വില സ്വർണത്തോട് മുട്ടി നിൽക്കും! റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി ഭീമ എംഡി

കേരളത്തിൽ ഇപ്പോൾ റേഞ്ച് റോവറിൻ്റെ മോഡലുകൾക്ക് നല്ല കാലമാണ് എന്നാണ് തോന്നുന്നത്. സെലിബ്രിറ്റികളും പ്രമുഖ വ്യവസായികളും ഇപ്പോൾ പുതിയ വാഹനം വാങ്ങുന്ന തിരക്കിലാണല്ലോ. റേഞ്ച് റോവറിൻ്റെ ഏറ്റവും മികച്ചതും ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലമുമാണ് ഓട്ടോബയോഗ്രഫി. അടുത്തിടെയാണ് നടൻ ടൊവിനോ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയത്. ഇപ്പോഴിതാ ഭീമ ജ്വല്ലറിയുടെ മാനേജിങ്ങ് ഡയറക്ടറായ സുഹാസ് പുത്തൻ റേഞ്ച് റോവർ ഭീമനെ വീട്ടിലെത്തിച്ചിരിക്കുകയാണ്. ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം.

ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.

നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് സ്വർണഭീമൻമാർ സ്വന്തമാക്കി വാഹനത്തിൽ വരുന്നത്.

13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഭീമ ഗ്രൂപ്പിൻ്റെ മാനേജിങ്ങ് ഡയറക്ടറുമാരിലൊരാളായ ബി ഗോവിന്ദൻ വലിയൊരു വാഹന പ്രേമിയാണ്. അദ്ദേഹത്തിൻ്റെ ഗാരേജിലുളളത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാറുകളാണ്. നമ്മുടെ റോഡുകളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന മസെരാട്ടിയുടെ ആഡംബര കാർ അദ്ദേഹത്തിൻ്റെ പക്കലുണ്ട്. ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാൻ, സിഗ്നേച്ചർ ബ്രോൺസ് കളർ ഓപ്ഷനിലുള്ള റേഞ്ച് റോവർ എസ്‌യുവിയുടെ 3.0 ലിറ്റർ LWB SV വേരിയൻ്റും ഗാരേജിലുണ്ട്.

503 bhp കരുത്തിൽ 700 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. LWB SV വേരിയന്റിന് ഏകദേശം 4.78 കോടി രൂപയാണ് എക്സ്ഷോറൂം വരുന്നത്. ഒരു വെളുത്ത റോൾസ് റോയ്സ് കലിനൻ,മെർസിഡീസ് മെയ്ബാക്ക് GLS600 എസ്‌യുവിയും കേരളത്തിലെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DBX എസ്‌യുവിയുമാണ് ഭീമ ഗോവിന്ദന്റെ പോർച്ചിൽ കിടക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 24, 2025, 14:48 [IST]
English summary
Bhima jewellery managing director suhas brings home new range rover autobiography
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X