ഏറ്റവും വലിയ ടയര്‍ ശ്മശാനം കുവൈത്തില്‍
ആഗോളതാപനവും മറ്റും ലോകത്തെമ്പാടും വലിയ ചര്‍ച്ചാവിഷയമായി കാലമാണിത്. ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളെല്ലാം തന്നെ ജനങ്ങളുടെ ഈ വഴിക്കുള്ള ആശങ്കകള്‍ ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍, ജനാധിപത്യവും ചര്‍ച്ചയുമെല്ലാം എന്തെന്നുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത കുവൈത്ത് പോലുള്ള രാജ്യങ്ങളില്‍ ആഗോളതാപനമൊന്നും ഒരു വിഷയമേ ആയിട്ടില്ലെന്നതിന്‍റെ ഉദാഹരണമാണ് താഴെ ചിത്രങ്ങളില്‍ കാണുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ടയര്‍ നിക്ഷേപകേന്ദ്രമെന്നാണ് കുവൈത്തിലെ ഈ പ്രദേശത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഏഴ് ദശലക്ഷത്തിലധികം ടയറുകള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.


ഓരോ വര്‍ഷവും മരുഭൂമിയിലെ ഈ പ്രദേശത്ത് വലിയ കുഴികള്‍ കുഴിക്കുന്നു. അവയില്‍ ഉപയോഗശൂന്യമായ ചടറുകള്‍ കൊണ്ടുവന്ന് നിറയ്ക്കുന്നു.

ടയര്‍ റീസൈക്കിള്‍ ചെയ്യുക എന്നൊരു പരിപാടി കുവൈത്തിലില്ല. അതെല്ലാം മരുഭൂമിയും സാമ്പത്തികശേഷിയുമില്ലാത്ത രാഷ്ട്രങ്ങള്‍ ചെയ്യുന്ന പരിപാടിയാണെന്നാണ് കുവൈത്തിലെ രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കുന്നത്.

ബഹിരാകാശത്തു നിന്നുള്ള കാഴ്ചയാണിത്.

കുവൈത്ത് സിറ്റിയിലെ സുലൈബിയ പ്രദേശത്താണ് ഈ ടയര്‍ ശ്മശാനം സ്ഥിതി ചെയ്യുന്നത്.

ടയറുകള്‍ക്കായി വലിയ കുഴികള്‍ തീര്‍ക്കാന്‍ നാല് കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ് കുവൈത്ത് ഭരണകൂടം.


Click it and Unblock the Notifications








