്ല. ഏഴ് സ്പീഡ് DCT അല്ലെങ്കിൽ iMT മാത്രമാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

സ്റ്റൈലിംഗിന്റെയും പ്രകടനത്തിന്റെയും കാര്യത്തിൽ i20 N-ലൈൻ തീർച്ചയായും സ്വീറ്റ് സ്പോട്ടിൽ നിൽക്കുമ്പോൾ, മിസ് ചെയ്യുന്ന മാനുവൽ ട്രാൻസ്മിഷൻ വാഹനത്തിനെ രണ്ടാം സ്ഥാനത്ത് നിലനിർത്തുന്നു. വെയ്റ്റ് സ്റ്റിയറിംഗ് വീൽ, പാഡിൽ ഷിഫ്റ്ററുകൾ, മാധുര്യമേറിയ ശബ്ദമുള്ള എക്സോസ്റ്റ് നോട്ട് എന്നിവ ഈ കാർ വാഗ്ദാനം ചെയ്യുന്നു.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ്:

സ്വിഫ്റ്റ് ഭാരം കുറഞ്ഞതാണ്, എഞ്ചിൻ 90 bhp മാന്യമായ കരുത്തും 113 Nm പരമാവധി torque ഉം സൃഷ്ടിക്കുന്ന എഞ്ചിനാണ് വാഹനത്തിൽ വരുന്നത്. സ്വിഫ്റ്റ് ഒരു ഫൺ-ടു-ഡ്രൈവ് കാറാണ്, കൂടാതെ മികച്ച സസ്പെൻഷൻ സജ്ജീകരണവും വാഗ്ദാനം ചെയ്യുന്നു.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

എന്നിരുന്നാലും, സ്വിഫ്റ്റിന്റെ സ്റ്റിയറിംഗ് വീലിന്റെ ഭാരക്കുറവ് ഒരാൾക്ക് അത് ഉപയോഗിച്ച് പഴകുന്നതിന് കുറച്ച് സമയമെടുത്തേക്കാം. സ്വിഫ്റ്റ് പെട്രോൾ മാനുവൽ തീർച്ചയായും ഒരു ആവേശം ഉയർത്തുന്ന ഈ വിഭാഗത്തിലെ മികച്ച ഒരു ചോയിസാണ്.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

മാരുതി സുസുകി സ്വിഫ്റ്റ് എപ്പോഴും ഡീസൽ റോക്കറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത് എന്നാൽ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ ഡീസൽ പവർ കാർ നിലവിൽ നൽകുന്നില്ല.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

മാരുതി സുസുക്കി ബലേനോ:

മാരുതി സുസുക്കി ബലേനോ മുമ്പ് കരുത്തുറ്റ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനൊപ്പം RS വേരിയന്റിൽ ലഭ്യമായിരുന്നു. എന്നിരുന്നാലും, ആവശ്യക്കാരും ഡിമാൻഡും കുറഞ്ഞതിനാൽ, മാരുതി സുസുക്കി ഈ മോഡൽ നിർത്തലാക്കി. സ്റ്റാൻഡേർഡ് ബലെനോ ഏതൊരു ഉത്സാഹിക്കും ചുറ്റിക്കറങ്ങാനുള്ള മികച്ച കാറായി തുടരുന്നു.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എൻജിനാണ് ഇതിലുള്ളത്, ഇത് പരമാവധി 83 bhp കരുത്തും 113 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. മാനുവൽ, CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. തീർച്ചയായും, മാനുവൽ പതിപ്പിൽ ചുറ്റിക്കറങ്ങുന്നത് കൂടുതൽ രസകരമാണ്.

പവറിനൊപ്പം ആസ്വാദനവും; ഇന്ത്യൻ വിപണിയിലെ മികച്ച ഫൺ-ടു-ഡ്രൈവ് ഹാച്ചുകൾ

പ്രീമിയം ഹാച്ച്ബാക്കിന്റെ പുതുതലമുറ പതിപ്പും നിർമ്മാതാതാക്കൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. പുതുതലമുറയിൽ എക്സ്റ്റീരിയർ, ഇന്റീരിയർ അപ്പ്ഡേറ്റുകൾക്കൊപ്പം കാര്യമായ പവർട്രേയിൻ മാറ്റങ്ങളും വാഹനത്തിന് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Best powerful and fun to drive hatchbacks in indian market
Story first published: Wednesday, September 29, 2021, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X