ഒറ്റ ടെസ്റ്റ്‌ഡ്രൈവിലൂടെ വൈറലായ ബിഗ് ബോസ് താരം വാങ്ങിയത് കോടികളുടെ ഡിഫെന്‍ഡര്‍! ഇൻഫ്ലുവന്‍സറെ മനസ്സിലായോ?

ഇന്ത്യയിലെ സെലിബ്രിറ്റികള്‍, വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍
എന്നിവര്‍ക്കിടയില്‍ ട്രെന്‍ഡിംഗ് ആയ ഒരു എസ്‌യുവിയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ (Land Rover Defender). ഓഫ്-റോഡ് കാര്‍ വിഭാഗത്തിലെ ഇതിഹാസങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഡിഫെന്‍ഡര്‍ സമീപകാലത്ത് പല സിനിമകളിലും 'കഥാപാത്രമായി' എത്തിയതും രാജ്യത്ത് ജനപ്രീതി വര്‍ധിക്കാന്‍ കാരണമായി. ഓഫ്-റോഡ് കഴിവുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രീമിയം ഫീച്ചറുകള്‍ നല്‍കുന്നതാണ് പുതിയ ഡിഫെന്‍ഡറിനെ കൂടുതല്‍ ആകര്‍ഷകമാക്കിയത്. ഇപ്പോള്‍ രാജ്യത്തെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളില്‍ ഒരാള്‍ ഡിഫെന്‍ഡര്‍ ഓണേഴ്‌സ് ക്ലബില്‍ അംഗത്വം എടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സറും ബിഗ് ബോസ് താരവുമായ രജത് ദലാലാണ് (Rajat Dalal) പുത്തന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 130 ഡെലിവറിയെടുത്തത്. മുമ്പ് പൊതുനിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിച്ച് കുപ്രസിദ്ധിയാര്‍ജിച്ച വ്യക്തി കൂടിയാണ് രജത് ദലാല്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫോക്‌സ്വാഗണ്‍ കാറിന്റെ ടെസ്റ്റ് ഡ്രൈവിനിടെ രജത് ദലാല്‍ അശ്രദ്ധമായി ലെയ്ന്‍ മാറ്റിയത് കാരണം സഹയാത്രികയായ വനിതാ ജീവനക്കാരി ഭയപ്പെടുകയും ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു.

rajat dalal buys defender 130

ബൈക്കിന് മുന്നിലേക്ക് കയറിയ അപകടമുണ്ടാക്കിയ ശേഷം ഇത്തരം സംഭവങ്ങള്‍ നിത്യേന ഉണ്ടാകുന്നതാണെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നുമായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്. ഈ വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഏതായാലും ഇപ്പോള്‍ രജത് ദലാല്‍ 'നല്ല കുട്ടി'യായി മാറിയെന്ന് നമുക്ക് പ്രത്യാശിക്കാം. പുത്തന്‍ എസ്‌യുവി വാങ്ങിയ സന്തോഷം അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിച്ചു. ഡിഫെന്‍ഡര്‍ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്റെ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

മാതാപിതാക്കള്‍ക്കൊപ്പം ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പിലെത്തിയ താരം മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയാണ് കാര്‍ ഏറ്റുവാങ്ങിയത്. പൂജയും മറ്റ് ചടങ്ങുകളും പൂര്‍ത്തിയാക്കിയ ശേഷം രാജ് വാഹനം മുന്നോട്ട് വെച്ച് അമ്മയോട് കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാഹനം പരിചയമില്ലാത്തതിനാല്‍ അദ്ദേഹം അമ്മയെ സഹായിക്കുന്നതും കാണാം. മാതാപിതാക്കളോടുള്ള രാജിന്റെ സ്‌നേഹം ഈ വീഡിയോയില്‍ വ്യക്തമാണ്.

