ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

നിറങ്ങള്‍ അഭിരുചിയും വ്യക്തിത്വവും വെളിപ്പെടുത്തും എന്നാണ് പറയാറ്. തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും വാച്ച് തെരഞ്ഞടുക്കുമ്പോഴും നിറങ്ങളില്‍ നാം പുലര്‍ത്തുന്ന ജാഗ്രത കാറുകളിലും കാണാറുണ്ട്. ഇതേ കാരണം കൊണ്ടാണ് വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ കാറുകളെ അണിനിരത്താന്‍ നിര്‍മ്മാതാക്കള്‍ മത്സരിക്കുന്നതും.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

പൊതുവെ ഒമ്പത് മുതല്‍ 12 നിറഭേദങ്ങളിലാണ് പുതിയ കാറുകള്‍ വിപണിയില്‍ എത്താറ്; ഇതിന് പുറമെയാണ് ഡ്യൂവല്‍ ടോണ്‍ നിറങ്ങളും, പല നിറങ്ങള്‍ ചേര്‍ത്തുള്ള പുതുതലമുറ നിറങ്ങളും!

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

ഇന്ത്യയില്‍ ഏത് കാര്‍ നിറത്തിനോടാണ് ഉപഭോക്താക്കള്‍ക്ക് താത്പര്യം? ഏറെക്കാലമായി വെള്ളയും കറുപ്പുമാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇഷ്ട നിറങ്ങള്‍. ഒപ്പം വെള്ളി നിറത്തിനോടും ഉപഭോക്താക്കള്‍ക്ക് പ്രത്യേക മതിപ്പാണ്.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

എന്തുകൊണ്ട് വെള്ള, വെള്ളി, കറുപ്പ്?

നിത്യഹരിത നിറങ്ങളാണ് വെള്ള, വെള്ളി, കറുപ്പ്. വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ഓരോ മോഡലിലും നിര്‍മ്മാതാക്കള്‍ നല്‍കുമെങ്കിലും ചിലതിന്റെ 'ഓളം' കണ്ണടച്ചുതീരും മുമ്പെ അവസാനിക്കും.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

ഇത് കാറിന്റെ റീസെയില്‍ മൂല്യത്തെയും ബാധിക്കാറുണ്ട്. എന്നാല്‍ വെള്ള, വെള്ളി, കറുപ്പ് നിറങ്ങളുടെ കാര്യമെടുത്താലോ? ഈ മൂന്ന് നിറങ്ങള്‍ വിപണിയില്‍ നിന്നും ഒരിക്കല്‍ പോലും മാഞ്ഞിട്ടില്ല.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

വെള്ള കാറുകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരം. വെള്ള നിറത്തിന് ഭാവിചെലവുകള്‍ വളരെ കുറവായിരിക്കുമെന്നത് തന്നെ കാരണം. വെള്ള കാറില്‍ ചെറിയൊരു പോറല്‍ ഏറ്റാലും അത് ശരിയാക്കാന്‍ വലിയ തുക ആവശ്യം വരില്ല.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

ഡ്രൂം ഓണ്‍ലൈന്‍ ഓട്ടോമൊബൈല്‍ ട്രെന്‍ഡ് നടത്തിയ പഠന പ്രകാരം ഇന്ത്യയുടെ ഇഷ്ട നിറങ്ങള്‍ —

വെള്ള, വെള്ളി, ഗ്രെയ് നിറങ്ങളാണ് പട്ടികയില്‍ മുന്നില്‍. ഇന്ത്യയില്‍ ഓടുന്ന 46 ശതമാനം കാറുകള്‍ വെള്ള നിറത്തിലാണ്.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

20 ശതമാനമാണ് വെള്ളി നിറത്തിലുള്ള കാറുകളുടെ പ്രചാരം. പതിനൊന്ന് ശതമാനം ഗ്രെയ് കാറുകളാണ് ഇന്ത്യയിലുള്ളത്. ഇവര്‍ക്ക് പിന്നിലാണ് കറുപ്പ്, ചുവപ്പ് മുതലായ മറ്റു കാര്‍ നിറങ്ങളുടെ സ്ഥാനം.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

അഞ്ചു ശതമാനം മാത്രമാണ് ഈ നിറങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള സ്വാധീനവും. ബീജ്, ബ്രൗണ്‍, നീല നിറങ്ങളോടാണ് ഇന്ത്യയ്ക്ക് ഏറ്റവും താതപര്യക്കുറവ് എന്നതും ശ്രദ്ധേയം.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

പട്ടിക പ്രകാരം സ്വിഫ്റ്റ് ഡിസൈര്‍, മാരുതി 800, ഹ്യുണ്ടായി i20, ഹ്യുണ്ടായി വേര്‍ണ, മാരുതി സ്വിഫ്റ്റ് മോഡലുകളാണ് വെള്ള നിറത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

വെള്ളി നിറം പരിശോധിച്ചാല്‍ മാരുതി വാഗണ്‍ആര്‍, മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി സാന്‍ട്രോ, ഹോണ്ട സിറ്റി കാറുകളാണ് മുന്നില്‍. ചുവപ്പ് കാറുകളില്‍ ഹ്യുണ്ടായി i20 യ്ക്കാണ് പ്രചാരം.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

