രജിത് കുമാറോ റോബിനോ അല്ല! മൂന്നാം ആഴ്ച ബിഗ്‌ബോസില്‍ നിന്ന് പുറത്തായ കക്ഷി വാങ്ങിയത് ബിഎംഡബ്ല്യു!
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ഈ ഷോ സംപ്രേഷണം ചെയ്യുന്നു. ആ നാട്ടിലെ ഏറ്റവും വലിയ സെലിബ്രിറ്റികളില്‍ ഒരാളാണ് ഷോയുടെ അവതാരകനായി എത്തുക. 100 ദിവസം 'ബിഗ്‌ബോസ്' ഹൗസില്‍ താമസിച്ച് പ്രേക്ഷകരുടെ വോട്ട് നേടി മുന്നിലെത്തുന്നയാളാണ് വിജയിക്കുക. എന്നാല്‍ ഷോയിലെ വിജയിയേക്കാള്‍ ഫാന്‍സിനെ നേടിയ ചില മത്സരാര്‍ത്ഥികള്‍ ഉണ്ട്. മലയാളത്തിലാണങ്കില്‍ ഡോ. രജിത്കുമാര്‍, ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഇതിന് ഉദാഹരണമാണ്.അത്തരത്തില്‍ ഒരാള്‍ ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ വാങ്ങിയിട്ടുണ്ട്. അത് ആരാണെന്ന് നോക്കാം.
ഇന്‍ട്രോ കണ്ട് സംഭവം കേരളത്തിലാണെന്ന് ചിന്തിക്കല്ലേ. കക്ഷി കര്‍ണാടകക്കാരനാണ്. കന്നഡ ബിഗ്‌ബോസിന്റെ 11-ാം സീസണിലെ മത്സരാര്‍ഥിയായ ജഗദീഷിനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്. അഭിഭാഷകനായ ഇദ്ദേഹം 'വക്കീല്‍ സാബ്' എന്നാണ് അറിയപ്പെടുന്നത്. വിഐപി കേസുകളില്‍ ഹാജരായി കന്നഡിഗരുടെ ഇടയില്‍ പ്രശസ്തനായ ജഗദീഷ് തന്റെ തുറന്നു പറച്ചില്‍ കൊണ്ട് പലര്‍ക്കും മാതൃകയാണ്. ജനതാദളിന്റെ നിയമ വിഭാഗം തലവനായ ജഗദീഷ് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗമായിരുന്നു.

കിച്ച സുദീപ് അവതാരകനായി എത്തുന്ന കന്നഡ ബിഗ്‌ബോസ് സീസണ്‍ 11-ലെ ഏഴാമത്തെ മത്സരാര്‍ത്ഥിയായാണ് ജഗദീഷ് ഹൗസില്‍ പ്രവേശിച്ചത്. എന്നാല്‍ മോശം പദപ്രയോഗത്തിന്റെ പേരില്‍ മൂന്നാം ആഴ്ച തന്നെ ഇദ്ദേഹം പുറത്തായി. മാധ്യമപ്രവര്‍ത്തകയായ ചൈത്ര കുന്ദാപുരയുമായുള്ള കടുത്ത ഏറ്റുമുട്ടലാണ് പുറത്തേക്കുള്ള വാതില്‍ തുറന്നത്. പൊതുവേ ക്യാമറയെ ഭയമില്ലാത്ത അഭിനേതാക്കള്‍ക്കും സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും ബിഗ്‌ബോസ് ഹൗസിലെ ദിവസങ്ങള്‍ അതിജീവിക്കുക താരതമ്യേന എളുപ്പമാണ്.
എന്നാല്‍ ജഗദീഷിനെ പോലുള്ള ആളുകളുടെ തുറന്ന് സംസാരമാണ് പലപ്പോഴും പ്രശ്‌നങ്ങളില്‍ ചെന്ന് ചാടിക്കുക. ഷോയില്‍ നിന്ന് വെളിയില്‍ ആയെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ധാരാളം ആരാധകരെ സ്വന്തമാക്കി കഴിഞ്ഞിരുന്നു ജഗദീഷ്. ഇതോടെ ഇദ്ദേഹത്തെ തിരിച്ച് ഹൗസിലേക്ക് അയക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ മുറവിളി ഉയര്‍ന്നു. ഇദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ എടുക്കാന്‍ ചാനലുകളും സോഷ്യല്‍ മീഡിയ പേജുകളും മത്സരിക്കുകയാണ്. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായെങ്കിലും ഇപ്പോള്‍ ജീവിതത്തിലെ പുത്തന്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജഗദീഷ്.

ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ ബിഎംഡബ്ല്യുവില്‍ നിന്നുള്ള വില കൂടിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. കുടുംബത്തോടൊപ്പം ഷോറൂമില്‍ പോയി ബിഎംഡബ്ല്യു 5 സീരീസ് കാര്‍ ഡെലിവറി ചെയ്യുന്ന വീഡിയോ അഡ്വക്കേറ്റ് ജഗദീഷ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച. മിനറല്‍ വൈറ്റ് മെറ്റാലിക് കളര്‍ ഓപ്ഷനിലുള്ള ബിഎംഡബ്ല്യു 5 സീരീസ് കാറാണ് അഭിഭാഷകന്‍ വാങ്ങിയത്. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ആരാധകര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
മിനറല്‍ വൈറ്റ് മെറ്റാലിക് കൂടാതെ കാര്‍ബണ്‍ ബ്ലാക്ക്, ഫൈറ്റോണിക് ബ്ലൂ മെറ്റാലിക്, സ്പാര്‍ക്ലിംഗ് കൂപ്പര്‍ ഗ്രേ എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളിലും ബിഎംഡബ്ല്യു 5 സീരീസ് കാര്‍ ലഭ്യമാണ്. നിലവില്‍ 72.90 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു 5 സീരീസസിന്റെ വില. എക്സ്ഷോറൂം വിലയാണിത്. ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ 5 സീരീസ് ലോംഗ് വീല്‍ബേസ് പതിപ്പില്‍ മാത്രമേ ലഭ്യമാകൂ.

മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. 255 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. പുതിയ ബിഎംഡബ്ല്യു 5 സീരീസ് ലിറ്ററിന് 10.9 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 5 പേര്‍ക്ക് ഈ കാറില്‍ സുഖമായി യാത്ര ചെയ്യാം.
14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 18 സ്പീക്കര്‍ ബോവേഴ്സ് & വില്‍കിന്‍സ് സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇഎസ്സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








