DRISHYAM 3 റിലീസിന് മുൻപേ കാരവാൻ! ഹിറ്റ് ഡയറക്ടറിൻ്റെ യാത്ര ഇനി കൂടുതൽ ആഡംബരമാകും

മലയാള സിനിമ മേഖലയിൽ കാരവാൻ തരംഗം പണ്ട് മുതലേ ഉളളതാണ്. സൂപ്പർസ്റ്റാറുകൾ കാരവാൻ സ്വന്തമാക്കുക എന്നത് വലിയ കാര്യമല്ലെങ്കിലും സംവിധായകൻ ഒരു കാരവാൻ സ്വന്തമാക്കുന്നത് വലിയ കാര്യം തന്നെയാണ് കേട്ടോ. മലയാള സിനിമയിലെ ഹിറ്റ്മേക്കർ സംവിധായകൻ ജിത്തു ജോസഫ് ഇനി ലൊക്കേഷനുകളിലേക്ക് എത്തുന്നത് തൻ്റെ പുത്തൻ കാരവാനിലായിരിക്കും. ഭാരത് ബെൻസ് 1017 CHS മോഡലിൻ്റെ ഷാസി സ്വന്തമാക്കിയിരിക്കുകയാണ് ജിത്തു. കാരവാൻ ആപ്ലിക്കേഷനിലാണ് വാഹനം ഡെലിവെറിയെടുത്തിരിക്കുന്നത്. കാരവാൻ മോഡലിന് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന ഷാസിയാണ് 1017 CHS .

ദീർഘദൂര യാത്രകളും ഏത് മോശം റോഡ് സാഹചര്യങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ശക്തമായ ഷാസിയാണ് ഇതിന്റെ പ്രധാന സവിശേഷത. ഇന്ത്യൻ സിനിമാ മേഖലയിൽ, പ്രത്യേകിച്ച് വലിയ ബജറ്റ് ചിത്രങ്ങളിൽ, കാരവാനുകൾ ഒരു സ്റ്റാറ്റസ് സിംബലും ആവശ്യകതയും ആയി മാറിയിട്ടുണ്ട്. ദീർഘമായ ഷൂട്ടിംഗ് ഷെഡ്യൂളുകൾ, ഔട്ട്ഡോർ ലൊക്കേഷനുകൾ, എന്നിവയ്ക്കെല്ലാം കാരവാനുകൾ ആവശ്യമായി.

jeethu joseph buys bharatbenz 1017 chasis

ഈ മോഡലിൽ ലഭിക്കുന്നത് 4 സിലിണ്ടർ, 3.9 ലിറ്റർ ഡീസൽ എഞ്ചിൻ ആണ്. ഏകദേശം 170 hp കരുത്തും ഉയർന്ന ടോർക്കും നൽകുന്ന ഈ എഞ്ചിൻ, പൂർണ്ണമായും ലോഡുള്ള അവസ്ഥയിലും സ്മൂത്ത് ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു. ഹൈവേയും കഠിനമായ റോഡുകളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് 1017 CHS-നെ വ്യത്യസ്തമാക്കുന്നത്.

കാരവാൻ മാത്രമല്ല, മൊബൈൽ മെഡിക്കൽ യൂണിറ്റ്, മൊബൈൽ സ്റ്റുഡിയോ, മൊബൈൽ ഓഫീസ്, സ്പെഷ്യൽ ട്രാൻസ്പോർട്ട് ബോഡി തുടങ്ങിയ ആവശ്യങ്ങൾക്കും ഭാരത് ബെൻസ് 1017 CHS ഉപയോഗിക്കാൻ സാധിക്കും. വിവിധ ബോഡി ബിൽഡർമാർക്ക് അനുയോജ്യമായ രീതിയിൽ പല വ്യത്യസ്ത ബോഡികൾ നിർമിക്കുന്നുണ്ട്.

jeethu joseph buys bharatbenz 1017 chasis

ഇതിന് മുന്നേ പുതിയ കാരവാൻ സ്വന്തമാക്കിയത് സൂപ്പർസ്റ്റാർ മമ്മൂട്ടിയായിരുന്നു. ഏറ്റവും മികച്ച ഇൻ്റീരിയറാണ് കാരവാനിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് മുറികളുള്ള ഈ വാഹനത്തിന്റെ ബെഡ്‌റൂമും വിസിറ്റിങ് റൂമും വാഹനത്തിന് പുറത്തേക്ക് നീട്ടാൻ സാധിക്കുന്നതാണ്. വാഹനം നിര്‍ത്തിയിട്ടതിന് ശേഷം റൂമുകളുടെ വലിപ്പം ആവശ്യത്തിനനുസരിച്ച് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. കലഹാരി ഗോള്‍ഡ് നിറമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

അത് പോലെ തന്നെയാണ് എക്സ്റ്റീരിയര്‍ ഡിസൈനിലും പുതുമ നൽകി തന്നെയാണ് ഓജസ് കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇല്ലുമിനേറ്റ് ചെയ്യുന്ന എം ലോഗോയാണ് മുന്നിലെ പ്രധാന ആകര്‍ഷണമായി എടുത്തു പറയേണ്ടത്. അതിനൊപ്പം തന്നെ പിന്നിലും എം ലോഗോ നല്‍കിയിട്ടുണ്ട്. പുത്തൻ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, വോള്‍വോയുടെ റിയര്‍വ്യൂ മിററുകള്‍, കണക്ടഡ് എല്‍ഇഡി ടെയ്ല്‍ലാമ്പ്, സിസിടിവി ക്യാമറകള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ വേറിട്ടു നിർത്തുന്നത്.

jeethu joseph buys bharatbenz 1017 chasis

ഓജസ് ഓട്ടോമൊബൈല്‍സാണ് താരത്തിന് വേണ്ടിയുളള കാരവാൻ നിർമിച്ചിരിക്കുന്നത്. ഇതിന് മുൻപും താരത്തിൻ്റെ കാരവാൻ ഇവർ തന്നെയാണ് നിർമിച്ചിരുന്നത്. സുരേഷ് ഗോപിയുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനുകളും കാരവാനിൽ വരുത്തിയിട്ടുണ്ട്. പേള്‍ വൈറ്റ് നിറമാണ് സുരേഷ് ഗോപിയുടെ കാരവാന് നൽകിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിൽ എല്ലാം ബ്ലാക്ക് ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 15, 2026, 9:40 [IST]
English summary
Bharatbenz 1017 chs caravan delivery jeethu joseph malayalam drishyam 3 director
കൂടുതല്‍... #celebrity car #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X