മെയ്ക്ക് എ സീനാണോ എന്തോ; ഓടിക്കൊണ്ടിരിക്കുന്ന കാറിൻ്റെ റൂഫിൽ ഡാൻസ് കളിച്ച് യുവാവ് അറസ്റ്റിൽ
കാറിൻ്റെ ഉളളിലും മുകളിലും പലതരം കോപ്രായങ്ങൾ കാണിച്ച് വൈറലായ വീഡിയോകളെ കുറിച്ച് നമ്മൾ പരാമർശിച്ചിട്ടുണ്ട്, അത് പോലെ ഒരെണ്ണം ആണ് ഇപ്പോക്ഷ ഭോപ്പാലിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന സെഡാൻ കാറിൻ്റെ മുകളിൽ നിന്നുകൊണ്ട് ഡാൻസ് കളിക്കുന്ന യുവാവിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായതും അവസാനം ഡാൻസർ പൊലീസ് കസ്റ്റഡിയിലായതും.
രാത്രിയില്‍ ചിത്രീകരിച്ച വിഡിയോയിലുള്ള യുവാവ് സണ്‍ഗ്ലാസും കയ്യില്‍ സിഗരറ്റുമായിട്ടാണ് ഉച്ചത്തിലുള്ള പാട്ടിനൊപ്പിച്ച് കാറിനു മുകളില്‍ നിന്ന് ഡാൻസ് കളിക്കുന്നത്. ഒരു ഫ്‌ളൈ ഓവറിന് മുകളിലൂടെ കാര്‍ നീങ്ങുമ്പോള്‍ മറ്റൊരു കാറിലെ ഇവരുടെ കൂടെയുളള സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവാവ് ഡാന്‍സ് കളിക്കുന്ന കാറിലെ പിന്നിലെ ഡോര്‍ തുറന്ന് മറ്റൊരാളും പുറത്തുവരുന്നതും വീഡിയേയായിൽ കാണാം. കാറിനുള്ളിലിരിക്കുന്നവരും സിഗരറ്റ് വലിച്ച് ഡാന്‍സ് ചെയ്യുകയാണ്.

കാറിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല വഴിയിലൂടെ നടന്ന് പോകുന്നവർക്കും കൂടി അപകടം ഉണ്ടാക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തികൾ. ഭോപ്പാൽ മുഖ്യമന്ത്രിക്കും, ട്രാഫിക് പൊലീസിനും ടാഗ് ചെയ്തുകൊണ്ടാണ് മാധ്യമപ്രവർത്തകർ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെ വിവാദ വീഡിയോക്കെതിരെ നിയമനടപടിയും എടുക്കുകയുടെ ചെയ്തു. ഇക്കാര്യം ഭോപാല്‍ ട്രാഫിക് ഡിസിപി തന്നെ പിന്നീട് ട്വീറ്റു ചെയ്ത് അറിയിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെടുന്ന വെള്ള ഹോണ്ട സിറ്റിയും ചാര നിറത്തിലുള്ള മാരുതി സുസുക്കി ബലേനോയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിഡിയോയിലുള്ള നാലു യുവാക്കള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും യുവാക്കളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഗോവയിൽ കാറിൻ്റെ നാല് ഡോറുകളും ചുറന്ന് വാഹനമോടിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാറിൻ്റെ നാല് ഡോറുകളും തുറന്ന് ഹൈവേയിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ച ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയിലെടുത്തു. മാരുതി റിറ്റ്സിൽ സഞ്ചരിച്ച് ഇവരുടെ പിന്നിലുളള വാഹനത്തിൽ യാത്ര ചെയ്തവരാണ് വീഡിയോ പകർത്തിയത്. ഗോവയിലെ പോർവോറിമിൽ ദേശീയ പാതയിലായിരുന്നു സംഭവം. വീഡിയോ വൈറലായതോടെയാണ് ഗോവ പോലീസ് അന്വേഷണം ആരംഭിക്കുകയും കാറിന്റെ ഡ്രൈവറെയും ഉടമയെയും കണ്ടെത്തുകയും ചെയ്തത്.
ഡ്രൈവർ ഫാഹിദ് ഹമാസയെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നോർത്ത് ഗോവ പോലീസ് സൂപ്രണ്ട്, കുറ്റവാളികളുടെ ചിത്രങ്ങൾ ഔദ്യോഗികമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും, അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എന്ന് അറിയിക്കുകയും ചെയ്തു. പ്രതികൾ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ ഇത്തരം പ്രവർത്തികൾ സ്വബോധത്തോടെ ആരെങ്കിലും ചെയ്യുമോ.
പിന്നിലെ ഡോർ അടഞ്ഞ് പോകാതിരിക്കാൻ കൈകൊണ്ട് പിടിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. അപ്പോൾ പിന്നിലും ആളുകൾ ഇരിപ്പുണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും. അത് മാത്രമല്ല വാഹനം പെട്ടെന്ന് യു-ടേൺ എടുക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. റിറ്റ്സിൻ്റെ പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റബെൽറ്റ് ധരിച്ചിട്ടില്ല എന്ന് വേണം മനസിലാക്കാൻ. വലിയ അപകടമാണ് സംഭവിക്കാതിരുന്നത്.
സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ് ദമ്പതികൾ കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നത്. പക്ഷേ യുവതി ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തിരിഞ്ഞു ഇരുന്ന് കൊണ്ട് കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്നത് അപൂർവമല്ലേ. ഉത്തർപ്രദേശിലുളള ദമ്പതികൾ പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ വൈറലാണ്. അത് മാത്രമല്ല മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്ന രണ്ട് പേരും ഹെൽമറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ധരിച്ചിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം.
വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.
ഡ്രൈവിംഗില്‍ ശ്രദ്ധ തെറ്റിക്കുന്ന മറ്റ് പരിപാടികള്‍ ഒന്നും ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു മര്യാദ. സ്റ്റിയറിംഗ് വീല്‍ കൈയ്യിലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മ്യൂസിക് പ്ലെയര്‍ ക്രമീകരിക്കുക എന്നീ ശീലങ്ങള്‍ പിന്തുടരുന്നത് നന്നല്ല. അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്കുകളും കൂടും. അതിനാല്‍ ട്രാഫിക് ബ്ലോക്കുകളില്‍ ക്ഷമശീലം ഉണ്ടായിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ ക്ഷമ നശിച്ച് നിയമലംഘനം നടത്തുന്നത് ഒരിക്കലും നന്നല്ല. അതുപോലെ തന്നെ വാഹനവുമായി പുറത്തിറങ്ങുന്ന ഒരാള്‍ പാര്‍ക്കിംഗില്‍ നന്നായി ശ്രദ്ധിക്കണം. വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ലെയ്‌നുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക.


Click it and Unblock the Notifications








