ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റിന് നാളെ തുടക്കം; ആദ്യം ഇടിക്കൂട്ടില്‍ കയറുന്ന കാറുകള്‍ ഏതൊക്കെയെന്നറിയാം

ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് നാന്നികുറിച്ചുകൊണ്ട് ഈ വര്‍ഷം ഓഗസ്റ്റില്‍ തദ്ദേശീയ ക്രാഷ് ടെസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. പുതിയ വാഹന പരിശോധനാ ഏജന്‍സിയായ ഭാരത് NCAP നാളെ (ഡിസംബര്‍ 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഭാരത് NCAP-ന് കീഴില്‍ ആദ്യ സെറ്റ് വാഹനങ്ങള്‍ നാളെ മുതല്‍ ഇടിക്കൂട്ടില്‍ കയറും. അതിനെ കുറിച്ച് ചുവടെ വായിക്കാം.

നേരത്തെ ഗ്ലോബല്‍ NCAP ആയിരുന്നു ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ സേഫ്റ്റി റേറ്റിംഗ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തദ്ദേശീയമായി കാര്‍ ക്രാഷ് ടെസ്റ്റ് സൗകര്യമുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി.

crash test

M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. ആറ് എയര്‍ബാഗുകളുള്ള കാറുകള്‍ക്ക് ഭാരത് NCAP 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് കേന്ദ്രമന്ത്രി ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകളില്‍ ഡ്രൈവര്‍ക്കും ഫ്രണ്ട്-സീറ്റ് യാത്രക്കാര്‍ക്കും വേണ്ടിയുള്ള രണ്ട് എയര്‍ബാഗുകള്‍ നിര്‍ബന്ധമാണ്.

പിന്നിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ എയര്‍ബാഗുകളില്‍ പായ്ക്ക് ചെയ്യാന്‍ ഇടമില്ലാത്ത ചെറിയ കാറുകളിലാണ് രണ്ട് എയര്‍ബാഗുകള്‍ വരുന്നത്. ഇന്ത്യയിലെ കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ നിയമം ഇതുവരെ നടപ്പായിട്ടില്ല. ചെറുകാറുകളുടെ വില വര്‍ധിക്കാന്‍ അത് കാരണമാകുമെന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ ഉടക്കി നില്‍ക്കുകയാണ്.

airbag

ഫ്രണ്ട് ഇംപാക്റ്റ്, സൈഡ് പോള്‍ ഇംപാക്റ്റ്, സൈഡ് ബാരിയര്‍ ഇംപാക്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), കാല്‍നടയാത്രക്കാരുടെ സുരക്ഷ എന്നിവ മുന്‍നിര്‍ത്തി വിവിധ ക്രാഷ് ടെസ്റ്റുകള്‍ ഭാരത് NCAP നടത്തും. ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, റിയര്‍ ക്രാഷ് പ്രൊട്ടക്ഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗും (AEB) എന്നിവ ഭാവിയില്‍ ചേര്‍ക്കും.

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 27 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 41 പോയിന്റും നേടുന്ന കാറുകള്‍ക്ക് മാത്രമേ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കൂ. 3 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കാന്‍ ചുരുങ്ങിയത് ആറ് എയര്‍ബാഗുകള്‍, ESC, കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിന് അനുയോജ്യമായ ഫ്രണ്ട് ഡിസൈന്‍, ഫ്രണ്ട് സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ കാറുകളില്‍ ഉണ്ടായിരിക്കണം.

kia sonet teaser

ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റില്‍ പരീക്ഷിക്കുന്നതിനായി ഇതിനകം 30-ലധികം മോഡലുകള്‍ കമ്പനികള്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഭാരത് NCAP ഔദ്യോഗിക വെബ്സൈറ്റില്‍ കാണുന്ന ഡമ്മി ടെസ്റ്റുകകളുടെ ചിത്രങ്ങളില്‍ നിന്ന് ഇന്ത്യയില്‍ ഏതൊക്കെ കാറുകളാണ് ആദ്യം ഇടിക്കൂട്ടില്‍ കയറുകയെന്നതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. കിയ സോനെറ്റ്, ടാറ്റ പഞ്ച് എന്നീ കാറുകള്‍ ആദ്യം ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്നവയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സേഫ്റ്റി മുഖമുദ്രയാക്കിയ ടാറ്റയുടെ ഏറ്റവും പുതിയ കാറുകളായ സഫാരി, ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍ അടുത്തിടെ GNCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. കിയ സോനെറ്റിനൊപ്പം സെല്‍റ്റോസ് എസ്‌യുവിയും പരീക്ഷിക്കും. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മൂന്ന് കാറുകള്‍ ഭാരത് NCAP-ല്‍ പരീക്ഷിക്കാന്‍ അയച്ചതായി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

tata punch

ഏറ്റവും പുതുതായി ഗ്ലോബല്‍ NCAP-ന്റെ പുത്തന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പരീക്ഷിച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറാണ് ഹ്യുണ്ടായി വെര്‍ണ. ഭാരത് NCAP-ല്‍ ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാര്‍ ആദ്യം പരീക്ഷിക്കുന്ന മോഡലുകളില്‍ ഒന്ന് മൈക്രോ എസ്‌യുവി സെഗ്‌മെന്റില്‍ തരംഗം സൃഷ്ടിച്ച് എക്സ്റ്റര്‍ ആയിരിക്കും.

അടുത്ത വര്‍ഷം വിപണിയില്‍ എത്താന്‍ പോകുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവായ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റും ഹ്യുണ്ടായിയില്‍ നിന്ന് ആദ്യം ഭാരത് NCAP-ല്‍ പരീക്ഷിക്കുന്ന മോഡലുകളില്‍ ഒന്നായിരിക്കും. ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയും തങ്ങളുടെ കാറുകളുടെ സേഫ്റ്റി പരിശോധിക്കാന്‍ ഇടിക്കൂട്ടില്‍ കയറ്റുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്.

hyundai exter

ഇത് കൂടാതെ ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും തങ്ങളുടെ കാറുകള്‍ ക്രാഷ് ടെസ്റ്റിനയക്കും. ഭാരത് NCAP-ന് കീഴില്‍ വിപണിയില്‍ ലഭ്യമായ വാഹനങ്ങളുടെ ക്രാഷ് സേഫ്റ്റിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതുവഴി ഇന്ന് സുരക്ഷക്ക് പ്രാധാന്യം നല്‍കാണും ഭൂരിഭാഗം കസ്റ്റമേഴ്സിനും മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു.

More from DriveSpark

Article Published On: Thursday, December 14, 2023, 10:47 [IST]
English summary
Bharat ncap to start operations from tomorrow know which models go first for crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X