വണ്ടി വിൽക്കുമ്പോൾ കാശ് കൂടുതൽ കിട്ടാൻ ഉളള വഴികൾ അറിഞ്ഞിരിക്കാം
നിങ്ങളുടെ വാഹനം ഉപയോഗിച്ചു കഴിഞ്ഞ് പുതിയ ഒരു വാഹനം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ പഴയ വാഹനത്തിന് ആഗ്രഹിക്കുന്ന വില കിട്ടണമെന്നില്ല. പക്ഷേ നിങ്ങളുടെ കാർ വിൽക്കുമ്പോൾ നല്ല വില കിട്ടാൻ കുറച്ച് കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നിങ്ങൾക്ക് വിൽക്കുന്ന സമയത്ത് മികച്ച് വില ലഭിക്കു.
നിങ്ങൾ പുതിയ വാഹനം വാങ്ങുമ്പോഴും നിങ്ങൾ അത് വിൽക്കുന്ന സമയത്ത് നിങ്ങൾക്ക് ഗുണകരമായിരിക്കുന്ന ഒന്നായിരിക്കണം. അതിനായി മികച്ച കളർ ഓപ്ഷനുകളെടുക്കുക, ഉദാഹരണത്തിന് വെളള, കറുപ്പ് എന്നാ നിറങ്ങൾ വാഹനത്തിന് ചേരുന്നതും അത് പോലെ തന്നെ ഒരുപാട് ആളുകൾക്ക് ഇഷ്ചമുളളതുമായ നിറമാണ്.

തല്ലിപ്പൊളിയായി തോന്നുന്നതോ വൃത്തിയില്ലാത്തതുമായ കാറിന് ആരും പണം നൽകില്ല. നിങ്ങളെ കൊണ്ട് സാധിക്കുന്നത് പോലെ വാഹനം വളരെ മാന്യമായും വൃത്തിയായും സൂക്ഷിക്കാൻ ശ്രദ്ധിക്കുക. പുറം മാത്രമല്ല - ഇന്റീരിയറും! ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി ആദ്യം ശ്രദ്ധിക്കുന്നത് വാഹനത്തിൻ്റെ ഇൻ്റീരിയറാണ്.
പീരിയോഡിക്കൽ സർവീസുകൾ നടത്തിന്നത് പോകുന്നത് നിങ്ങളുടെ എഞ്ചിന്റെ ആയുസ്സ് കൂട്ടുവാനും മെച്ചപ്പെടുത്തുവാനും സഹായിക്കും എന്ന് മറക്കരുത്, കാറിന്റെ യാത്രാനുഭവം മെച്ചപ്പെടുത്തുകയും അത് പോലെ തന്നെ കാർ നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് വാങ്ങാൻ വരുന്ന വ്യക്തിക്ക് മനസിലാകുകയും ചെയ്യും. കൂടാതെ, എല്ലാ സർവീസുകളുടേയും ബില്ലുകൾ കൈവശം വയ്ക്കുന്നത് നല്ലതാണ്.

