ബിഗ്‌ബോസ് കഴിഞ്ഞാലും മാരാരുടെ തട്ട്താണ് തന്നെയിരിക്കും! ലക്ഷ്വറി കാറുകള്‍ക്ക് പിന്നാലെ BMW ബൈക്കും സ്വന്തം

സോഷ്യല്‍ മീഡിയയില്‍ ആരെയും കൂസാതെ അഭിപ്രായം പറയുന്നവര്‍ക്ക് ആരാധകര്‍ക്കൊപ്പം തന്നെ ധാരാളം വിമര്‍ശകരും ഉണ്ടാകും. ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്ന അഖില്‍ മാരാറിനെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ നടത്തുന്ന പ്രതികരണങ്ങളിലൂടെയും അടിയുറച്ച നിലപാടുകളിലൂടെയുമാണ് മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ അഖില്‍ ഒരു മത്സരാര്‍ത്ഥിയായി എത്തുമ്പോള്‍ നല്ല നെഗറ്റീവ് ഇമേജും ഉണ്ടായിരുന്നു. എന്നാല്‍ എതിരാളികളില്ലാതെ ആ സീസണില്‍ അഖില്‍ മാരാര്‍ വിജയിയായി മാറിയപ്പോള്‍ ഹേറ്റേഴ്‌സ് പോലും ഫാന്‍സായി മാറി.

ഭൂതകാലത്ത് തനിക്ക് നേരിട്ട പല അപമാനങ്ങള്‍ക്കും തന്റെ ജീവിതവിജയത്തിലൂടെയാണ് അഖില്‍ മറുപടി പറഞ്ഞത്. ബിഗ് ബോസ് വിജയിയായി മാറിയ ശേഷം അഖില്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകള്‍ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. തൊട്ടടുത്ത സീസണ്‍ തുടങ്ങുന്നത് വരെ മാത്രമേ അദ്ദേഹത്തിന് ജനസമ്മതിയുണ്ടാകുകയുള്ളൂ എന്ന് വിധിയെഴുതിയവരെ ഞെട്ടിക്കുന്നതാണ് ഓരോ ദിവസവുമുള്ള അഖിലിന്റെ വളര്‍ച്ച. ബിഗ് ബോസില്‍ എത്തിയ ശേഷം തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒന്നൊന്നായി വെട്ടിപ്പിടിക്കുകയാണ് അഖില്‍.

bb winner akhil marar bmw bike

സ്വന്തമായി ഒരു ഫ്‌ലാറ്റ് സ്വന്തമാക്കുകയും വില കൂടിയ ഒന്നിലേറെ കാറുകളും അഖില്‍ സ്വന്തമാക്കി. ആദ്യം വാങ്ങിയത് ഒരു വോള്‍വോ കാര്‍ ആയിരുന്നു. 2023 ഓഗസ്റ്റില്‍ അഖില്‍ മാരാര്‍ ഒരു വോള്‍വോ S90 സ്വന്തമാക്കി. അവിടം കൊണ്ടൊന്നും അവസാനിച്ചില്ല രണ്ട് മാസം പിന്നിടും മുമ്പേ നവംബറില്‍ കസ്റ്റമൈസ്ഡ് മിനി കൂപ്പര്‍ S മാരാര്‍ ഗരാജിലെത്തിച്ചു. കാറുകളോട് അടങ്ങാത്ത ഇഷ്ടം കാത്തുസൂക്ഷിക്കുന്ന അഖില്‍ മെര്‍സിഡീസ് GLS 350 സ്വന്തമാക്കി ഗരാജ് വീണ്ടും വലുതാക്കി.