ഹ്യുണ്ടായി, മഹീന്ദ്ര, ഫോക്‌സ്‌വാഗണ്‍ എന്നീ നിര്‍മ്മാതാക്കളാണ് ഇന്ത്യയില്‍ വെള്ള കാറുകളെ അണിനിരത്താന്‍ കൂടുതല്‍ ഉത്സാഹം കാണിച്ചു വരുന്നത്.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

മാരുതി സുസൂക്കി, ഹോണ്ട, ടാറ്റ, ഫോര്‍ഡ്, ടൊയോട്ട, സ്‌കോഡ എന്നീ നിര്‍മ്മാതാക്കള്‍ക്ക് പ്രിയം വെള്ളി നിറത്തോടാണെന്ന് കണക്കുകള്‍ പറയുന്നു.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

ഇന്ത്യ കണ്ട ഏഴു 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങള്‍ —

ഡാറ്റ്‌സന്‍ ഗോയുടെ 'സ്‌കൈ'

കണ്ണുമിഴിച്ചാണ് സ്‌കൈ (Sky) നിറത്തില്‍ ഒരുങ്ങിയ ഡാറ്റ്‌സന്‍ ഗോ വിപണിയില്‍ എത്തിയപ്പോള്‍ നോക്കിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതുതലമുറ നിറം! എന്തായാലും വന്നതിന് പിന്നാലെ സ്‌കൈ നിറം ഏറെ വിമര്‍ശനം ഏറ്റവാങ്ങി.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

മഹീന്ദ്ര ബൊലേറയുടെ 'ടൊറീഡര്‍ റെഡ്'

വിപണിയെ കുഴപ്പിച്ച നിറപ്പേരുമായാണ് മഹീന്ദ്ര ഒരിക്കല്‍ ബൊലേറോയെ അവതരിപ്പിച്ചത്; പേര് ടൊറീഡര്‍ റെഡ് (Toreador Red). വന്ന കാലത്ത് അഗ്നിശമന സേനയുടെ വാഹനമാണെന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട അവതാരം കൂടിയാണിത്.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

ടാറ്റ നാനോയുടെ 'പേര്‍ഷ്യന്‍ റോസ്'

പേരിലുള്ള പ്രണയം കാഴ്ചയിലേക്ക് കൊണ്ടു വരാന്‍ ടാറ്റയ്ക്ക് സാധിക്കാതെ പോയപ്പോള്‍ പേര്‍ഷ്യന്‍ റോസ് നിറം (Persian Rose) വന്നതിലും വേഗത്തില്‍ മടങ്ങി. മഴവില്ലഴകില്‍ നാനോയെ അവതരിപ്പിക്കാനുള്ള ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പേര്‍ഷ്യന്‍ റോസ് നാനോ.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

നിസാന്‍ ഇവാലിയയുടെ 'അക്വാ ഗ്രീന്‍'

ഇന്ത്യയില്‍ ഏറ്റവുമധികം വെറുക്കപ്പെട്ട കാര്‍ നിറങ്ങളില്‍ നിസാന്‍ ഇവാലിയയുടെ അക്വാഗ്രീനുമുണ്ട് (Aqua Green). പകല്‍ വെളിച്ചത്തില്‍ അക്വാ ഗ്രീന്‍ നിറം 'എടുത്തടിക്കുന്നു' എന്നാണ് ഉപഭോക്താക്കള്‍ ഉന്നയിച്ച പ്രധാന പരാതി.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

മാരുതി സ്വിഫ്റ്റ് ഡിസൈറിലുള്ള 'ആല്‍പ് ബ്ലൂ'

ഇളം നീലയാണോ, കടും നീലയാണോ മികച്ചതെന്ന ചര്‍ച്ചകള്‍ക്ക് ഇടയിലാണ് ആല്‍പ് ബ്ല നിറവുമായി (Alp Blue) മാരുതി വന്നത്. എന്തായാലും മാരുതിയുടെ പരീക്ഷണം ചര്‍ച്ചകള്‍ക്ക് അവസാനമിട്ടു, നല്ലത് കടും നീല തന്നെയെന്ന് ആല്‍പ് ബ്ലൂ നിറത്തിന്റെ പശ്ചാത്തലത്തില്‍ വിപണി വിധിയെഴുതി.

ഇന്ത്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ നിറം; ഒപ്പം 'വെറുക്കപ്പെട്ട' കാര്‍ നിറങ്ങളും!

ഫോഴ്‌സ് ഗൂര്‍ഖയുടെ 'ഡ്രാഗണ്‍ ഗ്രീന്‍'

പേരൊക്കെ ഗംഭീരമായിരുന്നു; പക്ഷെ വിപണിയില്‍ ഡ്രാഗണ്‍ ഗ്രീന്‍ ഫോഴ്‌സ് ഗൂര്‍ഖയെ കണ്ടപ്പോള്‍ വിപണി മൂക്കത്ത് വിരല്‍ വെച്ചു. കരുതിയത് പോലെ തന്നെ ഡ്രാഗണ്‍ ഗ്രീന്‍ ഗൂര്‍ഖയെ തെരഞ്ഞെടുത്തവരും അപൂര്‍വം മാത്രം.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Best And Worst Car Colours In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X