വൈൽഡ് കാർഡിൽ നിന്ന് ഗ്രാൻഡ് വിന്നർ വരെ! വിക്ടോറിസിന് ഈ സുന്ദരിയുടെ വക കിടിലൻ പ്രമോഷൻ
ബിഗ് ബോസ് തമിഴ് സീസൺ 9 ആവേശകരമായ ഫിനാലെയോടെ അവസാനിക്കുമ്പോൾ, വൈൽഡ് കാർഡ് എൻട്രിയായി എത്തിയ നടി ദിവ്യ ഗണേശൻ ചരിത്രവിജയം സ്വന്തമാക്കി. 77 ദിവസത്തെ ഹൗസ് യാത്രയ്ക്കൊടുവിൽ ട്രോഫി ഉയർത്തിയ ദിവ്യയ്ക്ക് 50 ലക്ഷം രൂപ ക്യാഷ് പ്രൈസിനൊപ്പം ഒരു പുത്തൻ മാരുതി സുസുക്കി വിക്ടേറിസ് എസ്‌യുവിയും സമ്മാനമായി ലഭിച്ചതാണ് ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നത്. അപ്രതീക്ഷിതമായ എൻട്രിയിൽ നിന്ന് ഗ്രാൻഡ് വിന്നറിലേക്കുള്ള ദിവ്യയുടെ യാത്ര സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വീഡിയോ കോൺഫറൻസിലൂടെ മാരുതി സുസുക്കിയിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ പാർത്തോ ബാനർജിയാണ് തമിഴ് ബിഗ് ബോസ് സീസൺ 9 വിജയിക്ക് വിക്ടറിസ് കാർ ലഭിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന്, നടനും ബിഗ് ബോസ് അവതാരകനുമായിരുന്ന വിജയ് സേതുപതിയാണ് വിജയിയായ ദിവ്യ ഗണേശന് കാറിന്റെ താക്കോൽ കൈമാറിയത്.

മാരുതി സുസുക്കിയുടെ പ്രീമിയം എസ്‌യുവി മോഡലാണ് വിക്ടോറിസ്. മോഡൽ ലൈനപ്പിൽ ബ്രെസ്സയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലായിട്ടാണ് ഇതിന്റെ സ്ഥാനം. കുറഞ്ഞ വിലയിലുള്ള വാഹനങ്ങൾ വിൽക്കുന്ന മാരുതി സുസുക്കിയുടെ അരീന ഡീലർഷിപ്പ് ഷോറൂമുകൾ വഴിയാണ് വിക്ടോറിസ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 2025 സെപ്റ്റംബറിലാണ് ഈ മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ചത്. ലെവൽ-2 (ADAS) സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യ മാരുതി സുസുക്കി കാർ എന്ന പ്രത്യേകതയും വിക്ടറിസിനുണ്ട്.
ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിലാണ് അവതരിപ്പിക്കുന്നതെങ്കിലും, വിക്ടോറിസിന് തനതായ ഡിസൈനും പ്രീമിയം അപീലും ഉണ്ട്. ബോൾഡ് ഫ്രണ്ട് ഗ്രിൽ, ആധുനിക ലൈറ്റിംഗ്, സ്പോർട്ടി സ്റ്റാൻസ് എന്നിവ വാഹനത്തെ എസ്‌യുവിയുടെ ലോകത്ത് വ്യത്യസ്തനാക്കുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിൽ വിക്ടോറിസ് വേറെ ലെവലാണ്. ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയതോടൊപ്പം, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, പനോരമിക് സൺറൂഫ്, വയർലെസ് Android, Apple CarPlay തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് വിക്ടോറിസിന്റെ മറ്റൊരു ഹൈലൈറ്റ്. പെട്രോള്‍, സിഎന്‍ജി, സ്‌ട്രേംഗ് ഹൈബ്രിഡ് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍, പെട്രോള്‍/സിഎന്‍ജി. ഇവയെല്ലാം 1.5 ലിറ്റര്‍ യൂണിറ്റുകളാണ്. പെട്രോള്‍ എഞ്ചിനുകള്‍ക്ക് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് ഇസിടി, സിഎന്‍ജി വേരിയന്റിന് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നിവയാണ് ലഭിക്കുക.
ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും വിക്ടോറിസില്‍ ലഭ്യമാണ്. ഈ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്നത്. ഇതിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 28.65 കിലോമീറ്റര്‍ ആണ്. വിക്ടോറിസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.

അതേസമയം പെട്രോള്‍ AWD വേരിയന്റിന് ലിറ്ററിന് 19.07 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭിക്കൂ. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ആണ് സേഫ്റ്റി സ്യൂട്ടിലെ പ്രധാന ആകര്‍ഷണം. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നീ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








