ബിഎംഡബ്ല്യുവില്‍ വന്ന് വാങ്ങിപ്പോയത് ക്രെറ്റ! ബിഗ് ബോസില്‍ വിജയിച്ച് അരക്കോടി നേടിയ നടന് പൊങ്കാല
സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നടന്‍മാരുടെ ജീവിതം പച്ചപിടിക്കുന്നത് നാം കാണാറുണ്ട്. കരിയറില്‍ സ്വന്തമാക്കുന്ന വിജയത്തിന് അനുസൃതമായ സമ്പാദ്യം അവര്‍ക്ക് വന്ന് ചേരും. ഇന്ന് സിനിമയില്‍ കുഞ്ഞ് റോളുകളില്‍ വന്ന് പോകുന്ന നടന്‍മാര്‍ വരെ പുത്തന്‍ കാര്‍ വാങ്ങുന്നത് നാം കാണാറുണ്ട്. അവയിൽ പലതും ഞങ്ങൾ പ്രസിദ്ധീകരിക്കാറുമുണ്ട് . എന്നാല്‍ ഇപ്പോള്‍ ഒരു പുത്തന്‍ ഹ്യുണ്ടായി ക്രെറ്റ ഡെലിവറിയെടുത്ത ടെലിവിഷന്‍ താരം സോഷ്യല്‍ മീഡിയയില്‍ മാരകമായ ട്രോളുകള്‍ക്ക് വിധേയമാകുകയായണ്. ആ താരം ആരാണെന്നും എന്തിനാണ് അദ്ദേഹത്തെ പരിഹസിക്കുന്നതെന്നും നമുക്ക് നോക്കാം.
ഹിന്ദിയിലെ പ്രമുഖനായ സീരിയല്‍ നടനാണ് കരണ്‍ വീര്‍ മെഹ്‌റ (Karan Veer Mehra). മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായ കരണ്‍ ഹിന്ദി ബിഗ് ബോസ് 18-ാം സീസണ്‍, ഖത്‌രോം കി ഖിലാഡി എന്നീ റിയാലിറ്റി ഷോകളിലെ മത്സരാര്‍ത്ഥിയും കൂടിയാണ്. ബിഗ് ബോസില്‍ വിജയിയായ കരണിന് 50 ലക്ഷം രൂപ പ്രൈസ്മണിയായി ലഭിച്ചിരുന്നു. പിന്നാലെ അദ്ദേഹം സ്വന്തമാക്കിയ പുതിയ ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

പുതിയ ക്രെറ്റ ഡെലിവറിയെടുക്കാന്‍ നടന്‍ വിലകൂടിയ ബിഎംഡബ്ല്യു X5 ആഡംബര കാറിലാണ് വന്നിറങ്ങിയത് എന്നതാണ് അതിന് കാരണം. സാധാരണയായി ഇത്രയും വിലയേറിയ കാറുകളുടെ ഉടമകള്‍ കുറഞ്ഞ വിലയുള്ള മാസ് മാര്‍ക്കറ്റ് കാര്‍ ഡെലിവറിയെടുക്കാന്‍ ആളുകള്‍ നേരിട്ട് വരാറില്ല. ഡെലിവറിയെടുക്കാന്‍ മിക്കവാറും മറ്റാരെയെങ്കിലും പറഞ്ഞയക്കുകയാകും പതിവ്. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ ആകുമ്പോള്‍. എന്നാല്‍ ഇവിടെ കരണ്‍ നേരിട്ട് വന്ന് കാറിന്റെ താക്കോല്‍ സ്വീകരിച്ചുവെന്ന് മാത്രമല്ല അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ആയി പങ്കുവെക്കുകയും ചെയ്തു.
ബിഎംഡബ്ല്യു കാറില്‍ വന്ന് ക്രെറ്റ വാങ്ങുന്ന വളര്‍ച്ചയല്ല മറിച്ച് തളര്‍ച്ചയാണെന്ന് പറഞ്ഞാണ് നടനെ നെറ്റിസണ്‍സില്‍ ചിലര്‍ ട്രോളുന്നത്. ഈ കാര്‍ നടന്‍ വാങ്ങിയതല്ലെന്നും ഇത് റിയാലിറ്റി ഷോയില്‍ നിന്ന് സമ്മാനമായി ലഭിച്ചതാണെന്നും ചിലര്‍ അവകാശപ്പെടുന്നു. ഇക്കാര്യം ഏതായാലും ഉറപ്പില്ല. ഡല്‍ഹി എന്‍സിആറില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

