ബിഗ്‌ബോസില്‍ കയറിക്കിട്ടിയാല്‍ കുടുംബം രക്ഷപ്പെട്ടു! ലക്ഷങ്ങളുടെ ഇവി വാങ്ങി സെലിബ്രിറ്റി 'പുരോഹിതൻ'

ലോകത്തെ വിവിധ രാജ്യങ്ങളില്‍ വിജയമായ ശേഷം ഇന്ത്യയിലെത്തിയ ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഡച്ച് റിയാലിറ്റി ഷോയായ ബിഗ് ബ്രദറില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇന്ത്യയില്‍ ബിഗ് ബോസ് ആദ്യം തുടങ്ങിയത് ഹിന്ദിയിയാണ്. ഇപ്പോള്‍ മലയാളമടക്കം ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ബിഗ്‌ബോസ് റിയാലിറ്റി ടിവി ഷോ സംപ്രേഷണം ചെയ്യുന്നു. ആദ്യത്തെ സീസണുകളില്‍ സെലിബ്രിറ്റികള്‍ മാത്രമായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവിലായി നടന്ന സീസണുകളില്‍ ഹിന്ദി, കന്നഡ, തെലുഗു, മലയാളം ബിഗ് ബോസുകളില്‍ സാധാരണക്കാരുടെ പ്രതിനിധികളായി ഒരുപിടി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഷോയില്‍ പങ്കെടുത്ത പലരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി നാം കണ്ടിട്ടുണ്ട്.

2018-ല്‍ ബിഗ് ബോസ് കന്നഡയുടെ അഞ്ചാം സീസണില്‍ പങ്കെടുത്ത വ്യക്തിയാണ് സമീര്‍ ആചാര്യ. വിഐപികളുടെയും സമ്പന്നരുടെയും പൂരോഹിതനായി സേവനമനുഷ്ഠിച്ചിരുന്ന സമീര്‍ കര്‍ണാടകയില്‍ പ്രശസ്തനായിരുന്നു. അതിനിടെയാണ് ബിഗ് ബോസ് ഹൗസില്‍ പ്രവേശിക്കാന്‍ അവസരം ലഭിച്ചത്. ബിഗ് ബോസ് ഹൗസില്‍ വെച്ച് മറ്റ് മത്സരാര്‍ത്ഥികളുമായി സമീര്‍ എപ്പോഴും കലഹത്തില്‍ ഏര്‍പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹം വേഗം പുറത്താകുമെന്നായിരുന്നു കരുതിയിരുന്നത്.

sameer acharya buys mg zs ev

എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. വെല്ലുവിളികളെ എല്ലാം അതിജീവിച്ച സമീര്‍ സീസണിന്റെ അവസാന ആഴ്ചയാണ് ഹൗസില്‍ നിന്ന് പുറത്തായത്. 99 ദിവസം ബിഗ് ബോസ് ഹൗസില്‍ പിടിച്ച് നിന്ന സമീര്‍ സീസണില്‍ ആറാം സ്ഥാനക്കാരനായി. ബിഗ് ബോസില്‍ പോയി വന്ന ശേഷം സമീറിന്റെ ജീവിതം മൊത്തത്തില്‍ മാറി. അതിന് തെളിവായി ഇപ്പോള്‍ അദ്ദേഹം വിലകൂടിയ ഇലക്ട്രിക് കാര്‍ വാങ്ങിയിരിക്കുകയാണ്.

എംജിയുടെ ZS ഇവിയാണ് സമീര്‍ വീട്ടിലെത്തിച്ചിരിക്കുന്നത്. എംജി ഷോറൂമില്‍ നിന്ന് സില്‍വര്‍ കളറിലുള്ള പുത്തന്‍ ഇലക്ട്രിക് വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. കാറിന്റെ ഡെലിവറി ചിത്രങ്ങള്‍ സമീര്‍ ആചാര്യയും തന്റെ ഔദ്യോഗിക അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ കാര്‍ വാങ്ങിയ ബിഗ് ബോസ് താരത്തെ സുഹൃത്തുക്കളും ആരാധകരും അഭിനന്ദനം അറിയിച്ചു.

sameer acharya buys mg zs ev

എംജി മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ആദ്യത്തെ ഇലക്ട്രിക് കാറാണ് ZS ഇവി. 2020-ല്‍ ലോഞ്ച് ചെയ്ത ZS ഇവിക്ക് 2022 മാര്‍ച്ചില്‍ ഒരു അപ്‌ഡേറ്റ് ലഭിച്ചു. സ്റ്റാറി ബ്ലാക്ക്, ഡാര്‍ക്ക് ഗ്രീന്‍, അറോറ സില്‍വര്‍, ഗ്ലേസ് റെഡ്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ 5 വ്യത്യസ്ത നിറങ്ങളില്‍ എംജി ഇലക്ട്രിക് കാര്‍ ലഭ്യമാണ്. ബിഗ് ബോസ് സെലിബ്രിറ്റി സമീര്‍ ആചാര്യ അറോറ സില്‍വര്‍ നിറത്തിലാണ് ഇത് വാങ്ങിയത്.

സമീര്‍ ആചാര്യ വാങ്ങിയ ഇവിയുടെ ഏത് വേരിയന്റാണ് വാങ്ങിയതെന്ന് വ്യക്തമല്ല. ബേസ് വേരിയന്റ് വാങ്ങിയാലും 18.98 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയെന്ന കാര്യം മറക്കരുത്. 21 ലക്ഷം രൂപയാകും ഓണ്‍റോഡ് വില. ടോപ്പ് വേരിയന്റ് വാങ്ങുകയാണെങ്കില്‍ ഓണ്‍റോഡ് വില ഏകദേശം 28 ലക്ഷം രൂപയായിരിക്കും. 50.31kWh ബാറ്ററി പായ്ക്കാണ് എംജി ZS ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫുള്‍ ചാര്‍ജില്‍ ഇലക്ട്രിക് എസ്‌യുവി 461 കിലോമീറ്റര്‍ ദൂരം വരെ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

sameer acharya buys mg zs ev

174 bhp പവറും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമാണ് ഇതിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നത്. 7.4 kW എസി ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 9 മണിക്കൂറിനുള്ളില്‍ എസ്‌യുവി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം 50 kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ 80 ശതമാനം ചാര്‍ജിനായി കാത്തിരിപ്പ് സമയം 60 മിനിറ്റായി കുറയ്ക്കുന്നു. ഇത് റോഡ് യാത്രകള്‍ക്കും നഗര ഉപയോഗത്തിനും ഒരുപോലെ സൗകര്യം നല്‍കുന്നു.

7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകളോടുകൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക സവിശേഷതകള്‍ ഇവി വാഗ്ദാനം ചെയ്യുന്നു. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളോട് കൂടിയ 360 ഡിഗ്രി ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകൾ. ഇത് ടെക്, സേഫ്റ്റി അവബോധമുള്ള കാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും.

More from DriveSpark

Article Published On: Sunday, December 29, 2024, 10:00 [IST]
English summary
Big boss kannada fame sameer acharya buys brand new mg zs ev
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X