ആൾട്ടോ കാറിൻ്റെ ചിലവിൽ ഒരു വിമാനം ഓടിച്ചു നടക്കാം! സിംഗിൾ ചാർജിൽ 460 കിലോമീറ്റർ പറക്കാം
വിമാനത്തിൽ യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും, ആഗ്രഹം തോന്നുമ്പോൾ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകാം. ലോകത്ത് സ്വന്തമായി വിമാനമുള്ള നിരവധി കോടീശ്വരൻമാരുണ്ടാകാം. എന്നാൽ എപ്പോഴെങ്കിൽ വിമാനത്തിൻ്റെ മെയിൻ്റെനൻസിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു ചെറിയ കാർ പരിപാലിക്കുന്നത് പോലെ കോടികൾ വിലയുള്ള വിമാനം പരിപാലിക്കാൻ സാധിക്കില്ലല്ലോ. എന്നാൽ ഇലക്ട്രിക് വിമാനമാണെങ്കിലോ. കാറുകളാണെങ്കിലും ബൈക്കുകളാണെങ്കിലും ഇവികളാണല്ലോ പരിപാലന ചിലവ് കുറവ് എന്ന് അവകാശപ്പെടുന്നത്. അപ്പോൾ വിമാനവും ഇലക്ട്രിക്കിലേക്ക് മാറിയാൽ എങ്ങനെയുണ്ടാകും.
വെർമോണ്ട് ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് നിർമ്മാതാക്കളായ ബീറ്റ ടെക്‌നോളജീസ് തങ്ങളുടെ ഇലക്ട്രിക് വിമാനമായ ആലിയ സിഎക്‌സ് 300 ന്റെ ആദ്യ പാസഞ്ചർ ട്രയൽ പൂർത്തിയാക്കിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഒരു ഇലക്ട്രിക് വിമാനം യാത്രക്കാരുമായി ആകാശത്തേക്ക് പറക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ ഈ വിമാനത്തിന് പറക്കാൻ ആവശ്യമായി വരുന്ന ചിലവാണ്. 130 കിലോമീറ്റർ സഞ്ചരിക്കാൻ വിമാനത്തിന് വെറും 700 രൂപയേ ചിലവുളളു.

വിദേശത്ത് പെട്രോൾ കാറുകളുടെ ചിലവേ ഇതിന് വരുന്നുളളു എന്നതാണ് കണ്ണുത്തളളിക്കുന്ന വസ്തുത. ആലിയ CX300 നാല് യാത്രക്കാരുമായിട്ടാണ് പരീക്ഷണ പറക്കൽ നടത്തിയത്. ഇതൊരു ഹെലികോപ്റ്ററിലായിരുന്നു എങ്കിൽ 14000 രൂപയോളം ചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിമാനത്തിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ CX300-ൽ പ്രൊപ്പല്ലറുകൾക്ക് പവർ നൽകുന്നത് ഇലക്ട്രിക് മോട്ടോറുകളാണ്.
സിംഗിൾ ചാർജിൽ 460 കിലോമീറ്റർ പറക്കാൻ ഇതിന് കഴിയുമെന്നും അതോടൊപ്പം തന്നെ മണിക്കൂറിൽ 222 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഹ്രസ്വദൂര വിമാനങ്ങൾക്ക് ഇത് മികച്ച പെർഫോമൻസ് കണക്കുകൾ തന്നെയാണ്. ബീറ്റ കമ്പനി മാത്രമല്ല എയർബസ്, ബോയിംഗ്, എംബ്രെയർ, ഹോണ്ട, ഹ്യുണ്ടായ്, ടൊയോട്ട എന്നിങ്ങനെ പല കമ്പനികളും ഇവി വിമാനത്തിൻ്റെ പണിപ്പുരയിലാണ് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഇപ്പോൾ മൺസൂൺ സമയമായത് കൊണ്ട് തന്നെ മഴക്കാലത്ത് വിമാനയാത്ര സുരക്ഷിതമാണോ എന്ന സംശയം പലർക്കും ഉണ്ടാകും. വിമാനങ്ങൾക്ക് മിന്നലിനെ നേരിടാൻ കഴിയും എന്നാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായത്തിൽ, പക്ഷേ നിങ്ങൾ പേടിക്കേണ്ടതില്ല. ഒരു മിന്നൽ കൊണ്ട് വരുന്ന ഊർജ്ജത്തിന്റെ എട്ടിരട്ടി ഊർജം ആഗിരണം ചെയ്യുന്ന തരത്തിലാണ് വിമാനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ നിങ്ങളുടെ വിമാനത്തിൻ്റെ ചിറകുകളിൽ നിങ്ങൾ കാണാൻ സാധ്യതയുളള ഉപകരണങ്ങൾ പോലെയുള്ള ചെറിയ പിൻ, വൈദ്യുതോർജ്ജം യാത്രക്കാരെയോ വിമാന ഇലക്ട്രോണിക്സിനെയോ മിന്നൽ ബാധിക്കാൻ അനുവദിക്കുന്നില്ല.
എയർക്രാഫ്റ്റുകൾ മോശം കാലാവസ്ഥ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നാണ് മനസിലാക്കേണ്ടത്. എയർക്രാഫ്റ്റ് നിർമ്മാതാക്കൾ വിമാനങ്ങൾ നിർമ്മിക്കുന്നത് പരുക്കൻ കാലാവസ്ഥയിൽ പോലും തകർന്നു പോകാത്ത രീതിയിലാണ്. ഒരു വിമാനത്തിന്റെ ചിറകുകൾക്കും പ്രധാനമായും ബോഡിക്കും പറക്കുമ്പോൾ അതിശക്തമായ കാറ്റിനെപോലും നേരിടാൻ കഴിയുന്ന രീതിയിലാണ് അതിൻ്റെ നിർമാണം എന്നുളളത് കൊണ്ട് തന്നെ ഭയക്കേണ്ട കാര്യമില്ല.

മഴക്കാലത്ത് പറന്നുയരുന്നത് പൂർണ്ണമായും സുരക്ഷിതമായ ഒരു കാര്യമാണ്. നിങ്ങൾ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മഴയുടെയും കാറ്റിന്റെയും അളവ് നോക്കുമ്പോൾ നിങ്ങളുടെ വിമാനം അപകടത്തിലായേക്കാമെന്ന് തോന്നിയേക്കാം എങ്കിലും അതിൽ ഒന്നും ഒരു കാര്യവുമില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിമാനങ്ങൾ മഴയിലും മഞ്ഞിലും യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നു. കൂടാതെ, അത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് എയർലൈനുകൾക്ക് വളരെ കർശനമായ നിയമങ്ങളുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








