നടിയുമായി ബ്രേക്കപ്പായതിന് പിന്നാലെ 2.40 കോടിയുടെ കാര്‍ വാങ്ങി! ഈ ബിഗ് ബോസ് താരത്തെ അറിയുമോ?
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഒരു ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജനപ്രീതി നേടാന്‍ ഈ റിയാലിറ്റി ടിവി ഷോക്ക് സാധിച്ചു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളില്‍ ഈ ഷോ സംപ്രേഷണം ചെയ്യുന്നു. ഓരോ പ്രദേശങ്ങളിലെയും ഏറ്റവും പ്രമുഖരായ സെലിബ്രിറ്റികളാണ് ഷോയുടെ അവതാരകരായി എത്തുക. നടന്മാരും നടിമാരും മാത്രമല്ല, മറ്റ് സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും സാധാരണക്കാരുടെ പ്രതിനിധികളുമടക്കം ബിഗ് ബോസ് ഷോയുടെ ഭാഗമാകുന്നു. ബിഗ് ബോസ് ഹൗസില്‍ കയറിയാല്‍ ഒരാളുടെ സ്റ്റാറ്റസ് തന്നെ മാറും.
അതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്. സിനിമാ താരങ്ങള്‍ ഇടയ്ക്കിടെ പുതിയ കാറുകളും ബൈക്കുകളും വാങ്ങുന്നത് നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ബോളിവുഡ് സെലിബ്രിറ്റികള്‍ കാര്‍ വാങ്ങാത്ത മാസങ്ങള്‍ തന്നെ കാണില്ല. ഇപ്പോള്‍ വാഹന പ്രേമത്തിന്റെയും ലക്ഷ്വറി ലൈഫ്‌സ്‌റ്റൈലിന്റെയും കാര്യത്തില്‍ സിനിമാ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ബിഗ് ബോസ് താരങ്ങള്‍. ബിഗ് ബോസില്‍ മാറ്റുരച്ച് വിജയികള്‍ ആയവരും അല്ലാത്തവരും കരിയറില്‍ വലിയ നിലയില്‍ എത്തിയിട്ടുണ്ട്.

അക്കൂട്ടത്തില്‍ ഒരാളാണ് അങ്കിത് ഗുപ്ത (Ankit Gupta). മലയാളം ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഇദ്ദേഹത്തെ അറിയാന്‍ വഴിയില്ല. കാരണം അങ്കിത് ഹിന്ദി ബിഗ് ബോസിലായിരുന്നു മത്സരിച്ചത്. ഹിന്ദി ടെലിവിഷന്‍ രംഗത്തെ പ്രമുഖനായ അങ്കിത് ഗുപ്ത 'ഉദയാരിയാന്‍' എന്ന ഹിറ്റ് സീരിയലിലെ പ്രകടനത്തിലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായത്. ബിഗ് ബോസ് സീസണ്‍ 16 ലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ അങ്കിത് തന്റെ ജനപ്രീതി കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.
പ്രൊഫഷണല്‍ നേട്ടങ്ങള്‍ മുതല്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വരെ അങ്കിത് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. നടി പ്രിയങ്ക ചഹര്‍ ചൗധരിയുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം കാരണം നടന്‍ അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്‌തെങ്കിലും വേര്‍പിരിയലിനെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇപ്പോള്‍ അങ്കിത് വീണ്ടും വാര്‍ത്തകളില്‍ താരമാകുകയാണ്. ഇത്തവണ അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം പ്രിയങ്കയല്ല, മറിച്ച് അദ്ദേഹത്തിന്റെ പുതിയ കാറാണ്. ബ്രേക്കപ്പായ സങ്കടമെല്ലാം മറന്ന് താന്‍ സ്വപ്‌ന വാഹനമായ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാങ്ങിയതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് അങ്കിത്. വെളുത്ത ഡിസൈനര്‍ ഷര്‍ട്ടും, നീല ഡെനിമും ധരിച്ച് തന്റെ പുതിയ ആഡംബര കാറുമായി കൂളായി പോസ് ചെയ്ത ചിത്രങ്ങള്‍ അങ്കിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
'വീട്ടിലേക്ക് സ്വാഗതം. ഇവിടെ എത്താന്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' താരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ഈ പോസ്റ്റിനൊപ്പം പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച തന്റെ പുത്തന്‍ റേഞ്ച് റോവറിന്റെ ബോണറ്റില്‍ ചുംബിക്കുന്ന ചിത്രവും അങ്കിത് പങ്കുവെച്ചു. പുത്തന്‍ കാര്‍ സ്വന്തമാക്കിയ താരത്തിന് ആരാധകരും സഹപ്രവര്‍ത്തകരും കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേര്‍ന്നു.
ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എന്ന ആഡംബര എസ്‌യുവിക്ക് മുംബൈയില്‍ 2.40 കോടി രൂപ മുതല്‍ 4.98 കോടി രൂപ വരെയാണ് ഓണ്‍-റോഡ് വില. റേഞ്ച് റോവര്‍ 3.0 ലിറ്റര്‍ ഡീസല്‍ LWB HSE എന്ന അടിസ്ഥാന മോഡലിന് 2.40 കോടി രൂപ വില വരുമ്പോള്‍ ഉയര്‍ന്ന മോഡലായ റേഞ്ച് റോവര്‍ 4.4ലിറ്റര്‍ പെട്രോള്‍ LWB SV വേരിയന്റിനായി 4.98 കോടി രൂപ മുടക്കണം.
കാറിന്റെ ഏത് വേരിയന്റാണ് അങ്കിത് തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ഏറ്റവും ചുരുങ്ങിയത് കാറിന് താരം 2.40 കോടി രൂപ പൊടിച്ച് കാണും. പെര്‍ഫോമന്‍സ്, സ്റ്റൈല്‍, കംഫര്‍ട്ട് എന്നിവ ഒത്തുചേരുന്ന ഒരു ആഡംബര എസ്‌യുവി തേടുന്നവരാണ് കൂടുതലായും റേഞ്ച് റോവര്‍ മോഡലുകള്‍ വാങ്ങുന്നത്. ഇന്ത്യയില്‍ റേഞ്ച് റോവര്‍ ഉടമകളായ സെലിബ്രിറ്റികളുടെ പേരുകള്‍ എഴുതാന്‍ പറഞ്ഞാല്‍ സ്ഥലം മതിയാകാതെ വരും.
കോംപാക്റ്റ് ആഡംബര വാഹനങ്ങള്‍ക്ക് ജനപ്രീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ താങ്ങാനാവുന്ന വിലയില്‍ കഴിഞ്ഞ ദിവസം റേഞ്ച് റോവര്‍ ഇവോക്ക് ഓട്ടോബയോഗ്രഫി ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2025 റേഞ്ച് റോവര്‍ ഇവോക്ക് ഓട്ടോബയോഗ്രഫി 69.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. അതിശയിപ്പിക്കുന്ന ഡിസൈനും ആഡംബര സവിശേഷതകളും ശക്തമായ പെര്‍ഫോമന്‍സും സമന്വയിച്ചെത്തുന്ന മോഡല്‍ വില്‍പ്പന കൂട്ടുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








