നാദിറയുടെ ജീവിതം പച്ചപിടിച്ചു! അധ്വാനിച്ച് വാങ്ങിയ കാര്‍ കണ്ടോ?

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 5-ലെ ശ്രദ്ധേയായ മത്സരാര്‍ത്ഥിയായിരുന്നു നാദിറ മെഹ്‌റിന്‍. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് വിജയിച്ച് സീസണിലെ ആദ്യ ഫൈനലിസ്റ്റായി മാറിയ നാദിറ ട്രാന്‍ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ അഭിമാനമായി മാറിയിരുന്നു. മണി ബോക്‌സ് ടാസ്‌കില്‍ പങ്കെടുത്ത് ഏഴര ലക്ഷം രൂപയുടെ പണപ്പെട്ടിയുമായി പുറത്തിറങ്ങിയ നാദിറക്ക് ഷോ ഒരുപാട് നേട്ടങ്ങളാണ് സമ്മാനിച്ചത്. തന്റെ കുടുംബവുമായി വീണ്ടും ഒത്തൊരുമിക്കാന്‍ സാധിച്ചുവെന്നതാണ് അതില്‍ ഒന്ന്. ബിഗ് ബോസ് അവസാനിച്ച ശേഷം സിനിമകളില്‍ ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട നാദിറ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ 6-ന്റെ സമയത്ത് ഷോയെ കുറിച്ചുള്ള കണ്ടന്റുകള്‍ സ്ഥിരമായി നാദിറയുടെ ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ നാദിറ പ്രധാന വേഷത്തില്‍ എത്താന്‍ പോകുന്ന ഒരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ ജീവിതത്തില്‍ നേട്ടത്തിന്റെ പടികള്‍ ചവിട്ടിക്കയറുന്ന നാദിറ ജീവിതത്തില്‍ താന്‍ സ്വരുക്കൂട്ടി വെച്ച സമ്പാദ്യം ഉപയോഗിച്ച് ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഒരു സ്വപ്‌നം സാക്ഷാത്കരിച്ച വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.

nadira mehrin nissan micra

സ്പ്രിംഗ് ഗ്രീന്‍ നിറത്തിലുള്ള നിസാന്‍ മൈക്രയാണ് നാദിറ വാങ്ങിയിരിക്കുന്നത്. വാങ്ങുന്ന സമയത്ത് കാറിന്റെ കണ്ടീഷന്‍ മാറ്റി സെറാമിക് കോട്ടിംഗ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. വ്യത്യസ്ത നിറം തിരഞ്ഞെടുത്തത് എല്ലാവരും ശ്രദ്ധിക്കാനാണെന്നും, ഇപ്പോള്‍ യാത്ര ചെയ്യാന്‍ ഒരു കാര്‍ അത്യാവശ്യമായി വന്നതിനാലാണ് ഇത് വാങ്ങിയതെന്നും നാദിറ പറഞ്ഞു. തന്റെ ഇഷ്ട കാറിനെ കുറിച്ചും നാദിറ ഉള്ളുതുറന്നു.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്‍ മിനി കൂപ്പര്‍ ആണെന്നും വീടുപണിയൊക്കെ നടക്കുന്നതിനാല്‍ ഇപ്പോള്‍ അത് വാങ്ങാനുള്ള സാമ്പത്തികമില്ലെന്നും എന്നാല്‍ മിനി കൂപ്പര്‍ താന്‍ സ്വന്തമാക്കുമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. നാദിറ വാങ്ങിയ കാറിനെ കുറിച്ച് പറയുമ്പോള്‍ കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിലെ ഒരു സുപരിചിത നാമമായിരുന്നു നിസാന്‍ മൈക്ര. 2010-ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഈ കാര്‍ ഒരു പതിറ്റാണ്ടിലധികം ഇന്ത്യയില്‍ വില്‍പ്പനയിലുണ്ടായിരുന്നു.

