ബിഗ്‌ബോസില്‍ പോയവരെല്ലാം പുതിയ കാര്‍ വാങ്ങുന്നു! 26 ലക്ഷത്തിന്റെ കാര്‍ വാങ്ങിയ നടനെ പിടികിട്ടിയോ?
വിജയ് ടിവി, സീ തമിഴ് തുടങ്ങിയ പ്രമുഖ തമിഴ് ചാനലുകളില്‍ സംപ്രേഷണം ചെയ്ത സീരിയലുകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ദിനേശ് ഗോപാല്‍സാമി. സീരിയലുകളേക്കാള്‍ ഉപരി അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തത് ബിഗ് ബോസ് റിയാലിറ്റി ഷോയാണ്. ഉലകനായകന്‍ കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന ഷോയുടെ ഏഴാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ദിനേശ്. സീസണിന്റെ തുടക്കം മുതല്‍ ദിനേശ് മത്സരാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ദിനേശ് ബിഗ്‌ബോസ് ഹൗസില്‍ കയറിയത്. ഷോയിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഇഷ്ടം നേടിയെടുത്ത ദിനേശ് തേര്‍ഡ് റണ്ണര്‍ അപ്പ് ആയി മാറുകയും ചെയ്തു.
ഓരോ ആളുകളും ബിഗ് ബോസ് പോലെ ഒരു റിയാലിറ്റി ടിവി ഷോയില്‍ പങ്കെടുക്കുന്നതിന് നിരവധി കാരണങ്ങള്‍ കാണും. ചിലര്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി ഷോയില്‍ പങ്കെടുക്കുമ്പോള്‍ സിനിമ മോഹം കൊണ്ട് നടക്കുന്നവര്‍ കരിയറില്‍ ഒരു ബ്രേക്ക് മാത്രമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ചിലര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകും ഷോയില്‍ പങ്കെടുക്കുന്നത്. അറ്റുപോയ കുടുംബത്തിന്റെ കണ്ണികള്‍ ബിഗ്‌ബോസിലൂടെ വീണ്ടും വിളക്കി ചേര്‍ത്തവര്‍ നിരവധിയാണ്.

അത്തരത്തില്‍ ഒരു ലക്ഷ്യം കൂടി ബിഗ് ബോസ് തമിഴില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ദിനേശിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത 'പിരിവോം സന്തിപ്പോം' എന്ന സീരിയലിലൂടെയായിരുന്നു ദിനേശിന്റെ അരങ്ങേറ്റം. ആ സീരിയലില്‍ തനിക്കൊപ്പം അഭിനയിച്ച രചിത മഹാലക്ഷ്മിയെ ദിനേശ് പ്രണയിച്ച് വിവാഹം കഴിച്ചു. 2015ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഇരുവരും സീരിയലുകളില്‍ അഭിനയിച്ചുവെങ്കിലും 2020 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.
ബിഗ്‌ബോസ് തമിഴ് ആറാം സീസണില്‍ മത്സരാര്‍ത്ഥിയായിരുന്ന രചിതക്ക് ഷോയിലൂടെ സിനിമയിലേക്കുള്ള വാതിലുകള്‍ തുറന്നു കിട്ടിയിരുന്നു. രചിതയുമായി പുതുജീവിതം ആഗ്രഹിച്ചാണ് ദിനേശ് ബിഗ് ബോസില്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിച്ചത് പോലെ ദിനേശിന് ഷോയിലെ ടൈറ്റില്‍ വിന്നര്‍ ആകാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല രചിതയുടെ മനസ്സ് മാറ്റാനും കഴിഞ്ഞില്ല.

എന്നാല്‍ ഇപ്പോള്‍ കരിയറില്‍ ഫോക്കസ് ചെയ്യുന്ന ദിനേഷ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. തന്റെ ജീവിതത്തിലുണ്ടാകുന്ന ഓരോ സന്തോഷ നിമിഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം പുതുതായി ഒരു കാര്‍ വാങ്ങിയിരിക്കുകയാണ്. ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷനായാണ് വാങ്ങിയിരിക്കുന്നത്. പുത്തന്‍ വാഹനം സ്വന്തമാക്കിയ നടനെ അഭിനന്ദിച്ച് സഹതാരങ്ങളും ആരാധകരും രംഗത്തെത്തി.
ഈ വര്‍ഷം മാര്‍ച്ചിലാണ് ടാറ്റ ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍ എത്തിച്ചത്. പ്യുവര്‍+ ഡാര്‍ക്ക്, അഡ്വഞ്ചര്‍+ ഡാര്‍ക്ക്, ഫിയര്‍ലസ് ഡാര്‍ക്ക്, ഫിയര്‍ലസ്+ ഡാര്‍ക്ക് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. 21.39 ലക്ഷം രൂപ മുതലാണ് ഡൈനാമിക് യൂത്ത്ഫുള്‍ 5 സീറ്റര്‍ എസ്‌യുവിയായ ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്റെ വില ആരംഭിക്കുന്നത്.

ടോപ് സ്‌പെക് ഫിയര്‍ലെസ് പ്ലസ് ഡാര്‍ക്ക് എഡിഷന് 26.44 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഡാര്‍ക്ക് ബാഡ്ജുകള്‍ക്കൊപ്പം എക്സ്‌ക്ലൂസീവ് ഓള്‍-ബ്ലാക്ക് എക്സ്റ്റീരിയര്‍ ഷെയ്ഡ് ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ അലങ്കാരമാണ്. ബ്ലാക്ക്ഡ്-ഔട്ട് ഫ്രണ്ട് ഗ്രില്ലുകള്‍, റൂഫ് റെയിലുകള്‍, റിയര്‍-വ്യൂ മിററുകള്‍ (ORVM), അലോയ് വീലുകള്‍ എന്നിവയും ഈ മോഡലുകളില്‍ ഫീച്ചര്‍ ചെയ്യുന്നു.
12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെല്‍ക്കം ആന്‍ഡ് ഗുഡ്ബൈ ആനിമേഷനുകള്‍, ഏഴ് എയര്‍ബാഗുകള്‍, ഹര്‍മന്‍ ഓഡിയോവര്‍എക്സോടുകൂടിയ 10-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, റിയര്‍ വിന്‍ഡോ ഷേഡുകള്‍, 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയാണ് ഈ കാറില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍.
കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ അല്ലാതെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ല. ഹാരിയര്‍ ഡാര്‍ക്ക് എഡിഷനില്‍ 170 hp പവറും 350 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications








