വിന്നറായില്ലെങ്കിലും ലേഡി ബിഗ്‌ബോസ് ജാസ്മിന്‍ തന്നെ! സ്വന്തമാക്കിയ കാര്‍ കണ്ടോ...

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ്‍ ആയിരുന്നു സീസണ്‍ 4. സീസണില്‍ നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ടൈറ്റില്‍ വിന്നര്‍ ആയിരുന്നതെങ്കിലും ഷോ സ്റ്റീലേഴ്‌സ് ഒന്നിലധികം പേരുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു ജാസ്മിന്‍ എം മൂസ (Jasmine M Moosa). കയ്‌പ്പേറിയ ജീവിതവുമായി പടവെട്ടി ഉയര്‍ന്നുവന്ന കോഴിക്കോട് സ്വദേശിയായ ജാസ്മിന്‍ ജിം ട്രെയിനര്‍ ബോഡി ബില്‍ഡര്‍ എന്നീ നിലകളിലാണ് ബിഗ് ബോസ് ഹൗസില്‍ കയറിയത്. ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്മിന്റെ ജീവിതകഥ ബിഗ് ബോസില്‍ കയറുന്നതിന് മുമ്പേ തന്നെ സോഷയല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജനശ്രദ്ധ നേടിയതാണ്.

ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ജാസ്മിന്‍ ചെറുപ്രായത്തിലേ വിവാഹിതയാകുകയും കടുത്ത ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാകുകയും ചെയ്തിരുന്നു. തന്റെ ജീവിതത്തില്‍ നേരിട്ട യാതനകള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ കത്തിജ്വലിക്കാനുള്ള ഇന്ധനമാക്കി മാറ്റിയ ജാസ്മിന്‍ ഇന്ന് ലക്ഷക്കണക്കിന് മലയാളികള്‍ക്ക് പ്രചോദമാണ്. സോഷ്യല്‍ മീഡിയില്‍ ആയിരങ്ങള്‍ പിന്തുടര്‍ന്നിരുന്ന ജാസ്മിന്‍ ബിഗ് ബോസിലൂടെ ഒരു സെലിബ്രിറ്റിയായി മാറി.

jasmine moosa buys ford mustang

ഷോയില്‍ വെച്ച് എന്തും മുഖത്ത് നോക്കി വിളിച്ച് പറയാന്‍ മടിക്കാത്ത ജാസ്മിന്‍ ഏറ്റവും ജെനുവിന്‍ ആയിട്ടുള്ള മത്സരാര്‍ത്ഥിയായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സഹമത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനുമായി കൊമ്പുകോര്‍ത്തിരുന്ന ജാസ്മിന്‍ ബിഗ് ബോസില്‍ നിന്ന് സ്വയം ഇറങ്ങിപ്പോരുകയായിരുന്നു. ഷോ ക്വിറ്റ് ചെയ്തുള്ള ജാസ്മിന്റെ വരവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാസ്മിന്‍ ഷോ ക്വിറ്റ് ചെയ്തത് വളരെ ബോള്‍ഡായി കണക്കാക്കിയവരും അതിനെ വിമര്‍ശിച്ചവരും ഒത്തിരിയുണ്ട്.

ടോപ് ഫൈവില്‍ ഇടംനേടാന്‍ സാധിച്ചില്ലെങ്കിലും സീസണ്‍ 4 ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പേരുകളില്‍ ഒന്നാണ് ജാസ്മിന്‍. ഇപ്പോള്‍ ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ്മിന്‍ ജീവിതത്തില്‍ ഒരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്. വണ്ടിപ്രാന്തന്‍മാരുടെ സ്വപ്‌ന വാഹനങ്ങളില്‍ ഒന്നായ ഫോര്‍ഡ് മസ്താംഗ് സ്വന്തമാക്കിയ വിവരമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ജാസ്മിന്‍ അറിയിച്ചിരിക്കുന്നത്.

jasmine moosa buys ford mustang

വണ്ടിയോടിച്ച് പരിചയമോ ലൈസന്‍സോ ഇല്ലാതെയാണ് ജീവിതത്തിലെ ആദ്യ കാര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും ജാസ്മിന്‍ കുറിച്ചിട്ടുണ്ട്. ലൈസന്‍സ് കൈയ്യില്‍ കിട്ടുന്നത് വരെ കാര്‍ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണ് താരം. സ്വപ്‌ന വാഹനത്തില്‍ ചുംബിക്കുന്ന ചിത്രത്തോടൊപ്പമാണ് ചെറുകുറിപ്പ് ജാസ്മിന്‍ പങ്കുവെച്ചത്. ഫോര്‍ഡ് മസ്താംഗിന്റെ യൂസ്ഡ് മോഡലാണ് ജാസ്മിന്‍ വാങ്ങിയതെന്നാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വിലയും മറ്റ് കാര്യങ്ങളും നമുക്ക് അറിവില്ല.

1964 ഏപ്രില്‍ 17-ന് പുറത്തിറങ്ങിയ ഫോര്‍ഡ് മുസ്താങ് അമേരിക്കന്‍ പെര്‍ഫോമന്‍സിന്റെ പര്യായമായാണ് അറിയപ്പെടുന്നത്. ഏഴ് തലമുറകളായി ഫ്രീഡം, സ്പീഡ്, സ്‌റ്റൈല്‍ എന്നിവയുടെ പ്രതീകമായി സിനിമാ സ്‌ക്രീനുകളിലും റേസ്ട്രാക്കുകളിലും ഇത് അലങ്കാരമായി മാറി. ഫെറാറികളും, ലംബോര്‍ഗിനികളും പോര്‍ഷകളും വിരാജിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളുടെ ലോകത്ത് ഫോര്‍ഡിന് ഒരു മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത മോഡലാണ് മസ്താംഗ്.

jasmine moosa buys ford mustang

ബ്രാന്‍ഡിന്റെ ബ്ലൂ ഓവല്‍ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിരയുടെ ലോഗോ അവതരിപ്പിക്കുന്ന ഫോര്‍ഡിന്റെ ഏക കാറും ഈ മസ്താംഗ് മാത്രമാണ്. 4784 മില്ലീമീറ്റര്‍ നീളവും 2080 മില്ലീമീറ്റര്‍ വീതിയും 1391 മില്ലീമീറ്റര്‍ ഉയരവും 2720 മില്ലീമീറ്റര്‍ വീല്‍ബേസും 137 മില്ലീമീറ്റര്‍ ഗ്രൌണ്ട് ക്ലിയറന്‍സുമാണ് ഫോര്‍ഡ് മസില്‍ കാറിനുള്ളത്.

പ്രൊജക്ടര്‍ എല്‍ഇഡി ഹെഡാലാമ്പ്, സ്‌പോര്‍ട്ടി ബമ്പര്‍, നീളമേറിയ വലിയ ബോണറ്റ്, കറുപ്പില്‍ ഒരുക്കിയിട്ടുള്ള അലോയ് വീലുകള്‍, കൂപ്പെ സ്‌റ്റൈലില്‍ ഒഴുകിയിറങ്ങുന്ന റൂഫ്, എല്‍ഇഡി ബാറുകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ജിടി ബാഡ്ജിംഗ് എന്നിവയാണ് ഫോര്‍ഡിന്റെ കറുത്ത കുതിരയെ ആകര്‍ഷകമാക്കുന്ന ഡിസൈന്‍ ഹൈലൈറ്റുകള്‍.

വലിയ Ti-VCT V8 എട്ട് സിലിണ്ടര്‍ 5.0 ലിറ്റര്‍ എഞ്ചിനാണ് ഫോര്‍ഡ് മസ്താംഗിന്റെ ഇന്ത്യന്‍ സ്‌പെക്കിന് തുടിപ്പേകുന്നത്. 396 bhp പവറും 515 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‌ബോക്സുമായി ജോടിയാക്കിയിരിക്കുന്ന. ലിറ്ററിന് 7.9 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. വെറും 5 സെക്കന്‍ഡില്‍ 0-100 kmph വേഗത തൊടുന്ന കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

നോര്‍മല്‍, സ്പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ വ്യത്യസ്തമായ നാല് ഡ്രൈവിംഗ് മോഡുകളും പാഡില്‍ ഷിഫ്റ്റുകളും കാറിന് ലഭിക്കുന്നു. ഡ്രൈവര്‍, പാസഞ്ചര്‍, 2 കര്‍ട്ടന്‍, ഡ്രൈവര്‍ കാല്‍മുട്ട്, പാസഞ്ചര്‍ കാല്‍മുട്ട്, ഡ്രൈവര്‍ സൈഡ്, ഫ്രണ്ട് പാസഞ്ചര്‍ സൈഡ് തുടങ്ങി എട്ടോളം എയര്‍ബാഗുകളുമായാണ് വാഹനം നിരത്തിലെത്തുന്നത്. ഏതായാലും ലൈസന്‍സ് കിട്ടുന്ന മുറയ്ക്ക് തന്റെ പുത്തന്‍ സാരഥിക്കൊപ്പമുള്ള ജാസ്മിന്റെ ചിത്രങ്ങളും വീഡിയോകളും നമുക്ക് കാണാനാകുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, May 20, 2025, 18:00 [IST]
English summary
Bigg boss malayalam fame jasmine m moosa buys ford mustang in uae
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X