rajat dalal buys defender 130

വെള്ള നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവിയാണ് രജത് ദലാല്‍ വാങ്ങിയത്. എസ്‌യുവിയുടെ ലോംഗ് വീല്‍ബേസ് മോഡലായി ഇതില്‍ 6 മുതല്‍ 7 വരെ മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാം. സാധാരണ ഡിഫെന്‍ഡര്‍ 110 5-ഡോര്‍ വേരിയന്റിനേക്കാള്‍ വലുതായതിനാല്‍ തന്നെ ഇതിന് വിലയും അല്‍പ്പം കൂടും. പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 130-യുടെ എക്‌സ്-ഷോറൂം വില 1.48 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. ഡിഫെന്‍ഡര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. രജത് ഏത് വേരിയന്റാണ് വാങ്ങിയതെന്ന് വ്യക്തമല്ല.

ഡിഫെന്‍ഡറിന്റെ സിഗ്നേച്ചര്‍ ഡിസൈനും, ശക്തമായ ബോഡി ലൈനുകളും, മോഡേണ്‍ എല്‍ഇഡി ലൈറ്റുകളും ചേര്‍ന്നത് റഫ് ലുക്കും ആഡംബരവും ഒരുമിപ്പിക്കുന്നു. ലോംഗ് വീല്‍ബേസ് പതിപ്പായതിനാല്‍ അതിന്റെ നീളം തന്നെയാണ് 130 മോഡലിനെ 90, 110 മോഡലുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. 8 സീറ്റര്‍ കോണ്‍ഫിഗറേഷന്‍ ഉള്ളതിനാല്‍ വലിയ കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഏറ്റവും അനുയോജ്യമാണ് ഇത്.

മൂന്നാം നിരയില്‍ കൂടുതല്‍ ലെഗ് റൂവും, എല്ലാ സീറ്റുകളിലും ആളുണ്ടെങ്കിലും മതിയായ ബൂട്ട് സ്പേസും ലഭ്യമാണ്. എസ്‌യുവിയില്‍ Pivi Pro ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടിപ്പിള്‍ USB പോര്‍ട്ടുകള്‍, അഡ്വാന്‍സ്ഡ് ക്ലൈമറ്റ് കണ്‍ട്രോള്‍, പാനോറാമിക് സണ്‍റൂഫ് എന്നിവയടക്കമുള്ള സവിശേഷതകള്‍ ലഭ്യമാണ്.

3.0 ലിറ്റര്‍ പെട്രോള്‍ , 3.0 ലിറ്റര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഡിഫെന്‍ഡര്‍ 130 ഇന്ത്യയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ സിറ്റിയിലും ഹൈവേയിലും മികച്ച പ്രകടനം നല്‍കുന്നതിനൊപ്പം, ഓഫ്‌റോഡില്‍ അതിന്റെ യഥാര്‍ത്ഥ ശക്തി തെളിയിക്കുന്നു. ടെറൈന്‍ റെസ്പോണ്‍സ് സിസ്റ്റം, ഓള്‍-വീല്‍ ഡ്രൈവ്, എയര്‍ സസ്പെന്‍ഷന്‍ എന്നിവ ഉപയോഗിച്ച് ഏതു വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശവും കീഴടക്കുന്നു.

360-ഡിഗ്രി ക്യാമറകള്‍, ലെയിന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്കിംഗ്, എല്ലാ നിരയ്ക്കുമുള്ള എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ കാറില്‍ ഉള്‍പ്പെടുന്നു. തുടക്കത്തില്‍ പറഞ്ഞ പോലെ ടെസ്റ്റ് ഡ്രൈവിനിടെ അബദ്ധം കാണിച്ച പോലെ കോടികള്‍ വിലയുള്ള ഈ കാറില്‍ രജത് കുസൃതികള്‍ ഒപ്പിക്കില്ലെന്ന് വിചാരിക്കാം.

More from DriveSpark

Article Published On: Saturday, September 27, 2025, 18:00 [IST]
English summary
Bigg boss fame social media influencer rajat dalal buys land rover defender 130 suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X