4000 കോടിയുടെ ബിസിനസ് സാമ്രാജ്യം; ബിസിനസുകാർക്കിടയിലെ വാഹനപ്രേമി സ്വന്തമാക്കിയ ആഡംബര എസ്‌യുവി കണ്ടോ

ഭീമ ഗ്രൂപ്പ് എന്ന് കേൾക്കാത്തവരായി ആരും തന്നെ കാണില്ല. ലോകത്താകമാനം പടർന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ഇത്.4000 കോടിയുടെ ആസ്തിയുണ്ട് ഭീമ ഗ്രൂപ്പിന്. ചെയർമാൻ ബി ഗോവിന്ദൻ ബിസിനസുകാർക്കിടിയിലെ ഒരു വണ്ടിപ്രാന്തൻ ആണെന്ന് പറയാതിരിക്കാൻ പറ്റില്ല.കാരണം പല വിശേഷപ്പെട്ട വാഹനങ്ങളും അദ്ദേഹത്തിൻ്റെ ഗാരേജിലുണ്ട്. ഇപ്പോഴിതാ പുതിയ ബിഎംഡബ്ല്യു X1 സ്വന്തമാക്കിയിരിക്കുകയാണ്.തിരുവന്തപുരത്തെ ബിഎംഡബ്ല്യുവിൻ്റെ ഇവിഎം ഷോറൂമിൽ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഡെലിവറി വീഡിയോ ഡീലർഷിപ്പ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ
അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

X1 sDrive18i പെട്രോൾ, X1 sDrive18d ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന മോഡലിന് 49.90 ലക്ഷം മുതൽ 52.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലാണ് ഈ എസ്‌യുവി. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്ത് വലിയ കിഡ്‌നി ഗ്രിൽ, മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇൻസേർട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

4000

വശങ്ങളിലേക്ക് വന്നാൽ ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് എസ്‌യുവിയുടെ സവിശേഷത. കൂടാതെ കിടിലൻ 18 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോൾ സംഗതി കളറാവും. പിൻഭാഗത്ത് സ്ലിം റാപ്പറൗണ്ട് എൽഇഡി ടെയിൽ-ലാമ്പുകളും ബമ്പറിൽ സിൽവർ ഇൻസെർട്ടുകളുള്ള ഒരു സ്‌കൾപ്പ്ഡ് ടെയിൽ ഗേറ്റുമാണ് ബിഎംഡബ്ല്യു X1 എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്. ആഡംബരം കൂട്ടാൻ M സ്‌പോർട്ട് വേരിയൻ്റുകളിലെ ബമ്പറുകൾക്ക് സ്‌പോർട്ടിയർ ഡിസൈനും കൊടുത്തിട്ടുണ്ട്.

ഇന്റീരിയറിലേക്ക് കയറിയാലും സംഗതി കിടിലമാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.70 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12 സ്പീക്കർ ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്, ഡ്യുവൽ സോൺ എസി, ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഓട്ടോമാറ്റിക് ടെയിൽഗേറ്റ് ഓപ്പറേഷൻ, പാർക്കിംഗ് അസിസ്റ്റ് എന്നിവയെല്ലാം ഗോവിന്ദൻ്റെ പുത്തൻ ബിഎംഡബ്ല്യുവിലുണ്ട്.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് X1 എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. ആദ്യത്തെ 1.5 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റിന് 136 bhp പവറിൽ പരമാവധി 230 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് 2.0 ലിറ്റർ, ഫോർ സിലിണ്ടർ ഡീസലിന് 150 bhp കരുത്തിൽ 360 Nm torque നൽകാനാ*വും. പെട്രോൾ യഎഞ്ചിൻ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുമ്പോൾ ഡീസലിൽ 7-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കാണ് ലഭിക്കുക.

ലോകത്തെ തന്നെ എണ്ണപ്പെട്ട ആഡംബര കാറുകൾ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള ഈ സ്വർണവ്യാപാരിയുടെ ഗരാജ് കണ്ടാൽ ആരായാലും ഒന്ന് വായ പൊളിച്ച് പോവും. നമ്മുടെ റോഡുകളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന മസെരാട്ടിയുടെ ആഡംബര കാർ അദ്ദേഹത്തിൻ്റെ പക്കലുണ്ട്. ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാൻ, സിഗ്നേച്ചർ ബ്രോൺസ് കളർ ഓപ്ഷനിലുള്ള റേഞ്ച് റോവർ എസ്‌യുവിയുടെ 3.0 ലിറ്റർ LWB SV വേരിയൻ്റും ഗാരേജിലുണ്ട്.

4000

503 bhp കരുത്തിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. LWB SV വേരിയന്റിന് ഏകദേശം 4.78 കോടി രൂപയാണ് എക്സ്ഷോറൂം വരുന്നത്. ഒരു വെളുത്ത റോൾസ് റോയ്സ് കലിനൻ,മെർസിഡീസ് മെയ്ബാക്ക് GLS600 എസ്‌യുവിയും കേരളത്തിലെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DBX എസ്‌യുവിയുമാണ് ഭീമ ഗോവിന്ദന്റെ പോർച്ചിൽ കിടക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

4000

More from DriveSpark

Article Published On: Friday, February 14, 2025, 20:19 [IST]
English summary
Bhima group chairman b govindan brings home new bmw x1 delivery video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X