സ്വപ്‌ന വാഹനം വാങ്ങി ബിഗ്‌ബോസ് താരം അഭിഷേക്! വില ഊഹിക്കാമോ?

കേരളത്തിലുള്ളവര്‍ക്ക് ഇന്ന് സുപരിചിതമായ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. മലയാളം ബിഗ്‌ബോസ് ആറ് സീസണ്‍ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. എന്നാല്‍ ഏറ്റവും ജനപ്രിയമായ ഷോ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ്‌ബോസാണ്. ഹിന്ദിയില്‍ ഇതിന്റെ 17 സീസണുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബിഗ് ബോസ് 17-ല്‍ റണ്ണറപ്പായിരുന്ന മത്സരാര്‍ത്ഥിയാണ് അഭിഷേക് കുമാര്‍ (Abhishek Kumar). ഇപ്പോള്‍ ഖത്‌രോം കെ ഖിലാഡി 14-ല്‍ പങ്കെടുക്കാന്‍ പോകുകയാണ് അഭിഷേക് കുമാര്‍. ബിഗ് ബോസിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം സംവിധായകന്‍ രോഹിത് ഷെട്ടി നയിക്കുന്ന റിയാലിറ്റി ഷോയില്‍ അഭിഷേകിന്റെ ധീരമായ സ്റ്റണ്ടുകള്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

2024 ജൂലൈ 27-നാണ് ഷോ പ്രീമിയര്‍ ചെയ്യുന്നത്. റിയാലിറ്റി ടിവി ഷോകളില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം ഉദരിയന്‍ പോലുള്ള ജനപ്രിയ പരമ്പരകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് 17-ന് ശേഷം നിരവധി മ്യൂസിക് വീഡിയോകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. കരിയറില്‍ പുതിയ പടവുകള്‍ കയറിത്തുടങ്ങിയ അഭിഷേക് ഇപ്പോള്‍ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. അത് ഏതാണെന്നും അതിന്റെ വിലയും മറ്റും നമുക്ക് നോക്കാം.

abhishek kumar jeep wrangler rubicon

ഇതിനകം ഒരു ഥാറും ബിഎംഡബ്ല്യുവും സ്വന്തമായുള്ള അഭിഷേക് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുതുതായി കാര്‍ വാങ്ങിയ കാര്യം പുറംലോകത്തെ അറിയിച്ചത്. താന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്ന കാര്‍ വാങ്ങാന്‍ സമയമായി എന്ന് പറഞ്ഞാണ് മാതാപിതാക്കളോടൊപ്പം ചണ്ഡിഗഡിലുള്ള കാര്‍ ഡീലര്‍ഷിപ്പില്‍ എത്തിയത്. 71 ലക്ഷം രൂപ വിലയുള്ള ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ ആണ് അഭിഷേക് വാങ്ങിയത്.

ഏതായാലും സ്വപ്‌ന വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കാന്‍ മാതാപിതാക്കളേയും ഒപ്പം കൂട്ടിയ അഭിഷേക് പിന്നാലെ വണ്ടിയില്‍ കയറി അതിന്റെ സവിശേഷതകളും മറ്റും നന്നായി പരിചയപ്പെട്ടു. പിന്നീട് താരം അമ്മയും കൂട്ടി ബ്ലാക്ക് കളറിലുള്ള കാര്‍ ഓടിച്ച് വീട്ടിലേക്ക് പോയി. ബിഗ് ബോസില്‍ നിന്ന് ഖത്‌രോം കെ ഖിലാഡിയിലേക്കുള്ള അഭിഷേകിന്റെ യാത്ര അദ്ദേഹത്തിന്റെ വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും പ്രകടമാക്കുന്നതാണ്. ഇഷ്ട വാഹനമായ ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ വാങ്ങിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ മറ്റൊരു തെളിവ് കൂടിയാണ്.

abhishek kumar jeep wrangler rubicon

അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ജീപ്പ് റാംഗ്ലര്‍ എസ്‌യുവി ഇന്ത്യയിലെത്തുന്നത്. അണ്‍ലിമിറ്റഡ് വേരിയന്റിന് 67.65 ലക്ഷം രൂപയാണ് വില. റൂബിക്കോണ്‍ വേരിയന്റിന് 71.65 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്. 268 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് 2024 റാംഗ്ലറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

ഓഫ്-റോഡ് പ്രേമികള്‍ക്കായി ഇലക്ട്രോണിക് ഡിസ്‌കണക്ടബിള്‍ ഫ്രണ്ട് സ്വേ ബാറുകള്‍, ട്രൂ ലോക്കിനൊപ്പം ഹെവി ഡ്യൂട്ടി Dana44 ആക്‌സിലുകള്‍, നാല് പ്രീ-വയര്‍ഡ് ഓക്സിലറി സ്വിച്ചുകള്‍, ഓഫ് റോഡ് പ്ലസ് മോഡ്, പെര്‍ഫോമന്‍സ് സസ്‌പെന്‍ഷന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഡിസൈന്‍ വശം നോക്കുമ്പോള്‍ അഗ്രസീവ് ബ്ലാക്ക് ആക്‌സന്റുകളാല്‍ ചുറ്റപ്പെട്ട ഐക്കണിക് സെവന്‍-സ്ലോട്ട് ഗ്രില്ലിനൊപ്പം അപ്‌ഡേറ്റഡ് ഫ്രണ്ട് ഫാസിയയുമായി മുഖംമിനുക്കിയാണ് 2024 റാംഗ്ലര്‍ വരുന്നത്.

abhishek kumar jeep wrangler rubicon

ക്ലാസിക് സര്‍ക്കുലര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം നവീകരിച്ച ബമ്പറും ഫോഗ് ലൈറ്റ് സജ്ജീകരണവും കോര്‍ണറിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുന്നു. വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാപ്പ ലെതര്‍ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അണ്‍ലിമിറ്റഡ് വേരിയന്റില്‍ 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, റൂബിക്കോണ്‍ വേരിയന്റില്‍ ആല്‍പൈന്‍ പ്രീമിയം 9 സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഹെലൈറ്റുകള്‍.

ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സെലക്ട്-സ്പീഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയര്‍വ്യൂ ക്യാമറ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍ ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ എസ്‌യുവിയില്‍ അമേരിക്കന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, July 25, 2024, 18:35 [IST]
English summary
Bigg boss 17 runner up abhishek kumar buys jeep wrangler rubicon details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X