എല്ലാ കണ്ണുകളും ഇന്ത്യയിലേക്ക്! ഭാരത് മൊബിലിറ്റി എക്‌സ്‌പോക്ക് നാളെ തുടക്കം

അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ സമീപകാലത്ത് ഉയര്‍ന്ന് വന്നിരുന്നു. വാഹന വില്‍പ്പനക്കൊപ്പം കയറ്റുമതിയുടെ കാര്യത്തില്‍ ഒരു ആഗോള ഹബായി മാറാനാണ് രാജ്യത്തിന്റെ ശ്രമം. നിലവില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങളുടെ 14 ശതമാനമാണ് കയറ്റുമതി ചെയ്യുന്നത്. ഇത് 2030 ഓടെ 25 ശതമാനമായി ഉയര്‍ത്താനാണ് ശ്രമം.

മൊബിലിറ്റിയുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യം ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ സംഘടിപ്പിക്കാന്‍ പോകുകയാണ്. ഫെബ്രുവരി ഒന്ന് മുതല്‍ മൂന്ന് വരെ ന്യൂഡല്‍ഹിയിലാണ് ഗ്ലോബല്‍ എക്‌സ്‌പോ അരങ്ങേറാന്‍ പോകുന്നത്. ഫെബ്രുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മൊബലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

narendra modi

വിദേശരാജ്യങ്ങളില്‍ നിന്നുള്ള 50-ലധികവും രാജ്യത്തിനകത്ത് നിന്നുള്ള 800-ലധികം എക്‌സിബിറ്റര്‍മാരും എക്‌പോക്കെത്തും. സുസ്ഥിരവും ഭാവിയില്‍ തയ്യാറാവുന്നതുമായ മൊബിലിറ്റി സൊല്യൂഷനുകളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാകും എക്‌സ്‌പോ. ഇവി, ഹൈബ്രിഡ്, ഹൈഡ്രജന്‍, സിഎന്‍ജി/എല്‍എന്‍ജി വാഹനങ്ങളിലെ വിവര സാങ്കേതിക സംരംഭങ്ങളിലും എക്‌സ്‌പോ ശ്രദ്ധ കേന്ദ്രീകരിക്കും. ബയര്‍-സെല്ലര്‍ മീറ്റുകളിലൂടെ തന്ത്രപരമായ നെറ്റ്വര്‍ക്കിംഗ് സുഗമമാക്കുകയാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ഇതിനൊപ്പം ബിസിനസിന് സഹായിക്കുന്ന തന്ത്രപ്രധാന പങ്കാളിത്തങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വഴിമരുന്നിടാനും ശ്രമിക്കുന്നു. നിലവിലെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പില്‍ ഇന്ത്യയുടെ നിര്‍ണായക പങ്കിന്റെ തെളിവ് മാത്രമല്ല വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയെ ഉയര്‍ത്തിക്കാട്ടുന്നതാണ് എക്‌സ്‌പോ. ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍, നെക്സ്റ്റ്-ജെന്‍ ഇലക്ട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ എന്നിവ നവീകരിക്കുന്നതില്‍ രാജ്യം സജീവമായി ഇടപെടുന്നുണ്ട്. ആഭ്യന്തര പങ്കാളികള്‍ക്ക് പുറമേ 47 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പങ്കാളികളും ഭാരത് മൊബിലിറ്റി പ്ലോബല്‍ എക്‌പോ ഒരു കുടക്കീഴില്‍ കൊണ്ടുവരും.

ev

ഈ പരിപാടി ഒരു ഓട്ടോ ഷോയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി. ലാര്‍ജ് സ്‌കെയില്‍ ടയര്‍ എക്സിബിഷന്‍, അത്യാധുനിക ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനം, അത്യാധുനിക സാങ്കേതികവിദ്യകള്‍, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, ഡ്രോണുകള്‍, ബാറ്ററികള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ അര്‍ബന്‍ മൊബിലിറ്റി സൊലൂഷ്യന്‍ എന്നിവ എക്‌സ്‌പോയില്‍ കാണാം.

മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, കിയ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ, ഹോണ്ട, ബിഎംഡബ്യു, അശോക് ലെയ്‌ലന്‍ഡ്, ഏഥര്‍ എനര്‍ജി എന്നീ പ്രമുഖ കമ്പനികള്‍ എക്‌സ്‌പോക്കെത്തുന്നുണ്ട്. സുപ്രധാന ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കളായ ആക്മി ഉദ്യോഗ്, സുബ്രോസ് തുടങ്ങിയവും ബാറ്ററി, സ്റ്റോറേജ് കമ്പനികളായ അമര രാജ, HEG തുടങ്ങിയവയും എക്‌സ്‌പോയില്‍ പങ്കാളികളാകും.

മുന്‍നിര ടയര്‍ നിര്‍മ്മാതാക്കള്‍, നിര്‍മ്മാണ ഉപകരണ നിര്‍മ്മാതാക്കള്‍, സ്റ്റീല്‍ നിര്‍മ്മാതാക്കള്‍, ടെക്, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ എന്നിവയും ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. 600-ലധികം വാഹന ഘടക നിര്‍മ്മാതാക്കള്‍, 50 ബാറ്ററി സ്ഥാപനങ്ങള്‍, 10 ടയര്‍ നിര്‍മ്മാതാക്കള്‍, ഈ മേഖലയിലെ 15-ലധികം സാങ്കേതികവിദ്യകളും സ്റ്റാര്‍ട്ടപ്പുകളും സ്റ്റീല്‍ നിര്‍മ്മാതാക്കളും മൂന്ന് ദിവസത്തെ എക്‌സ്‌പോയില്‍ പങ്കെടുക്കും. 10-ലധികം പ്രമുഖ കമ്പനികള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ബാറ്ററി-സ്വാപ്പിംഗ് സൊല്യൂഷനുകളും വെളിപ്പെടുത്തി ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങളും പ്രദര്‍ശിപ്പിക്കും.

ജപ്പാന്‍, ജര്‍മ്മനി, കൊറിയ, തായ്വാന്‍, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രത്യേക കണ്‍ട്രി പവലിയനുകളുണ്ടാകും.മൊബിലിറ്റി സ്പെയ്സില്‍ മുന്‍നിരക്കാരാകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയും സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഭാവിക്കായി ആഭ്യന്തര, അന്തര്‍ദേശീയ കമ്പനികള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി രാജ്യത്തെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ചച് ഒരു നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, January 31, 2024, 12:58 [IST]
English summary
Bharat mobility global expo will be inaugurated by pm narendra modi on february 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X