ബിഗ്‌ബോസിലൂടെ താരമായപ്പോള്‍ കാര്‍ വാങ്ങിയത് തനിക്കല്ല, സ്വന്തം അമ്മക്ക്! തങ്കം സാര്‍ അവര്...
ഇന്ന് ചെറിയ സെലിബ്രിറ്റികളുടെ മാത്രമല്ല സാധാരണക്കാരുടെയും സ്വപ്നങ്ങളില്‍ ഒന്നാണ് ബിഗ്ബോസ് ഹൗസില്‍ കയറിപ്പറ്റുക എന്നത്. ഇന്ത്യയില്‍ ആറ് ഭാഷകളില്‍ ഈ റിയാലിറ്റി ടിവി ഷോ സംപ്രേഷണം ചെയ്യുന്നു. ഏത് ഭാഷയിലാണെങ്കിലും ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥിയായി കയറിയാല്‍ അവര്‍ പുറത്തിറങ്ങുന്നത് സെലിബ്രിറ്റിയായാണ്. മലയാളം ബിഗ്ബോസില്‍ അടക്കം പങ്കെടുത്ത താരങ്ങള്‍ക്ക് അവരുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല കരിയറിലും ഉയര്‍ച്ചകള്‍ സംഭവിക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ്. ബിഗ് ബോസില്‍ കയറിയ ശേഷം ഈ താരങ്ങളില്‍ പലരും പുതിയ വാഹനങ്ങള്‍ വാങ്ങിയത് നാം കണ്ടിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 5 വിജയിയായ അഖില്‍ മാരാര്‍ ലക്ഷ്വറി കാറുകള്‍ക്ക് പിന്നാലെ അടുത്തിടെ ഒരു BMW ബൈക്കും സ്വന്തമാക്കിയിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത് പണവും പ്രശസ്തിയും വന്നുചേരുന്നതോടെ തങ്ങളുടെ സ്വപ്ന വാഹനങ്ങള്‍ ആയിരിക്കും സ്വന്തമാക്കുക. എന്നാല്‍ ഇപ്പോള്‍ ഒരു ബിഗ് ബോസ് താരം സ്വന്തം അമ്മയ്ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന കിയ കാര്‍ സമ്മാനിച്ച് കൈയ്യടി നേടുകയാണ്.

ഹിന്ദി ബിഗ് ബോസ് 18-ാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ചാഹത് പാണ്ഡേയാണ് തന്റെ മാതൃസ്നേഹം കൊണ്ട് വീണ്ടും ആരാധകരുടെ മനസ്സില്‍ ഇടംകണ്ടെത്തിയത്. പ്രത്യേകിച്ച്, അവര്‍ മുട്ടുകുത്തി അമ്മയ്ക്ക് കാറിന്റെ താക്കോല്‍ നല്‍കുന്ന രംഗം പലരെയും ഹൃദയത്തെ സ്്പര്‍ശിച്ചു. കിയയുടെ പ്രശസ്തമായ കാര്‍ മോഡലുകളില്‍ ഒന്നായ കാരെന്‍സ് ആണ് താരം അമ്മക്ക് സമ്മാനമായി നല്‍കുന്നത്. ഇത് ഒരു എംപിവി കാര്‍ മോഡലാണ്.
അമ്മയ്ക്ക് കാര്‍ സമ്മാനിച്ചതിന്റെ വീഡിയോ താരം തന്റെ ഇന്‍സ്റ്റഗാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കമുള്ള വമ്പന്‍ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ചാഹത്തിനെ ഡെലിവറിക്കായി ഡീലര്‍ഷിപ്പിലേക്ക് ആനയിക്കുന്നത്. ശേഷം കേക്ക് മുറിയും മറ്റ് പരിപാടികള്‍ക്കും ശേഷമാണ് ചാഹത് അമ്മയ്ക്ക് താക്കോല്‍ കൈമാറിയത്.

2022 ഫെബ്രുവരിയിലാണ് കിയ ഈ കാര്‍ ആദ്യമായി രാജ്യത്ത് വില്‍പ്പനയ്ക്കായി പുറത്തിറക്കിയത്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന എംപിവി മോഡലുകളില്‍ ഒന്നാണ് കാരെന്‍സ്. പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ് (O), ഗ്രാവിറ്റി, പ്രസ്റ്റീജ് പ്ലസ്, പ്രസ്റ്റീജ് പ്ലസ് (O), ലക്ഷ്വറി പ്ലസ്, X ലൈന്‍ എന്നിങ്ങനെ എട്ട് വേരിയന്റുകളില്‍ കിയയുടെ എംപിവി തെരഞ്ഞെടുക്കാന്‍ സാധിക്കും.
ഈ കാറിന്റെ വില തുടങ്ങുന്നത് 12.24 ലക്ഷം രൂപ മുതലാണ്. ടോപ് സ്പെക് വേരിയന്റിന്റെ വില 23.75 ലക്ഷം രൂപയാണ്. ഈ കാറില്‍ 7 പേര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാം. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം പതിവായി ദൂരയാത്ര നടത്തുന്നവര്‍ക്കിടയില്‍ ഈ കാറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ എംപിവി വാങ്ങാം. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഒരു ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് എംപിവി തെരഞ്ഞെടുക്കാനാവുക.
6,7 സീറ്റര്‍ ഓപ്ഷനുകളും കാരെന്‍സ് സ്വന്തമാക്കാനാവുക. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യുവിഒ കണക്ട്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയര്‍ലെസ് ചാര്‍ജര്‍, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, റൂഫ് മൗണ്ടഡ് റിയര്‍ എസി വെന്റുകള്‍, ഡ്രൈവ് മോഡുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് കിയ കാരന്‍സിലെ പ്രധാന ഫീച്ചറുകള്‍.
6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷന്‍ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ എന്നിവയാണ് കാരെന്‍സിലെ സുരക്ഷാ സന്നാഹങ്ങള്‍.


Click it and Unblock the Notifications