ഇപ്പോള്‍ തനിക്ക് കാറുകളോട് മാത്രമല്ല ബൈക്കുകളോടും കമ്പമുണ്ടെന്ന് തെളിയിക്കുകയാണ് താരം. ലക്ഷങ്ങള്‍ വില വരുന്ന ഒരു പുത്തന്‍ ബിഎംഡബ്ല്യു ബൈക്കാണ് അഖില്‍ മാരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യക്കൊപ്പം കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂമിലെത്തിയാണ് അഖില്‍ ബൈക്കിന്റെ ഡെലിവറിയെടുത്തത്. ഡെലിവറിക്ക് മുമ്പായി ബ്രാന്‍ഡിന്റെ ഹെല്‍മെറ്റും മറ്റ് റൈഡ് ഗിയറുകളും അഖില്‍ പരിശോധിക്കുന്നുണ്ടായിരുന്നു. ഡെലിവറിയെടുത്ത ശേഷം റൈഡിംഗ് ഗിയറുകള്‍ ധരിച്ച് ഭാര്യയെ പിറകിലിരുത്തി അഖില്‍ തന്റെ പുത്തന്‍ ബൈക്ക് ഓടിച്ച് പോയി.

bb winner akhil marar bmw bike

ബിഎംഡബ്ല്യു F900 XR മോഡലാണ് അഖില്‍ മാരാര്‍ സ്വന്തമാക്കിയത്. 12.55 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ബൈക്കിന്റെ വില തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജര്‍മന്‍ ബ്രാന്‍ഡ് ഈ ബൈക്കിന്റെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്തിച്ചത്. ബിഎംഡബ്ല്യു F 900 XR-ന് മുന്‍ഗാമിയുടെ അതേ ഫെയറിംഗും മറ്റ് ബോഡി പാനലുകളും ലഭിക്കുന്നു. എന്നിരുന്നാലും 2025 പതിപ്പില്‍ കൂടുതല്‍ മികച്ച വിന്‍ഡ് സ്‌ക്രീന്‍ ലഭിക്കുന്നു.

ഹാന്‍ഡില്‍ബാറില്‍ പുതിയ ഹാന്‍ഡ്ഗാര്‍ഡുകളും കമ്പനി നല്‍കിയിട്ടുണ്ട്. ബിഎംഡബ്ല്യു ബൈക്കില്‍ നിരവധി ഇലക്ട്രോണിക്സ് സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഇഡി ഡിആര്‍എല്‍, അഡാപ്റ്റീവ് ഹെഡ്ലൈറ്റുകള്‍, ഹീറ്റഡ് ഗ്രിപ്പുകള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഡിടിസി), എഞ്ചിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു എബിഎസ് പ്രോ, ഡൈനാമിക് ബ്രേക്ക് കണ്‍ട്രോള്‍ എന്നിവയും ഇതില്‍ കാണാം.

bb winner akhil marar bmw bike

ബോഡി വര്‍ക്കിന് കീഴില്‍ പ്രീലോഡ്, കംപ്രഷന്‍, റീബൗണ്ട് ഡാംപിംഗ് ക്രമീകരണം എന്നിവയുള്ള പുതിയ 43mm അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്ക് ഉപയോഗിച്ച് സസ്‌പെന്‍ഡ് ചെയ്ത ഒരു സ്റ്റീല്‍ ഫ്രെയിം ഉണ്ട്. പിന്നില്‍ ഒരു മോണോഷോക്ക് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. മുന്‍ഗാമിയേക്കാള്‍ 1.8 കിലോഗ്രാം ഭാരം കുറഞ്ഞ പുതിയ 17 ഇഞ്ച് വീലുകളിലാണ് ബൈക്ക് ഓടുന്നത്.

മുന്‍വശത്ത് ഇരട്ട ഡിസ്‌കുകളും പിന്നില്‍ ഒരു ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 105 bhp പവറുള്ള 895 സിസി, ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. സ്‌പോര്‍ട്ടിയര്‍ ഫീലിനായി ഡൈനാമിക് റൈഡ് മോഡ് പുനഃക്രമീകരിച്ചതായി ബിഎംഡബ്ല്യു പറയുന്നു. മോളിവുഡില്‍ മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും ശേഷമെത്തുന്ന ബിഎംഡബ്ല്യുവാണ് അഖിലിന്‍േറത്.

More from DriveSpark

Article Published On: Monday, March 3, 2025, 21:19 [IST]
English summary
Big boss malayalam winner akhil marar buys bmw f 900 xr all details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X