വോള്‍വോ, കൂപ്പര്‍... ഇപ്പോള്‍ 63 ലക്ഷം പൊടിച്ച് ബെന്‍സും വാങ്ങി അഖില്‍ മാരാര്‍! ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിന്റെ വിജയിയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ഷോയില്‍ വിജയിയായതിന് പിന്നാലെ കരിയര്‍ ഗ്രാഫുയര്‍ന്ന അഖില്‍ ഇപ്പോള്‍ ഇഷ്ട വാഹനങ്ങള്‍ ഒന്നൊന്നായി സ്വന്തമാക്കുകയാണ്. വോള്‍വോ, മിനികൂപ്പര്‍ എന്നിവയുടെ വാഹനങ്ങള്‍ സ്വന്തമാക്കിയ അഖില്‍ ഇപ്പോള്‍ ഗരാജ് വീണ്ടും വലുതാക്കിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്ന അഖില്‍ മാരാര്‍ പക്ഷേ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെയും മറ്റുമാണ് ശ്രദ്ധേയനായത്. പലരുടെയും മനസ്സില്‍ നെഗറ്റീവ് ഇമേജുമായി ബിഗ് ബോസ് ഹൗസിലേക്ക് കയറിപ്പോയ അഖില്‍ ഹേറ്റേഴ്‌സിനെയെല്ലാം ഫാന്‍സാക്കിയാണ് തിരിച്ചിറങ്ങിയത്. ബിഗ് ബോസില്‍ കപ്പടിച്ച അഖിലിന് 50 ലക്ഷം രൂപ ക്യാഷ് പ്രൈസിനൊപ്പം ഒരു മാരുതി ഫ്രോങ്ക്‌സ് കാറും സമ്മാനമായി ലഭിച്ചിരുന്നു.

akhil marar mercedes benz gls 350

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അഖില്‍ മാരാര്‍ ഒരു വോള്‍വോ S90 സ്വന്തമാക്കി. അവിടം കൊണ്ടൊന്നും അവസാനിച്ചില്ല രണ്ട് മാസം പിന്നിടും മുമ്പേ നവംബറില്‍ കസ്റ്റമൈസ്ഡ് മിനി കൂപ്പര്‍ S മാരാര്‍ ഗരാജിലെത്തിച്ചു. ബിഗ് ബോസ് ജയിച്ചതിന് ശേഷം അഖില്‍ മാരാറിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉയരുകയും താരത്തിന് ഒരുപാട് വരുമാന മാര്‍ഗങ്ങള്‍ തുറന്ന് വരികയും ചെയ്തു. നിലവില്‍ സ്വദേശത്തും വിദേശത്തുമായി ഒത്തിരി പരിപാടികളുടെ ഉദ്ഘാടകനായും അഖലിന് ക്ഷണം ലഭിക്കുന്നു.

മാത്രമല്ല സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ വഴിയും താരം വരുമാനം നേടുന്നുണ്ട്. അടുത്ത കാലത്തായി സ്വപ്‌നങ്ങളെല്ലാം വെട്ടിപ്പിടിച്ച് കൊണ്ടിരിക്കുന്ന താരം പുതുതായി വാങ്ങിയ ഫ്‌ലാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങും ഗംഭീരമായി നടത്തിയിരുന്നു. കാറുകളോട് അടങ്ങാത്ത ഇഷ്ടം കാത്തുസൂക്ഷിക്കുന്ന അഖില്‍ തന്റെ കാര്‍ ശേഖരം വലുതാക്കിയിരിക്കുകയാണിപ്പോള്‍ മെര്‍സിഡീസ് ബെന്‍സ് GLS 350 ആണ് അഖില്‍ സ്വന്തമാക്കിയിരിക്കുന്നത്. താരം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിവരം പുറംലോകത്തെ അറിയിച്ചത്.

akhil marar mercedes benz gls 350

'കൂടുതല്‍ കരുത്തോടെ മുന്നോട്ട് കുതിക്കും...നിരത്തിലെ രാജാവ് ബെന്‍സ് GLS 350 ഇനി മുന്നോടുള്ള വഴികളിലെ പ്രതിസന്ധികള്‍ ഇവന് മുന്നില്‍ നിസാരം...എല്ലാ നേട്ടങ്ങള്‍ക്കും കാരണമായ ഈശ്വരനും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഒരായിരം നന്ദി..' പോസ്റ്റിന്റെ അടിക്കുറിപ്പായി താരം കുറിച്ചു. കൊച്ചിയിലെ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഷോറൂമായ അമാനി മോട്ടോര്‍സില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം എത്തിയാണ് താരം യൂസ്ഡ് ബെന്‍സ് കാറിന്റെ താക്കോല്‍ സ്വീകരിച്ചത്.

ഷോറൂമില്‍ നിന്ന് വണ്ടി ഡെലിവറിയെടുത്ത ശേഷം താരം തന്നെയാണ് വണ്ടി ഓടിച്ച് പോകുന്നത്. ബിഗ്‌ബോസില്‍ സഹമത്സരാര്‍ത്ഥികള്‍ ആയിരുന്നവരും ആരാധകരും കമന്റ് ബോക്‌സില്‍ അഖില്‍ മാരാര്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്. മെര്‍സിഡിസ് ബെന്‍സ് GLS 350d ഒബ്‌സിഡിയന്‍ ബ്ലാക്ക് നിറത്തിലുള്ള കാറാണ് മാരാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 2016 മുതല്‍ വില്‍പ്പനക്കുണ്ടായിരുന്ന കാറിന്റെ ഉല്‍പ്പാദനം മെര്‍സിഡീസ് 2020-ല്‍ അവസാനിപ്പിച്ചു. 88.18 ലക്ഷം രൂപയായിരുന്നു അന്നത്തെ വില.

akhil marar mercedes benz gls 350

കാറിന്റെ 2017 മോഡൽ 63 ലക്ഷം രൂപ മുടക്കിയായാണ് മാരാർ വാങ്ങിയത്. 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ DOHC എഞ്ചിനായിരുന്നു ഈ കാറിന് തുടിപ്പേകിയിരുന്നത്. 3400 rpm-ല്‍ 255 bhp പവറും 1600 rpm-ല്‍ 620 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 11.5 കിലോമീറ്റര്‍ വരെയാണ് ഈ കാറിന്റെ മൈലേജ്.

ക്രൂയിസ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, കൊളീഷന്‍ പ്രിവന്റ് അസിസ്റ്റ്, ക്രോസ്വിന്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് ഓള്‍ വീല്‍ ഡ്രൈവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് മെര്‍സിഡീസ് ബെന്‍സ് GLS 350 വരുന്നത്. ക്യാബിനുള്ളില്‍ നാപ്പാ ലെതര്‍ പൂശിയ സീറ്റുകള്‍, ഡോര്‍ പാഡുകള്‍, സ്റ്റിയറിംഗ് വീല്‍ എന്നിവ എസ്‌യുവിക്ക് പ്രീമിയം ഫീല്‍ നല്‍കുന്നു. ഫ്രീ ഫ്‌ലോട്ടിംഗ് 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കാറിന്റെ ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നു.

More from DriveSpark

Article Published On: Saturday, May 11, 2024, 10:32 [IST]
English summary
Bigg boss malayalam season 5 winner akhil marar buys mercedes benz gls 350 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X