ഗിയറും മൈലേജുമായി അഭേദ്യമായ ബന്ധമുണ്ട് കേട്ടോ; ഒരു മയത്തിലൊക്കെ വേണം ഗിയറിടാൻ

വാഹനമോടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരു തന്നെ കാണില്ല. പക്ഷേ ഇപ്പോഴത്തെ ഇന്ധനവിലയിൽ നട്ടം തിരിയുമ്പോൾ തങ്ങളുടെ വാഹനത്തിന് പരമാവധി മൈലേജ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എങ്ങനെയാണ് നമ്മുടെ വാഹനത്തിന് മൈലേജ് പരമാവധി ലഭിക്കുന്നത്.ഒരു വീട്ടിലെ വീട്ടിലെ മറ്റ് അംഗങ്ങൾ ഓടിക്കുന്നുണ്ടെങ്കിൽ നമ്മൾ സ്ഥിരം കേൾക്കുന്ന ഡയലോഗാണ് നീ ഓടിക്കുമ്പോൾ വണ്ടിക്ക് മൈലേജ് ഇല്ല എന്ന്. ഇതിൽ സത്യം ഇല്ലാതില്ല.

കാരണം 20 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന വണ്ടിക്ക് ചിലർ ഓടിക്കുമ്പോൾ പതിനഞ്ചും ചിലർ ഓടിക്കുമ്പോൾ 21 വരെ ലഭിക്കുന്നു. അത് എങ്ങനെ സാധ്യമാകുന്നു എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ശരിയായ ഗിയർ ശരിയായ സമയത്ത് ഇടുമ്പോൾ വാഹനം നമ്മുക്ക് മികച്ച മൈലേജ് നൽകുമെന്നതാണ് വളരെ ലളിതമായ ഉത്തരം. അതായത് നമ്മുടെ കാറും അതിന്റെ ഗിയറും കൈകാര്യം ചെയ്യുന്ന രീതിയിലാണ് നിങ്ങളുടെ കാറിന്റെ മൈലേജ് ഇരിക്കുന്നത്.

Gear And Mileage
ഒരു വാഹനത്തിൻ്റെ സിലിണ്ടറിനുള്ളിലെ പിസ്റ്റൺ അത് പോലെ തന്നെ ക്രാങ്ക്ഷാഫ്റ്റിലെ ബെയറിംഗുകൾ, ഗിയർ വീലുകൾ എന്നിങ്ങനെ കാറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഘർഷണത്തിൽ ധാരാളം ഇന്ധനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഒരു മാനുവൽ ട്രാൻസ്മിഷൻ്റെ കാര്യത്തിൽ, ക്ലച്ച് പെഡലിന്റെ സഹായത്തോടെയാണ് ഗിയറിന്റെ സുഗമമായ ഷിഫ്റ്റിംഗ് ഉറപ്പാക്കുന്നത്. അത് കൊണ്ട് തന്നെ ഗിയറിൻ്റെ ഫ്രിക്ഷൻ കുറയ്ക്കാനായി ക്ലച്ച് ശരിയായ സമയത്ത് പ്രയോഗിക്കണം. ടോപ്പ് ഗിയറിൽ പോകുമ്പോൾ ഈ ഫ്രിക്ഷൻ ഫോഴ്സ് കുറയുകയും കൂടുതൽ മൈലേജ് ലഭിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഒക്കെ പറയുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായി സംശയം തോന്നാം ഏത് ഗിയറിൽ ഓടിച്ചാലാണ് മൈലേജ് നന്നായി ലഭിക്കുന്നത് എന്ന്. സിറ്റി ഡ്രൈവിങ്ങ് എന്ന് പറയുന്നത് അത് ശരിക്കും ഒരു മാർഷ്യൽ ആർട്ട്സ് ആണെന്ന് വേണമെങ്കിൽ പറയാം. കരാട്ടേയോ, കുങ്ഫു ഒക്കെ പോലെ, കാരണം നമ്മുടെ കൈയും കാലും മനസ്സും എല്ലാം ഒരു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. ടോപ്പ് ഗിയറിലാണ് ഒരു വാഹനത്തിന് നല്ല മൈലേജ് കിട്ടുന്നത് എന്ന് അറിയാമല്ലോ. പക്ഷേ സിറ്റിയിൽ ടോപ്പ് ഗിയറിൽ പോകാൻ നിങ്ങൾ ഇച്ചിരി കഷ്ടപ്പെടും.

Gear And Mileage

സിറ്റി ട്രാഫിക്കിൽ എപ്പോഴും ഒരു 2 മുതൽ 4 ഗിയർ ഇടയ്ക്ക് നിലനിർത്താൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്. കാരണം അതിനും മുകളിലേക്ക് പോയാൽ നിങ്ങളുടെ വാഹനം മാനുവൽ ഗിയറാണെങ്കിൽ വാഹനം എഞ്ചിനിടിച്ച് ഓഫായി പോകാൻ സാധ്യതയുണ്ട്. 1500 മുതൽ 2500 ആർപിഎമ്മിൽ എഞ്ചിൽ റെവ് നിലനിർത്താൻ ശ്രമിച്ചാൽ അത് ഗുണമാണ്. അത് പോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എപ്പോഴാണ് ഗിയർ മാറ്റേണ്ടത് എന്ന്. എപ്പോഴുമുളള ഗിയർമാറ്റം വാഹനത്തിൻ്റെ മൈലേജിനെ ബാധിക്കും.

