പറങ്കികളുടെ നാട്ടില്‍ ഇന്ത്യയുടെ അഭിമാനമായി! 5 സ്വര്‍ണത്തിനിരിക്കട്ടെ 5 സ്‌കൂട്ടര്‍ സമ്മാനമെന്ന് കമ്പനി

ഇന്ത്യക്ക് ഒളിമ്പിക്‌സിലടക്കം മെഡല്‍ നേടിത്തന്ന കായിക ഇനമാണ് ഭാരോദ്വഹനം. നിരവധി താരങ്ങള്‍ ഇതില്‍ ശ്രദ്ധകേരന്ദീകരിച്ച് പരിശീലനം നടത്തുന്നുണ്ട്. അടുത്തിടെ ഹര്‍ഷ് വ്യാസ് എന്ന താരം പോര്‍ച്ചുഗലില്‍ നടന്ന പവര്‍ലിഫ്റ്റിംഗ് പ്രോ ലീഗ് വേള്‍ഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ഇന്ത്യയ്ക്കായി അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുകയും ചെയ്തു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു ഇന്ത്യന്‍ കമ്പനി അവരുടെ അഞ്ച് ഇ-സ്‌കൂട്ടറുകള്‍ സമ്മാനമായി നല്‍കി. ലോകവേദിയില്‍ രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരത്തിന് പ്രശസ്ത ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഗൗസാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനിച്ചത്.

ഇന്ത്യയ്ക്ക് അഭിമാനമായ താരത്തിനെ ആദരിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് കമ്പനി അഭിപ്രായപ്പെട്ടു. വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന് നാസിക് എംപി സീമ തായ് മഹേഷ് ഹൈര്‍ സ്‌കൂട്ടറുകളുടെ താക്കോല്‍ കൈമാറി. ബിഗൗസ് RUV 350 മാക്‌സ്, C12i EX എന്നിവയോടൊപ്പം C12i മാക്‌സ് 2.0 മോഡലുകളുടെ മൂന്ന് യൂണിറ്റുകള്‍ അദ്ദേഹത്തിന് ഡെലിവറി ചെയ്തു.

harsh vyas bgauss delivers

ബിഗൗസ് പുറത്തിറക്കുന്ന ഏറ്റവും മികച്ച ഇ-സ്‌കൂട്ടറുകളില്‍ ഒന്നാണ് RUV 350 മാക്‌സ്. നിരവധി നൂതന ഫീച്ചറുകളാല്‍ സമ്പന്നമായ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണിത്. ഈ സ്‌കൂട്ടറില്‍ 3500 വാട്ട് PMSM ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കക്കുന്നു. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 3 kWh ശേഷിയുള്ള ഒരു LFP ബാറ്ററി പായ്ക്കും CAN സാങ്കേതികവിദ്യയും ഇതില്‍ ഉപയോഗിക്കുന്നു.

ഫുള്‍ ചാര്‍ജില്‍ 145 കിലോമീറ്ററാണ് RUV 350 ഇവിയുടെ റേഞ്ച് പറയുന്നത്. 2 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ബാറ്ററി പായ്ക്ക് പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ നോട്ടിഫിക്കേഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നീ സവിശേഷതകള്‍ ഇതിലുണ്ട്.

ബിഗൗസ് C12i EX മോഡലിലേക്ക് വന്നാല്‍ 2500 വാട്ട് PMSM ഹബ് മോട്ടോറാണ് ഇതിന്റെ കരുത്ത്. പരമാവധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ സ്‌കൂട്ടര്‍ സഞ്ചരിക്കും. 2.0 kWh ശേഷിയുള്ള CAN സാങ്കേതികവിദ്യയുമായി വരുന്ന LFP ബാറ്ററി പായ്ക്കാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ സ്‌കൂട്ടര്‍ 85 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

3 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂജ്യത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, റിവേഴ്‌സ് മോഡ്, സിബിഎസ് ബ്രേക്കിംഗ് സിസ്റ്റം, ഭാരം കുറഞ്ഞ ഡിസൈന്‍, മികച്ച സസ്‌പെന്‍ഷന്‍ എന്നിവയാണ് ഈ സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകള്‍. ഈ മോഡല്‍ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്.

ബിഗൗസ് C12i മാക്‌സ് 2.0 ഇവിക്ക് 2500 വാട്ട് PMSM ഹബ് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാണ്. 3.2 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 135 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാം. ഈ സ്‌കൂട്ടറിലും നിരവധി നൂതന സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു.

C12i മാക്‌സ് 2.0 മോഡലിന്റെ CAN പ്രാപ്തമാക്കിയ ഡിജിറ്റല്‍ കണ്‍സോള്‍ റൈഡര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അതേസമയം റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്‌സ് മോഡ്, CBS എന്നിവ അധിക സുരക്ഷ പ്രധാനം ചെയ്യുന്നു. കരുത്തുറ്റ നിര്‍മാണ നിലവാരവും മികച്ച സസ്‌പെന്‍ഷനും ഉള്ള ഈ സ്‌കൂട്ടര്‍ വിവിധ റോഡ് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. തന്നിമിത്തം സിറ്റി, സബര്‍ബന്‍ റൈഡര്‍മാര്‍ക്ക് പറ്റിയ ഒരു മികച്ച ഓപ്ഷനായി ഇത് മാറുന്നു.

More from DriveSpark

Article Published On: Tuesday, February 11, 2025, 18:31 [IST]
English summary
Bgauss electric delivered 5 electric scooters to powerlifting champion harsh vyas
കൂടുതല്‍... #auto news #electric scooter #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X