കാറിൻ്റെ എന്ത് രേഖകളാണെങ്കിലും അത് കൈയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക, സേവന രേഖകൾ, ഇൻഷുറൻസ്, വാറന്റി, ഉടമയുടെ മാനുവൽ, അല്ലെങ്കിൽ ലഭ്യമായ മറ്റെന്തെങ്കിലും, നിങ്ങൾക്ക് മറയ്ക്കാൻ ഒന്നുമില്ലെന്ന് ഉപഭോക്താവിന് വ്യക്തമാക്ാന ഇത് സഹായിക്കും. വിൽക്കുന്ന വ്യക്തി വളരെ സുതാര്യമായി ഇടപ്പെട്ടാൽ വാങ്ങാൻ വരുന്ന ആളിന് വിശ്വാസ്യത കൂടുകയേ ഉളളു.
വ്യാപകമായ കേടുപാടുകൾ സംഭവിച്ച ഭാഗങ്ങളോ, ഇപ്പോൾ ജീർണിച്ചതോ തകർന്നതോ ആയ ഭാഗങ്ങളോ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ മാറ്റാൻ ശ്രമിക്കുക. തകർന്ന ഭാഗങ്ങളുള്ള ഒരു കാറിൽ കയറുന്നത് അത്ര സുഖകരമായി തോന്നില്ല ആർക്കും, മാത്രമല്ല അത് മനോഹരമായി തോന്നുകയുമില്ല. ഇത്തരം കാര്യം വാഹനത്തിൻ്റെ റീ സെയിൽ മൂല്യത്തിനെ വളരെ വലിയ രീതിയിൽ തന്നെ ബാധിക്കും.
നിങ്ങളുടെ വാഹനം വിൽക്കുന്നതിന് മുമ്പ് എന്തെങ്കിലും മെക്കാനിക്കൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ചുവെന്ന് ഉറപ്പാക്കുക. എഞ്ചിനിൽ നിന്നുള്ള ഭാഗങ്ങൾ ശരിയാക്കുന്നത് ഉപഭോക്താവിൽ ആത്മവിശ്വാസം വളർത്താനുളള കാരണമാകും, കാരണം നിങ്ങളുടെ കാർ വാങ്ങുന്നത് കൊണ്ട് അദ്ദേഹത്തിന് ഭാവിയിൽ ദോഷം വരില്ല എന്ന് മനസിലാകും. വിൽക്കുന്നതിന് മുനപ് ഒരു സ്പെഷ്യലിസ്റ്റിനെ വിളിച്ച് കാർ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ കാറിൽ ഏറ്റവും മികച്ചതും പുതിയതുമായ ടെക്നോളജികൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പഴയ സാധനങ്ങളും സാങ്കേതിക വിദ്യകളും എല്ലാവർക്കും മറ്റും ഇഷ്ടപ്പെടണമെന്നില്ല. അത് കൊണ്ട് കഴിയും വിധം ഏറ്റവും മികച്ച സംവിധാനങ്ങൾ വാഹനത്തിൽ ഉപയോഗിച്ചാൽ വാഹനം വാങ്ങുന്നവർക്കും അത് വളരെ ഇഷ്ടപ്പെടും.
പൊതുവേ ആക്‌സിഡന്റ് വണ്ടികൾക്ക് റീസെയിൽ മൂല്യം കുറവായിരിക്കും. ചിലർ ഇത് ഒറ്റനോട്ടത്തിൽ കണ്ടെത്താനാവാത്ത രീതിയിൽ പുതുക്കിപണിത് കൊള്ളലാഭം കൊയ്യാനും ശ്രമിക്കാറുണ്ട്. തകർന്ന ഭാഗങ്ങളോ മറ്റ് കാര്യങ്ങളോ ഉപഭോക്താവ് കണ്ടെത്താതെ വാങ്ങികൊണ്ട് പോയി പണികിട്ടിയിട്ടുള്ള ഒട്ടേറെ സംഭവങ്ങൾ നാം കേട്ടിട്ടുണ്ടാവും. യൂസ്‌ഡ് കാറുകൾ വാങ്ങുമ്പോൾ ഒരു പ്രൊഫഷണൽ മെക്കാനിക്കിനെക്കൊണ്ട് പരിശോധിക്കുന്നതാണ് ഏറ്റവും ഉചിതം. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയിട്ടുണ്ടെന്നും കാർ ഓടിക്കാൻ സുരക്ഷിതമാണെന്നും ഇതിലൂടെ ഉറപ്പാക്കുക.
കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിന്നോ (RC) അല്ലെങ്കിൽ നമ്പർ പ്ലേറ്റിൽ നിന്നോ നിങ്ങൾക്ക് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ലഭിക്കുമല്ലോ. ഇതുമായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (RTO) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഇതിനായി, "RTO വെബ്സൈറ്റ്" + സംസ്ഥാനത്തിന്റെ പേര് ടൈപ്പ് ചെയ്ത് "വെഹിക്കിൾ ഇൻഫർമേഷൻ" വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുകയാണ് വേണ്ടത്. അതിനു ശേഷx കാറിന്റെ ആക്‌സിഡന്റ് റെക്കോർഡ് പരിശോധിക്കാൻ രജിസ്ട്രേഷൻ നമ്പർ നൽകുക.


Click it and Unblock the Notifications