nadira mehrin nissan micra

ഡിമാന്‍ഡ് കുറഞ്ഞതും ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ 2020 മെയ് മാസം കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ ഈ മോഡലിന് തരക്കേടില്ലാത്ത മാര്‍ക്കറ്റുണ്ട്. നിസാന്‍ മൈക്ര അതിന്റെ സെഗ്മെന്റിലെ മനോഹരമായ ഹാച്ച്ബാക്കുകളില്‍ ഒന്നാണ്, മാത്രമല്ല ഇത് ഇപ്പോഴും വളരെ സ്‌റ്റൈലിഷായി കാണപ്പെടുന്നു.

ഫോളോ-മീ-ഹോം ഫംഗ്ഷനോടുകൂടിയ ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും അതിലേറെയുമുള്ള ഫീച്ചറുകളും 2017 മൈക്രക്ക് ഫെയ്‌സ്‌ലിഫ്റ്റിലൂടെ ലഭിച്ചിരുന്നു. മൈക്ര തികച്ചും വിശാലമായ അകത്തളമുള്ള ഒരു ഹാച്ച്ബാക്ക് ആണ്. നാല് മുതിര്‍ന്നവര്‍ക്ക് ഇതില്‍ സുഖമായി യാത്രചെയ്യാന്‍ കഴിയും. വാസ്തവത്തില്‍, നിങ്ങള്‍ക്ക് ലഭിക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി മൈക്ര പിന്നില്‍ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളും വാഗ്ദാനം ചെയ്യുന്നു. 251 ലിറ്ററാണ് ഈ കാറിന്റെ ബൂട്ട് കപ്പാസിറ്റി. എതിരാളിയായ മാരുതി സ്വിഫ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ചെറുതാണ്.

nadira mehrin nissan micra

XL (O) CVT, XL (O), XV CVT, XV എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിസാന്‍ മൈക്ര വാഗ്ദാനം ചെയ്തത്. 75 bhp പവറും 104 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 65 bhp പവറും 120 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും ഉള്‍പ്പെടെ രണ്ട് പവര്‍ട്രെയിനുകളോടെയാണ് മോഡല്‍ ലഭ്യമായിരുന്നത്.

പെട്രോള്‍ മോട്ടോറും ഡീസല്‍ മില്ലും യഥാക്രമം ഒരു CVT , 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കി. കാറിന്റെ മൊത്തത്തിലുള്ള ബില്‍ഡ് ക്വാളിറ്റി മികച്ചതാണെന്ന് മാത്രമല്ല വര്‍ഷങ്ങള്‍ക്ക് ശേഷവും നന്നായി നിലനിര്‍ത്തുന്നു. നിങ്ങള്‍ ഒരു യൂസ്ഡ് നിസാന്‍ മൈക്ര വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ മനസ്സില്‍ വെക്കണം.

നിസാന്‍ മൈക്ര 2020 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്താത്ത സാഹചര്യത്തില്‍ പാര്‍ട്‌സുകളുടെ ലഭ്യത ഭാവിയില്‍ ഒരു പ്രശ്നമായേക്കാം. മൈക്രയുടെ ക്യാബിന്‍ വിശാലമാണെങ്കിലും അതിന്റെ സ്‌റ്റൈലിംഗും ഡിസൈനും കാലഹരണപ്പെട്ടതായി തോന്നിയേക്കാം. മാത്രമല്ല ഇന്ധനക്ഷമതയാണ് മറ്റൊരു സംഗതി. കാറിന്റെ മാനുവല്‍ വേരിയന്റുകള്‍ മാന്യമായ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഓട്ടോമാറ്റിക് പതിപ്പിന്റെ ഇന്ധനക്ഷമത ഒറ്റ അക്ക നമ്പറുകളിലേക്ക് വരെ പോകാം.

More from DriveSpark

Article Published On: Thursday, July 18, 2024, 14:45 [IST]
English summary
Big boss fame nadira mehrin buys nissan micra details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X