ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ എസ്‌യുവികളുടെ വിപണിയിൽ വലിയ വളർച്ചയുണ്ടായിട്ടുണ്ട്, കൂടാതെ അവയുടെ പോപ്പുലാരിറ്റി റേറ്റിംഗുകൾ ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും അപ്പുറം ഉയർന്നിട്ടുമുണ്ട്.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

അടിസ്ഥാന വേരിയന്റിന് 9.78 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എംജി ആസ്റ്റർ എസ്‌യുവി പുറത്തിറങ്ങിയതോടെ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള എസ്‌യുവിയുടെ ചോയിസുകൾ കൂടുതൽ വിശാലമായി.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

സബ്-കോംപാക്റ്റ്, മിഡ്-സൈസ് സെഗ്‌മെന്റുകൾക്കിടയിലുള്ള 10 ലക്ഷം രൂപയ്ക്ക് താഴെ വില വരുന്ന 10 എസ്‌യുവികളുടെ ഒരു ലിസ്റ്റാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

കിയ സെൽറ്റോസ് (9.95 ലക്ഷം രൂപ മുതൽ)

2019 -ൽ ഇന്ത്യയിലേക്കുള്ള ആദ്യ ഉൽപന്നമായി സെൽറ്റോസിനെ കിയ കൊണ്ടുവന്നു. അതിനുശേഷം, സെൽറ്റോസ് വലിയ തോതിൽ കിയയുടെ വിൽപ്പന നമ്പറുകൾ നയിക്കുകയും ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയർ എന്നിവരെ എതിർത്ത് മത്സരിക്കുകയും ചെയ്തു. ഇന്ത്യയിൽ ലഭ്യമായ മിഡ്-സൈസ് എസ്‌യുവികളിൽ ഒന്നാണിത്. വാഹനം 10 ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

എംജി ആസ്റ്റർ (9.78 ലക്ഷം രൂപ മുതൽ)

എം‌ജി മോട്ടോർ അടുത്തിടെയാണ് തങ്ങളുടെ പുതിയ മോഡലായ ആസ്റ്റർ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചത്, വാഹനത്തിന്റെ എതിരാളികളായ കിയ സെൽറ്റോസ് അല്ലെങ്കിൽ ഹ്യുണ്ടായി ക്രെറ്റ എന്നിവയേക്കാൾ വില കുറവാണ് ഇതിന്. കൂടാതെ ആസ്റ്റർ ഓട്ടോണമസ് ലെവൽ 2 ഡ്രൈവിംഗ് ടെക്, AI പേഴ്‌സണൽ അസിസ്റ്റന്റ് എന്നിവയും അതിലേറെയും ഉൾപ്പടെ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ ഉൾക്കൊള്ളുന്നു.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

ടൊയോട്ട അർബൻ ക്രൂയിസർ (8.72 ലക്ഷം രൂപ മുതൽ)

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പാണ് അർബൻ ക്രൂസർ. കഴിഞ്ഞ വർഷമാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. 10 ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വിലയ്ക്ക് നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി 1.5 ലിറ്റർ K15B പെട്രോൾ എൻജിനാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

മഹീന്ദ്ര XUV300 (7.96 ലക്ഷം രൂപ മുതൽ)

ക്രാഷ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള മഹീന്ദ്ര XUV300 എസ്‌യുവി ഇന്ത്യൻ റോഡുകളിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഗ്ലോബൽ NCAP -യുടെ ആദ്യത്തെ 'സേഫർ ചോയ്‌സ്' അവാർഡും ഇതിന് ലഭിച്ചു. ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് ഏറ്റവും ഉയർന്ന സുരക്ഷാ പ്രകടനം കൈവരിക്കുന്ന വാഹന നിർമ്മാതാക്കൾക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണിത്.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

മാരുതി സുസുക്കി വിറ്റാര ബ്രെസ (7.61 ലക്ഷം രൂപ മുതൽ)

മാരുതിയുടെ സബ് കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസ കുറച്ചുകാലമായി ഈ വിഭാഗത്തിലെ ബെസ്റ്റ് സെല്ലിംഗ് കാർ ആയിരുന്നു. 2020 -ലാണ് വാഹനം അവസാനമായി അപ്ഗ്രേഡ് ചെയ്തത്, പുതിയ തലമുറ ബ്രെസ ഓട്ടോ എക്സ്പോയിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം അവതരിപ്പിച്ചു. 10 ലക്ഷം രൂപയ്ക്ക് കീഴിൽ നിലവിൽ വാഹനം ലഭ്യമാണ്.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