അതുകൊണ്ട് പല ആഡംബര കാര്‍ ബ്രാന്‍ഡുകളുടെയും കാറുകള്‍ പുതിയ കോംപാക്ട് എസ്‌യുവിയുടെ വിലയില്‍ വാങ്ങാന്‍ സാധിക്കും. ഈ ഒരു സാഹചര്യത്തിൽ ഒരാള്‍ ബിഎംഡബ്ല്യുവില്‍ വന്ന് ക്രെറ്റ വാങ്ങിയെന്ന് പറഞ്ഞ് കളിയാക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമുണ്ടെന്ന് തോന്നുന്നില്ല. വാസ്തവത്തില്‍ ക്രെറ്റ ഒരു മോശം നിലവാരമുള്ള കാറല്ല എന്ന് കൂടി മനസ്സിലാക്കും. ഓരോ മാസവും പതിനായിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റഴിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളില്‍ ഒന്നാണ് ക്രെറ്റ.
കരണ്‍ പണം കൊടുത്ത് വാങ്ങിയതാണെങ്കിലും അല്ലെങ്കിലും അദ്ദേഹത്തിന്റെ ബിഎംഡബ്ല്യുവില്‍ ഇല്ലാത്ത ചില ഫീച്ചറുകള്‍ വരെ ക്രെറ്റയില്‍ ഉണ്ട്. ബിഎംഡബ്ല്യു X5-ല്‍ ലഭ്യമല്ലാത്ത ലെവല്‍-2 ADAS സവിശേഷതകളും ക്രെറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, X5 നെ അപേക്ഷിച്ച് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്രെറ്റയിലുണ്ട്. ഹ്യുണ്ടായി എസ്‌യുവിയുടെ ഓണ്‍-റോഡ് വില 21 ലക്ഷം രൂപ വരെയാണ്. ഏകദേശം ഈ വിലയില്‍ ഡല്‍ഹിയില്‍ പോയാല്‍ ബിഎംഡബ്യു വാങ്ങാന്‍ പറ്റുമെന്നത് വേറെ കാര്യം.

ടെലിവിഷന്‍ താരമാണെങ്കില്‍ പോലും പുതിയ ക്രെറ്റ കാര്‍ വാങ്ങാന്‍ കരണ്‍ വീര്‍ മെഹ്റ നേരിട്ട് എത്തിയത് അദ്ദേഹത്തിന്റെ എളിമയെ സൂചിപ്പിക്കുന്നു. വലിയ ആഡംബര കാറുകള്‍ ഉള്ളപ്പോള്‍ തന്നെ സാധാരണ കാറുകളില്‍ സഞ്ചരിക്കുന്ന സെലിബ്രിറ്റികളും ഇന്ത്യയില്‍ ഉണ്ട്. ബോളിവുഡിലെ താരറാണിയായ ശ്രദ്ധ കപൂര്‍ തന്നെ ഉദാഹരണം. കോടികള്‍ വില മതിക്കുന്ന ലംബോര്‍ഗിനിയുള്ള താരം പലപ്പോഴും സെറ്റുകളിലും പൊതുമധ്യത്തിലുമെത്തുന്നത് മാരുതി സ്വിഫ്റ്റിലും ബ്രെസയിലുമെല്ലാമാണ്. കരണിന്റെ പ്രവര്‍ത്തിയും അങ്ങനെ കണ്ടാല്‍ മതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








