പ്രതിശ്രുത വരന് വില കൂടിയ കാർ സമ്മാനിച്ച് ബിഗ്‌ബോസ് താരം! ഇനി കല്ല്യാണം...
മലയാളം ഉള്‍പ്പെടെ 7 ഭാഷകളില്‍ ജനപ്രിയമായ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ ആറാം സീസണ്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ബിഗ്‌ബോസ് വളരെ ജനപ്രിയമാണ്. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ഓഡിഷനും അഭിമുഖവുമെല്ലാം നടത്തിയാണ് ഷോയിലെ മത്സരാര്‍ത്ഥിയായി തെരഞ്ഞെടുക്കുന്നത്. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനും ഷോ കൂടുതല്‍ കളറാക്കാനും വേണ്ടി സിനിമ, സീരിയല്‍ താരങ്ങളെ ഓരോ സീസണിലും അണിയറ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. അത് എല്ലാ ഭാഷകളിലും അങ്ങനെ തന്നെയാണെന്നാണ് കരുതുന്നത്.
തെലുഗു ബോസ് ഏഴാം സീസണിൽ പങ്കെടുത്ത് അംഗീകാരം നേടിയ താരമായിരുന്നു ശോഭ ഷെട്ടി. 'കാര്‍ത്തികദീപം' എന്ന സീരിയലില്‍ മോനിറ്റ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഇവര്‍ തെലുഗു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സീരിയല്‍ കൂടാതെ ഒന്ന് രണ്ട് സിനിമകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. ബിഗ്‌ബോസ് ഷോയില്‍ പങ്കെടുക്കുന്നത് ചിലരുടെ ഇമേജിനെ നന്നായി ബാധിക്കാറുണ്ട്.

ചിലര്‍ പുറത്തുള്ള നെഗറ്റീവ് ഇമേജ് പാടെ മാറ്റി ഹേറ്റേഴ്‌സിനെ വരെ ഫാന്‍സാക്കി മാറ്റിയ ചരിത്രമുണ്ട്. മലയാളം ബിഗ്‌ബോസ് സീസണ്‍ 5 വിജയിയായ അഖില്‍ മാരാര്‍ ഒരു ഉദാഹരണമാണ്. എന്നാല്‍ ബിഗ്‌ബോസിലെ പങ്കാളിത്തം കൊണ്ട് നെഗറ്റീവ് ഇമേജാണ് ശോഭക്ക് സമ്പാദിക്കാന്‍ സാധലിച്ചത്. നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ഷോയിലൂടെ അവര്‍ പ്രശസ്തയായി. ബിഗ്‌ബോസ് ഹൗസില്‍ വെച്ചാണ് ശോഭ ഷെട്ടി തന്റെ പ്രണയത്തെക്കുറിച്ച് ഉള്ളുതുറന്നത്. അടുത്തിടെ ശോഭയുടെ വിവാഹനിശ്ചയവും കഴിഞ്ഞു.
'കാര്‍ത്തികദീപം' എന്ന സീരിയലില്‍ കൂടെ അഭിനയിച്ച നടന്‍ യശ്വന്താണ് ശോഭയുടെ പ്രതിശ്രുത വരന്‍. ഇപ്പോള്‍ യശ്വന്തിന് പിറന്നാള്‍ സമ്മാനമായി ഒരു മഹീന്ദ്ര എസ്‌യുവി സമ്മാനിച്ചിരിക്കുകയാണ് നടി. മഹീന്ദ്രയുടെ മുന്‍നിര മോഡലായ XUV700 ആണ് ശോഭ ഗിഫ്റ്റായി നല്‍കിയത്. മുന്‍കൂട്ടി ബുക്ക് ചെയ്ത കാര്‍ ജന്മദിനത്തോട് അനുബന്ധിച്ച് ഡെലിവറി ചെയ്യുകയായിരുന്നു. യശ്വന്തിനെയും കുടുംബാംഗങ്ങളെയും ഷോറൂമിലെത്തിച്ച് എല്ലാവരുടെയും സാന്നിധ്യത്തില്‍ കാറിന്റെ താക്കോല്‍ കൈമാറിയത്.

ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പുത്തന്‍ കാര്‍ വാങ്ങിയ കപ്പിള്‍സിന് നെറ്റിസണ്‍സ് കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേരുകയാണ്. ശോഭ യശ്വന്തിന് സമ്മാനമായി നല്‍കിയ മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഏത് വേരിയന്റാണെന്ന് കംത്യമായി അറിയില്ല. മഹീന്ദ്ര XUV500 എന്ന കാറിന്റെ പിന്‍ഗാമിയായി 2021 ഓഗസ്റ്റില്‍ അരുങ്ങറിയ ഈ കാര്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഒന്നാണ്.
മൂന്ന് വര്‍ഷത്തോളമായി മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് XUV700. 13.99 ലക്ഷം മുതല്‍ 26.99 ലക്ഷം വരെയാണ് നിലവില്‍ ഈ കാറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. XUV700 ആണ് നിലവില്‍ മഹീന്ദ്രയുടെ ഏറ്റവും വില കൂടിയ കാര്‍. മിഡ്നൈറ്റ് ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, നേപ്പാളി ബ്ലാക്ക്, ഡാസ്ലിംഗ് സില്‍വര്‍, റെഡ് റേജ്, എവറസ്റ്റ് വൈറ്റ് എന്നിങ്ങനെ 6 വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ കാര്‍ തെരഞ്ഞെടുക്കാം.

മഹീന്ദ്ര XUV700, പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വണ്ടി വാങ്ങാന്‍ പറ്റും. എസ്‌യുവിയുടെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.
8-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7-ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകളില്‍ യുഎസ്ബി പോര്‍ട്ടുകള്‍, 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, മടക്കാവുന്ന സ്റ്റിയറിംഗ് വീല്‍, റിയര്‍ എസി വെന്റുകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎമ്മുകള്‍ എന്നിവ കാറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ലെവല്‍-2 ADAS ടെക്‌നോളജി, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക് എന്നിവയാണ് എസ്‌യുവിയിലെ നൂതന സവിശേഷതകള്‍.
അടുത്തിടെ വില്‍പ്പന വര്‍ധിപ്പിക്കാനായി XUV700 എസ്യുവിയുടെ MX 7-സീറ്റര്‍, AX5 S, ബ്ലേസ് എഡിഷന്‍, ബേസ്-സ്‌പെക്ക് MX ഓട്ടോമാറ്റിക് എന്നിങ്ങനെ പുത്തന്‍ വേരിയന്റുകള്‍ അവതരിപ്പിച്ചിരുന്നു. ബ്ലേസ് മോഡല്‍ 2,500 യൂണിറ്റുകള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മഹീന്ദ്ര എസ്‌യുവിക്ക് കുറഞ്ഞ വിലയില്‍ ഒരു ഓട്ടോമാറ്റിക് വേരിയന്റ് സമ്മാനിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അധികം വൈകാതെ XUV700 ഫെയ്‌സ്‌ലിഫ്റ്റും വിപണിയില്‍ എത്തിയേക്കും. മുഖംമിനുക്കിയെത്തുന്ന എസ്‌യുവിയുടെ ടെസ്റ്റ് മ്യൂളുകള്‍ അടുത്തിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.


Click it and Unblock the Notifications








