നിങ്ങളുടെ കാര്‍ സേഫ് ആണോ? കാറുകളുടെ 'ഇന്ത്യന്‍ ഇടിപ്പരീക്ഷ'യെ കുറിച്ചറിയാം...

ചില കാര്‍ നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം 'സേഫ്റ്റി' എന്നത് വെറുമൊരു വാക്കല്ല. അത് അവരുടെ മുഖമുദ്രയാണ്. ഒരു കാര്‍ എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കുന്നത് ക്രാഷ് ടെസ്റ്റ് വഴിയാണ്. ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യയ്ക്ക് സ്വന്തമായി കാര്‍ ക്രാഷ് സേഫ്റ്റി സ്റ്റാര്‍ റേറ്റിംഗ് ലഭിക്കാന്‍ ഒരുങ്ങുകയാണ്.

നമ്മുടെ രാജ്യത്തെ കാറുകള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (Bharat NCAP) വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കാറുകള്‍ ആഗോള ഏജന്‍സിയായ ഗ്ലോബല്‍ NCAP വഴിയാണ് പരീക്ഷിക്കപ്പെടുന്നത്. ഭാരത് NCAP നടപ്പിലാക്കുന്നതിന് മുമ്പേ തന്നെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‌കോഡ, കിയ എന്നിവര്‍ പച്ചക്കൊടി വീശിക്കഴിഞ്ഞു.

citroen c3 crash test

ഭാരത് NCAP ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കും ഓട്ടോമൊബൈല്‍ വ്യവസായത്തിനും എങ്ങനെ പ്രയോജനം ചെയ്യുമെന്ന സംശയം ഒത്തിരി പേര്‍ക്കുണ്ടാകും. എന്താണ് ഭാരത് NCAP എന്നും അത് എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നും അത് എങ്ങിനെയെല്ലാം ഉപഭോക്താക്കള്‍ക്കും ഇന്‍ഡസ്ട്രിക്കും ഗുണകരമാകുന്നുവെന്ന കാര്യങ്ങള്‍ നമുക്ക് നോക്കാം. ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഭാരത് NCAP ഭാവിയില്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന കാറുകളെ നിലവിലുള്ളതിനേക്കാള്‍ സുരക്ഷിതമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇന്ത്യയിലെ പ്രധാന വാഹന നിര്‍മ്മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തത് തന്നെ പ്രതീക്ഷയാണ്. കാര്‍ സേഫ്റ്റി റേറ്റിംഗുകള്‍ ഇപ്പോള്‍ തന്നെ തര്‍ക്ക വിഷയമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. രാജ്യത്ത് വിപണനം ചെയ്യുന്നതിനായി ആഭ്യന്തരമായി നിര്‍മിച്ച കാറുകളാണ് ഇതുവഴി സേഫ്റ്റി ടെസ്റ്റിന് വിധേയമാക്കുന്നത്. രാജ്യത്ത് വാഹനങ്ങള്‍ നിര്‍മ്മിക്കുകയോ വിദേശത്ത് നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന വാഹന നിര്‍മ്മാതാക്കള്‍ സ്വമേധയാ സേഫ്റ്റി ടെസ്റ്റിന് വിധേയരാകേണ്ടി വരും.

skoda slavia volkswagen virtus crash test

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS)-197 അനുസരിച്ചായിരിക്കും ക്രാഷ് ടെസ്റ്റും സേഫ്്റ്റി റേറ്റിംഗുകളും. ഭാരത് NCAP-യെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കരട് വിജഞ്ാപനം പുറത്തുവിട്ടിരുന്നു. വിവിധ സേഫ്റ്റി ഘടകങ്ങള്‍ കണക്കിലെടുത്താണ് ഇത് നടപ്പാക്കുക. കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയിലുള്ള രൂപകല്‍പ്പന, ഘടനാപരമായ സുരക്ഷ, ആക്ടീവ്-പാസീവ് സേഫ്റ്റി അസിസ്റ്റ് ടെക്‌നോളജികള്‍, വാഹനത്തിലെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ എന്നിവ ഇതില്‍ വിലയിരുത്തപ്പെടുന്നു.

ഗ്ലോബല്‍ NCAP അല്ലെങ്കില്‍ യൂറോ NCAP പോലെ ഈ ഘടകങ്ങള്‍ ഒരുമിച്ചായിരിക്കും വാഹനത്തിന്റെ സേഫ്റ്റി റേറ്റിംഗ് നിര്‍ണയിക്കുക. ഇക്കാര്യങ്ങള്‍ അടിസ്ഥാനമാക്കി ഒന്നു മുതല്‍ അഞ്ചു വരെ സ്റ്റാറാണ് കാറുകള്‍ക്ക് ലഭിക്കുക. ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ഫ്രണ്ടല്‍ ഇംപാക്റ്റ് ടെസ്റ്റ്, സൈഡ് ഇംപാക്റ്റ് ടെസ്റ്റ്, പോള്‍ സൈഡ് ഇംപാക്റ്റ് ടെസ്റ്റ് എന്നീ നടത്തേണ്ട മൂന്ന് ക്രാഷ്ടെസ്റ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും റേറ്റിംഗ് നിശ്ചയിക്കുക.

ഭാരത് NCAP സേഫ്റ്റി ടെസ്റ്റിനായി വാഹനങ്ങള്‍ കൈമാറാന്‍ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കും. കാര്‍ നിര്‍മാതാക്കള്‍ക്ക് വാഹനങ്ങള്‍ നേരിട്ട് നല്‍കാനും സാധിക്കും. ഏതൊക്കെ കാറുകള്‍ ആയിരിക്കും ക്രാഷ് ടെസ്റ്റിന് വിധേയമാക്കുക എന്ന സംശയം നിങ്ങള്‍ക്ക് ബാക്കിയായിരിക്കും. 3.5 ടണ്ണില്‍ താഴെ ഭാരമുള്ള M1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് NCAP ബാധകമാകുമെന്ന് കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. പരമ്പരാഗത പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്ക് പുറമെ സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളും ഭാരത് NCAP-ന് കീഴില്‍ പരീക്ഷിക്കും. നിലവില്‍ തങ്ങളുടെ കാറുകള്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിംഗിന് അയക്കുന്നത് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്ക് വലിയ ചെലവുണ്ടാക്കുന്നുണ്ട്. താരതമ്യേന ചെലവ് കുറവായതിനാല്‍ ഭാരത് NCAP ആഭ്യന്തര വാഹന നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനങ്ങള്‍ മൈലേജിനേക്കാള്‍ സേഫ്റ്റിക്ക് പ്രാധാന്യം നല്‍കുന്നുവെന്നാണ് അടുത്തിടെ പുറത്ത് വന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് സ്വന്തമായി ഒരു ഇടിപ്പരീക്ഷ കൂടി വരുന്നതോടെ വാഹന നിര്‍മാതാക്കള്‍ക്കിടയില്‍ മികച്ച സുരക്ഷയുള്ള കാര്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഒരു സൗഹൃദ മത്സരം നടക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം തന്നെ സുരക്ഷിതമായ കാറുകള്‍ വരുന്നത് ഇന്ത്യയുടെ കയറ്റുമതി യോഗ്യത വര്‍ധിപ്പിക്കുകയും ഓട്ടോ ഇന്‍ഡസ്ട്രിക്ക് അത് കരുത്താകുകയും ചെയ്യും.

More from DriveSpark

Article Published On: Monday, July 17, 2023, 15:00 [IST]
English summary
Bharat ncap to test vehicles from this day everything you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X