ടാറ്റ നെക്സോൺ (7.29 ലക്ഷം രൂപ മുതൽ)

ടാറ്റ മോട്ടോർസിൽ നിന്നുള്ള സബ്-കോംപാക്ട് എസ്‌യുവി സെഗ്മെന്റ് ലീഡറായി ഉയർന്നുവരുന്ന ഒരു മോഡലാണ്, കൂടാതെ ഉത്സവ മാസത്തിന് മുമ്പ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലുമാണിത്. ബേസ് വേരിയന്റിന് 10 ലക്ഷം രൂപയിൽ താഴെ വിലവരുന്ന മോഡലിന് 14 ലക്ഷം രൂപ മുതൽ വില വരുന്ന ഇലക്ട്രിക് പതിപ്പും വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

ഹ്യുണ്ടായി വെന്യു (6.99 ലക്ഷം രൂപ മുതൽ)

വെന്യു സബ് കോംപാക്ട് എസ്‌യുവി പുറത്തിറങ്ങിയത് മുതൽ കൊറിയൻ കാർ നിർമ്മാതാക്കൾക്ക് സ്ഥിരമായ പെർഫോമെൻസാണ് കാഴ്ച്ചവെക്കുന്നത്. നിർമ്മാതാക്കൾ വാഹനം അടുത്തിടെ അപ്‌ഗ്രേഡുചെയ്‌തു, ഇപ്പോൾ സ്റ്റാൻഡേർഡ് മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് പുറമെ പുതിയ iMT സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു, ഇത് ഉപഭോക്താക്കൾക്ക് ചോയ്‌സ് വിശാലമാക്കുന്നു.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

കിയ സോണറ്റ് (6.87 ലക്ഷം രൂപ മുതൽ)

സെൽറ്റോസിനെപ്പോലെ, സോനെറ്റ് സബ്-കോംപാക്ട് എസ്‌യുവിയും ഇന്ത്യയിൽ കിയയുടെ വിൽപ്പന വലിയ തോതിൽ ഉയർത്തി. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തതിന് ശേഷം സോനെറ്റ് എസ്‌യുവി അടുത്തിടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന നേടി. തെരഞ്ഞെടുക്കാൻ 17 വേരിയന്റുകൾ ഉള്ളതിനാൽ, സോണറ്റ് എസ്‌യുവിക്ക് ഉപഭോക്താക്കളെ അനവധി ചോയ്‌സുകളാൽ കവർന്നെടുക്കാൻ കഴിയും.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

റെനോ കൈഗർ (5.64 രൂപ മുതൽ)

ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ചതിന് ശേഷം അതിന്റെ വിഭാഗത്തിലെ ഏറ്റവും പുതിയ എൻട്രിയാണ് കൈഗർ സബ് കോംപാക്ട് എസ്‌യുവി. മറ്റ് ക്രീച്ചർ സുഖസൗകര്യങ്ങൾ കൂടാതെ വയർലെസ് ചാർജിംഗും എയർ പ്യൂരിഫയറും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. 10 ലക്ഷം രൂപയ്ക്കുള്ളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഇത് വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസണിൽ 10 ലക്ഷം രൂപയ്ക്കുള്ളിൽ വാങ്ങാനാവുന്ന എസ്‌യുവി മോഡലുകൾ

നിസാൻ മാഗ്നൈറ്റ് (5.61 ലക്ഷം രൂപ മുതൽ)

നിസാൻ മോട്ടോറിന്റെ മാഗ്നൈറ്റ് എസ്‌യുവി അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വിലകുറഞ്ഞ കാറുകളിൽ ഒന്നാണ്. വാസ്തവത്തിൽ, വയർലെസ് ചാർജിംഗ് പാഡ്, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന മാഗ്നൈറ്റ് എസ്‌യുവിയുടെ ഏറ്റവും ഉയർന്ന വകഭേദത്തിന് 10 ലക്ഷം രൂപയിൽ താഴെയാണ് വില. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഇത് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Best suv models in india under 10 lakh budget to buy during festive season
Story first published: Tuesday, October 12, 2021, 16:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X