ബിഗ്ബോസിൽ നിന്ന് പുറത്തായെങ്കിലും ബെൻസിൽ കറങ്ങുന്ന ഇണക്കുരുവികൾ, ആരാണെന്ന് പിടികിട്ടിയോ

ടിവി പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമാണ് ബിഗ്ബോസ്. പല ഭാഷകളിലുളളത് കൊണ്ട് തന്നെ രാജ്യത്താകമാനം ആരാധകരുണ്ട്. ബിഗ്ബോസിൽ പങ്കെടുക്കുന്നവർക്ക് നിരവധി ആരാധകവൃന്ദം തന്നെയുണ്ട്. പ്രോഗ്രാമിൽ നിന്ന് പുറത്തായവർക്ക് പോലും പലപ്പോഴും ആരാധകർ കൂട്ടമായി പൊതിയുന്നത് കാണാം. പലരും ബിഗ്ബോസിൽ പങ്കെടുത്തതിന് ശേഷം ദമ്പതികളായവരുമുണ്ട്. ആ കൂട്ടത്തിലേക്ക് ഐഷ സിംഗും അവിനാശ് മിശ്രയുമാണ് എത്തിയിരിക്കുന്നത്. ഹിന്ദി ബിഗ് ബോസ് സീസൺ 18 ഷോയിലായിരുന്നു ഇരുവരും പങ്കെടുത്തത്. അതിന് ശേഷം അവർ ഷോയിൽ നിന്ന് ഇരുവരും പുറത്തായിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

മുംബൈയിലൂടെ ഒരു മെർസിഡീസ് ബെൻസ് ജിഎൽഇ ആഡംബര കാറിൽ ഒരുമിച്ച് കറങ്ങുമ്പോൾ എടുത്ത വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വീഡിയോയിൽ നമ്മൾ കാണുന്ന മെർസിഡീസ് ബെൻസ് ജിഎൽഇ കാർ വളരെ വിലയേറിയതാണ്. രണ്ട് വേരിയന്റുകളിൽ എത്തുന്ന ഈ ലക്ഷ്വറി എസ്‌യുവിക്ക് 96.40 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലുമാണ് വാഹനം ലഭിക്കുന്നത്.

ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്. കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ.

ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ പുതിയ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്. മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് മെർസിഡീസിൻ്റെ ഈ വാഹനത്തെ അടിപൊളിയാക്കുന്ന കാര്യങ്ങൾ.

ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്. കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ.

ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി ഓപ്പറബിൾ സൺ ബ്ലൈൻ്റുകൾ, ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി-സി പോർട്ടുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറകൾ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റർ നിയന്ത്രിത, പവർഡ് ടെയിൽഗേറ്റ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ് സിസ്റ്റം, 9 എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിനെ ആഡംബര പൂർണമാക്കുന്നുണ്ട്.

മുകളിൽ പറഞ്ഞതു പോലെ മെർസിഡീസ് ബെൻസ് GLE പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 300d വേരിയന്റിന് 265 bhp പവറിൽ 550 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 375 bhp കരുത്തിൽ 500 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് GLE 450 മോഡൽ ഉപയോഗിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 28, 2025, 16:40 [IST]
English summary
Bigboss fame eisha singh and avinash mishra getting into mercedes benz gle video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X