ശരിയായ സമയത്തുളള ഗിയർമാറ്റം വാഹനത്തിൻ്റെ എഞ്ചിൻ്റേയും അത് പോലെ തന്നെ ഗിയർ ബോക്സിൻ്റേയും ആയുസ്സ് വർധിപ്പിക്കും. ഒരുപാട് വൈകാതെ ശരിയായ സമയത്ത് ഗിയർ മാറാൻ ശ്രദ്ധിക്കുക.ഓരോ ഗിയറിനും കമ്പനി പറഞ്ഞിരിക്കുന്ന സ്പീഡുണ്ട്.അത് അനുസരിച്ച് ഗിയർ മാറ്റുക. തുടരെ തുടരെയുളള ഗിയർ മാറ്റം ക്ലച്ച് പ്ലേറ്റിൻ്റെ ആയുസ് കുറയ്ക്കും. നിങ്ങൾ 50 കിലോമീറ്റർ സ്പീഡിന് മുകളിലാണ് പോകുന്നതെങ്കിൽ നിങ്ങൾക്ക് ധൈര്യമായി അഞ്ചാമത്തെ ഗിയറിടാം.

Gear And Mileage

മാനുവല്‍ കാറുകളില്‍ സാഹചര്യത്തിനൊത്ത് ഒന്നോ, രണ്ടോ ഗിയര്‍ ഒഴിവാക്കിയുള്ള ഷിഫ്റ്റിംഗ് മിക്കവരുടെയും പതിവ് രീതിയാണ്. അതായത് മൂന്നാം ഗിയറില്‍ നിന്നും അഞ്ചിലേക്കോ, നാലില്‍ നിന്നും നേരെ ആറാം ഗിയറിലേക്കോ കടക്കുന്ന രീതി. വസ്തുതാപരമായി പരിശോധിച്ചാല്‍ ഗിയര്‍ച്ചാട്ടം മാനുവല്‍ കാറില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ല. അപ്ഷിഫ്റ്റിംഗിലും ഡൗണ്‍ഷിഫ്റ്റിംഗിലും ഇത്തരത്തില്‍ ഗിയറുകള്‍ ചാടിക്കടക്കാം.

ഡൗണ്‍ഷിഫ്റ്റ് ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുള്ളത്. താഴ്ന്ന ഗിയറില്‍ നിന്നും ഉയര്‍ന്ന ഗിയറിലേക്ക് കടക്കുമ്പോള്‍ എഞ്ചിന്‍ വേഗത അനുയോജ്യമാകേണ്ടത് നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ എഞ്ചിന്‍ വേഗതയ്ക്ക് അനുയോജ്യമായി ക്ലച്ച് വിട്ടാല്‍ മാത്രമാണ് കാറിന് ആവശ്യമായ വേഗത ലഭിക്കുക. അല്ലാത്ത പക്ഷം വീലുകള്‍ ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

ഫസ്റ്റ് ഗിയറില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുന്നതാണ് ഉത്തമമായ രീതി. അതേസമയം ക്ലച്ച് അതിവേഗം തകരാറിലാകും എന്നതൊഴികെ രണ്ടാം ഗിയറിൽ കാർ സ്റ്റാർട്ട് ചെയ്തെടുക്കുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളുണ്ടാകില്ല. ഒരിക്കലും കാറിനടയിലെ ഓയില്‍ ചോര്‍ച്ച കണ്ടില്ലെന്ന് നടിക്കരുത്. ഗിയര്‍ബോക്‌സില്‍ പ്രശ്‌നമുണ്ടെന്നതിന്റെ ആദ്യ സൂചനയാണ് കാറിനടിയില്‍ ചോരുന്ന കടും ചുവപ്പു നിറത്തിലുള്ള ഓയില്‍. ഗിയര്‍ബോക്‌സ് ഓയിലാണ് (ട്രാന്‍സ്മിഷന്‍ ഓയില്‍) ഇവിടെ ചോരുന്നത്.

ഗിയര്‍ബോക്‌സിന്റെ പ്രവര്‍ത്തനം പ്രതിബന്ധങ്ങളില്ലാതെ സുഗമമാക്കുകയാണ് ഗിയര്‍ബോക്‌സ് ഓയിലിന്റെ ലക്ഷ്യം. ബെല്‍ ഹൗസിങ്ങിലുള്ള തകരാര്‍, ഇളകിയ ട്രാന്‍സ്മിഷന്‍ പാന്‍, വീണ്ടുകീറിയ സീലുകള്‍, കേടായ ആക്‌സിലുകള്‍. ഇങ്ങനെ കാരണങ്ങള്‍ പലതാണ് ഗിയര്‍ബോക്‌സ് ഓയില്‍ ചോരാന്‍. ചോര്‍ച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഗിയര്‍ബോക്‌സ് പെട്ടെന്ന് കേടാകും.

ഗിയര്‍ മാറുമ്പോള്‍ കാറില്‍ മുരള്‍ച്ച കേള്‍ക്കുന്നുണ്ടെങ്കില്‍ ഗിയര്‍ബോക്‌സില്‍ കേടുപാടുണ്ടെന്ന് എളുപ്പം അനുമാനിക്കാം. ഇവിടെ ക്ലച്ചിന് അല്ലെങ്കില്‍ ഗിയര്‍ സിങ്ക്രൊണൈസറിനായിരിക്കും (ഗിയര്‍ മാറ്റം ഏകോപിപ്പിക്കുന്ന സംവിധാനം) തകരാര്‍. അതേസമയം കാര്‍ ഓട്ടോമാറ്റിക് എങ്കില്‍ മുരള്‍ച്ചയ്‌ക്കൊപ്പം വിറയലും ഗിയര്‍ മാറുമ്പോള്‍ അനുഭവപ്പെടും. എന്തായാലും ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Saturday, April 22, 2023, 20:00 [IST]
English summary
Best tips for more mileage for your car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X