ലെസ്ബിയന്‍ ബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന് പറഞ്ഞവര്‍ കാണ്..! ആദിലയും നൂറയും വാങ്ങിയ പുത്തൻ SUV

ബിഗ് ബോസ് മലയാളം സീസണ്‍ 7-ലൂടെ മലയാളികള്‍ക്ക് സുപരിചിതരാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയന്‍ പങ്കാളികള്‍ എന്ന നിലയില്‍ ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ച ആദിലയും നൂറയും ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ വലിയ ജനപ്രീതിയാണ് നേടിയത്. ഷോയില്‍ നൂറ ഫൈനല്‍ സിക്‌സിലും ആദില ഫൈനല്‍ സെവനിലും ഇടംനേടിയിരുന്നു. ഷോയില്‍ നിന്ന് ഇറങ്ങിയ ശേഷം തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇവര്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം ആരാധകരമായി പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ജനപ്രിയ എസ്യുവി മോഡലായ സെല്‍റ്റോസ് ആണ് ഇരുവരും സ്വന്തമാക്കിയത്. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ കാര്‍ വാങ്ങിയ വിവരം ആദിലയും നൂറയും ആരാധകരുമായി പങ്കുവെച്ചത്. ഇത് തങ്ങള്‍ക്ക് വെറുമൊരു കാര്‍ അല്ലെന്നും ജീവിതത്തില്‍ അതിജീവിക്കാന്‍ കഴിഞ്ഞ എല്ലാ വെല്ലുവിളികളുടെയും ഓര്‍മപ്പെടുത്തലും തങ്ങളുടെ ബന്ധം അധികകാലം നിലനില്‍ക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള ചുട്ട മറുപടിയാണെന്ന് പറയുന്ന ചെറുകുറിപ്പും സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്.

adhila noora buys kia seltos

അറോറ ബ്ലാക്ക് പേള്‍ എന്ന ആകര്‍ഷകമായ കളര്‍ ഓപ്ഷനില്‍ മിന്നും ലുക്കിലുള്ള കിയ സെല്‍റ്റോസ് ആണ് ആദിലയും നൂറയും തങ്ങളുടെ യാത്രകള്‍ക്ക് കൂട്ടായി തിരഞ്ഞെടുത്തത്. കാറിന്റെ അതേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് പുത്തന്‍ സെല്‍റ്റോസിന്റെ കൂടെ താരങ്ങള്‍ പോസ് ചെയ്ത ചിത്രങ്ങളും
വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

കിയ സെല്‍റ്റോസിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റുകളിലൊന്നായ X-ലൈന്‍ (X-Line) അല്ലെങ്കില്‍ GT-ലൈന്‍ (GT-Line) ആണ് താരങ്ങള്‍ സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. മാറ്റ് ഫിനിഷ് പെയിന്റ് സ്‌കീമും സ്‌പോര്‍ട്ടിയര്‍ ഡിസൈനും കിയയുടെ പുത്തന്‍ ലോഗോ പതിപ്പിച്ച കറുത്ത ഗ്രില്ലും ബോഡി ലൈനുകളും പുതിയ കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് മികച്ച റോഡ് പ്രസന്‍സ് നല്‍കുന്നു.

adhila noora buys kia seltos

ഈ കോംപാക്ട് എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഓഫറിലുള്ളത്. താരങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് കരുതുന്ന ടോപ്പ് എന്‍ഡ് മോഡലില്‍ 160 PS പവറും 253 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നു.

യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി ഫീച്ചറുകളാണ് സെല്‍റ്റോസില്‍ കിയ നല്‍കിയിരിക്കുന്നത്. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയുള്‍പ്പെടെയുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) ഈ വാഹനത്തിലുണ്ട്. കൂടാതെ ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. ഇത് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു.

adhila noora buys kia seltos

അത്യാധുനിക ഫീച്ചറുകളാല്‍ സമ്പന്നമാണ് എസ്‌യുവിയുടെ ഉള്‍ഭാഗം. ആദിലയും നൂറയും തിരഞ്ഞെടുത്ത മോഡലിലെ കറുത്ത ഇന്റീരിയര്‍ തീം വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ഒന്നാണ് ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകളായി പ്രവര്‍ത്തിക്കുന്ന 10.25 ഇഞ്ച് ഡ്യുവല്‍ സ്‌ക്രീനുകള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ബോസ് (Bose) സൗണ്ട് സിസ്റ്റം എന്നിവ എസ്‌യുവിയുടെ അകത്തളത്തില്‍ പ്രീമിയം അനുഭവം നല്‍കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ടാറ്റ സിയറ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പന്‍മാരുമായാണ് കിയ സെല്‍റ്റോസ് മത്സരിക്കുന്നത്. സ്വവര്‍ഗാനുരാഗികളായതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ആദിലക്കും നൂറക്കും ഒരുപാട് എതിര്‍പ്പുകളും പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഒരു വ്യാസായിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ഇരുവരും അപമാനിക്കപ്പെട്ടപ്പോള്‍ മലയാളികള്‍ ചേര്‍ത്തുപിടിച്ചിരുന്നു.

സകല തടസങ്ങളെയും വകഞ്ഞുമാറ്റിക്കൊണ്ട് തങ്ങളുടെ കഠിനാധ്വാനത്തിന്റെ മികവില്‍ ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കുകയാണ് ഈ മിടുക്കികള്‍. തങ്ങളുടെ ലൈംഗിക ആഭിമുഖ്യത്തിന്റെ പേരില്‍ അവഗണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ വിജയിച്ച് കാണിച്ചാണ് ഇവര്‍ തല ഉയര്‍ത്തി നടക്കുന്നത്. പുത്തന്‍ കാര്‍ വാങ്ങിയ താരങ്ങള്‍ക്ക് സഹപ്രവര്‍ത്തകരും ആരാധകരും ആശംസകള്‍ നേര്‍ന്നു. പുത്തന്‍ സെല്‍റ്റോസിലെ യാത്രാ വിശേഷങ്ങള്‍ ആദിലയും നൂറയും വരുംദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കാം.

Article Published On: Tuesday, May 12, 2026, 9:05 [IST]
English summary
Bigg boss malayalam fame adhila noora buys new kia seltos suv delivery pics viral
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X